സ്വര്‍ണം ചുമ്മാ വാങ്ങാനുള്ളത് മാത്രമല്ല, ഈ സമയത്ത് നിക്ഷേപിക്കണം; കൈനിറയെ സമ്പാദിക്കാം
സ്വര്‍ണം അന്താരാഷ്ട്ര തലത്തിലും, ഇന്ത്യയിലും അടക്കം ഒരിക്കല്‍ കൂടി ശക്തിയാര്‍ജിച്ച് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം 24 ക്യാരറ്റിന്റെ സ്വര്‍ണം പത്ത് ഗ്രാമിന് കഴിഞ്ഞ ദിവസത്തെ വില 60000 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 ശതമാനമാണ് സ്വര്‍ണത്തിന്റെ വില കുതിച്ചത്. ഇതില്‍ നിന്നെല്ലാം എന്താണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സ്വര്‍ണം തീര്‍ച്ചയായും നിങ്ങളുടെ പോക്കറ്റ് നിറയ്ക്കുന്ന കാര്യമാണ് എന്നാണ്.
ഇന്ത്യയില്‍ സ്വര്‍ണത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. സ്വര്‍ണം വെറുതെ വാങ്ങി ധരിക്കാന്‍ മാത്രമുള്ളതല്ല. മികച്ചൊരു നിക്ഷേപ ഓപ്ഷന്‍ കൂടിയാണ്. നിരവധി സീസണുകള്‍ തന്നെ സ്വര്‍ണത്തിനായി രാജ്യത്തുണ്ട്. സ്വര്‍ണത്തില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെയെല്ലാം ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന് നോക്കാം.

ഏറ്റവും സുരക്ഷിതമായ നിക്ഷേപം
സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. സാമ്പത്തിക അനിശ്ചിതാവസ്ഥയുടെയും, പ്രതിസന്ധികളുടെയും സമയത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ഏറ്റവും നല്ല ഓപ്ഷനാണ്. പെട്ടെന്ന് പണം നല്‍കുന്ന മാര്‍ഗമാണിത്. നിങ്ങള്‍ക്ക് വേഗത്തില്‍ പണം സമ്പാദിക്കാനും, കടങ്ങള്‍ അടച്ച് തീര്‍ക്കാന്‍ പണം ആവശ്യമുണ്ടെങ്കില്‍ അത് ലഭിക്കുകയും ചെയ്യും.
സ്വര്‍ണത്തിന് എപ്പോഴും ഉയര്‍ന്ന മൂല്യമുണ്ടാവും. പണപ്പെരുപ്പത്തിനെതിരെയുള്ള ബെസ്റ്റ് ഓപ്ഷന്‍, എളുപ്പത്തില്‍ വായ്പ ലഭിക്കും, സ്ഥിരമായ വില, അടക്കമുള്ള കാര്യങ്ങള്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ അനുയോജ്യമായ നിക്ഷേപമാക്കി മാറ്റുന്നതാണ്.
എത്ര ശതമാനം നിക്ഷേപിക്കാം
5 മുതല്‍ 10 ശതമാനം വരെ സ്വര്‍ണത്തില്‍ എല്ലാ സമയവും നിക്ഷേപിച്ചിരിക്കുന്നത് നല്ലതാണ്. പക്ഷേ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാം. കാരണം വരുമാനം എത്രയുണ്ടോ, അതിനെ ആശ്രയിച്ചായിരിക്കണം എപ്പോഴും നിക്ഷേപം.
ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍, ഇതിലും കൂടുതല്‍ നിക്ഷേപിക്കാം. അതേസമയം ശരാശരി വരുമാനമാണെങ്കില്‍ നിക്ഷേപം ചെറുതാക്കുക. അതും ഹ്രസ്വകാലയളവിലേക്കായി മാറ്റുക.
ഏതൊക്കെ മാര്‍ഗങ്ങള്‍
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഫിസിക്കലായി സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഗോള്‍ഡ് കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ്‌സ് മറ്റൊരു മികച്ച ഓപ്ഷനാണ്.ഗോള്‍ഡ് ഇടിഎഫ് അഥവാ യൂണിറ്റ് ട്രസ്റ്റുകള്‍, ഗോള്‍ഡ് മൈനിംഗ് ഓഹരികള്‍, എന്നിവ വരുമാനം വര്‍ധിപ്പിക്കുന്ന നിക്ഷേപ സാധ്യതകളാണ്. നിങ്ങള്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലും നിക്ഷേപം നടത്താം. ഇതും നല്ലൊരു ഓപ്ഷനാണ്.
നിക്ഷേപത്തിന് പറ്റിയ സമയം എപ്പോള്‍
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് ചില സമയമുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കണം. വില ഏറ്റവും കുറഞ്ഞ് നില്‍ക്കുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ഡോളര്‍ കരുത്താര്‍ജിച്ച് നില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞിരിക്കും. അതിനൊപ്പം ചില ഘടകങ്ങള്‍ കൂടി സ്വര്‍ണവിലയെ നിയന്ത്രിക്കുന്നതിന് പിന്നിലുണ്ട്.
ആവശ്യകതയും, വിതരണവുമെല്ലാം അതില്‍ വരും. രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യവുമെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കാം. ഇതെല്ലാം കൃത്യമായി പരിശോധിച്ച ശേഷം സ്വര്‍ണത്തില്‍ നിക്ഷേപിക്കുക. തീര്‍ച്ചയായും നിങ്ങളുടെ വരുമാനം വേഗത്തില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്.
ഗോള്‍ഡ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം
ജൂലായ് ഒന്ന് മുതല്‍ ആറ് അക്കത്തിലുള്ള ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇതൊരു ഹാള്‍മാര്‍ക്ക് തിരിച്ചറിയല്‍ നമ്പറാണ്. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതാണിത്.
ഉപയോക്താക്കളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി കൊണ്ടുള്ള പ്രഖ്യാപനമാണിത്. ഈ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണത്തില്‍ പരിശുദ്ധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തത് കൊണ്ട് കണ്ണുംപൂട്ടി വാങ്ങാം. ബിഐഎസ് ലോഗോയും ഇതിനൊപ്പം ഉണ്ടാവും.












Click it and Unblock the Notifications