Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനമായി പണം, സ്വര്‍ണ താലികള്‍, വെള്ളി മോതിരങ്ങള്‍; നിര്‍ധനര്‍ക്ക് അംബാനിയുടെ വിവാഹ സമ്മാനം

മുംബൈ: മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ്. എന്നാല്‍ അതിലുപരി വലിയ ദാനശീലനാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. നേരത്തെ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് സമയത്ത് സമൂഹ അന്നദാനം നടത്തി വലിയ മാതൃകയായിരുന്നു അദ്ദേഹം. എന്തിനേറെ പറയുന്നു സ്വന്തം കൈകൊണ്ട് അതിഥികള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തിരുന്നു.

ഇപ്പോഴിതാ ആനന്ദിന്റെയും രാധികയുടെയും വിവാഹത്തിന് മുന്നോടിയായി നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരിക്കുകയാണ് മുകേഷ് അംബാനി. സമൂഹമാധ്യമങ്ങളില്‍ ആകെ വൈറലായിരിക്കുകയാണ് ഇതോടെ മുകേഷ് അംബാനി. കുടുംബസമേതം എത്തിയാണ് ഈ വിവാഹം അദ്ദേഹം കെങ്കേമമാക്കിയത്.

mukesh-ambani

ഈ പെണ്‍കുട്ടികളുടെ വിവാഹം വെറുതെ അങ്ങ് നടത്തുകയല്ല ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് വലിയ സമ്മാനങ്ങളും അംബാനി കുടുംബം നല്‍കിയിട്ടുണ്ട്. ആനന്ദിന്റെ വിവാഹത്തിന് വെറും രണ്ടാഴ്ച്ച മാത്രം ശേഷിക്കെയാണ് മുകേഷ് അംബാനി ഈ സല്‍കര്‍മം ചെയ്തിരിക്കുന്നത്. റിലയന്‍സിന്റെ കോര്‍പ്പറേറ്റ് പാര്‍ക്കില്‍ വെച്ചായിരുന്നു വിവാഹം.

നവി മുംബൈയിലാണ് ഈ കോര്‍പ്പറേറ്റ് പാര്‍ക്കുള്ളത്. പാല്‍ഗഡ് മേഖലയില്‍ നിന്നുള്ള അന്‍പത് ദമ്പതിമാരുടെ വിവാഹമാണ് നടത്തിയത്. മുകേഷ് അംബാനിയെ കൂടാതെ നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷാ അംബാനി, ആനന്ദ് പിരാമല്‍ എന്നിവരും ഈ സമൂഹ വിവാഹത്തിന് എത്തിയിരുന്നു.

ഈ വിവാഹത്തിന് അംബാനി കുടുംബം നല്‍കിയ സമ്മാനങ്ങള്‍ ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. ദമ്പതിമാര്‍ക്കെല്ലാം സ്വര്‍ണാഭരണങ്ങള്‍ അംബാനി കുടുംബം നല്‍കിയിരുന്നു. താലിമാല, വിവാഹ മോതിരം, മൂക്കുത്തി, വെള്ളി ആഭരണങ്ങള്‍, കാല്‍ വിരലിന് അണിയാനുള്ള റിംഗുകള്‍, പാദസരം എന്നിവയെല്ലാം അംബാനി കുടുംബം ഈ പെണ്‍കുട്ടികള്‍ക്കായി നല്‍കിയിരുന്നു.

ഒരുവര്‍ഷത്തേക്കുള്ള വീട്ടുസാധനങ്ങളും, അതുപോലെ അടുക്കളയിലേക്ക് വേണ്ടവയുമെല്ലാം അംബാനി കുടുംബം ഈ ദമ്പതിമാര്‍ക്ക് സമ്മാനമായി നല്‍കി. ഇതില്‍ 36 ഉല്‍പ്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് വേണ്ട പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, മിക്‌സര്‍, ഫാന്‍, കിടക്ക, തലയണ എന്നിവയെല്ലാം അംബാനി കുടുംബത്തിന്റെ സമ്മാനത്തിലുണ്ടായിരുന്നു.

ഇതുകൊണ്ടൊന്നും അംബാനി കുടുംബത്തിന്റെ സമ്മാനം അവസാനിച്ചിട്ടില്ല. സ്ത്രീധനമായി ഓരോ പെണ്‍കുട്ടിക്കും 1.04 ലക്ഷം രൂപയാണ് നല്‍കിയത്. ഇത്രയും ദാനശീലം മറ്റാര്‍ക്കുമില്ലെന്ന് കൂടിയാണ് ഇതിലൂടെ അംബാനി കുടുംബം തെളിയിച്ചിരിക്കുന്നത്. 800 പേരാണ് ഈ സമൂഹ വിവാഹത്തില്‍ പങ്കെടുത്തത്. വധു-വരന്‍മാരുടെ കുടുംബാംഗങ്ങളും, സാമൂഹ്യ പ്രവര്‍ത്തകരും, ഇവരുടെ വിഭാഗത്തിലെ അംഗങ്ങളുമെല്ലാം ചടങ്ങളില്‍ പങ്കെടുത്തു.

അതേസമയം വിവാഹത്തിന് ശേഷം ഗംഭീരമായ സദ്യയും ഇവര്‍ക്കായി ഏര്‍പ്പാടാക്കിയിരുന്നു. മകന്റെ വിവാഹം നടക്കുന്നതിനാല്‍ മുകേഷ് അംബാനിയും നിത അംബാനിയും നേരത്തെ തന്നെ സമൂഹത്തിന് കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് സമൂഹ വിവാഹം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+