സ്ത്രീധനമായി ബൈക്ക് വേണമെന്ന് വരന്‍, ചെരിപ്പ് കൊണ്ട് പൊതിരെ തല്ലി പിതാവ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ദില്ലി: സ്ത്രീധനം എന്നത് വല്ലാത്തൊരു സാമൂഹ്യ തിന്മയാണ്. സ്ത്രീധനത്തിന്റെ പേരില്‍ പല സ്ത്രീകളും ഭര്‍തൃഗൃഹങ്ങളില്‍ ദുരിതമനുഭവിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ധാരാളം കുറ്റകൃത്യങ്ങളും ഇതിന്റെ പേരില്‍ നടക്കാറുണ്ട്. സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണെങ്കിലും, ഇന്ത്യയില്‍ ഉടനീളം ഈ സമ്പ്രദായം ഇപ്പോഴുമുണ്ട്. ഇതിനെ നമ്മള്‍ എതിര്‍ക്കാന്‍ നില്‍ക്കുമ്പോള്‍ വലിയ പ്രതാഘ്യാതങ്ങള്‍ സംഭവിക്കാറുണ്ട്.
ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ തന്നെ അത് ബാധിച്ചേക്കാം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. ഒരു യുവാവ് സ്ത്രീധനം ചോദിച്ചുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്.

image credit: Twitter/Hasna Zaroori Hai
വീഡിയോയില്‍ ഒരു മുതിര്‍ന്നയാള്‍ ഒരു യുവാവിന് നേരെ ചെരിപ്പ് ഉയര്‍ത്തുന്നതാണ് കാണുന്നത്. ഈ വയോധികന്‍ വരന്റെ കോളറിന് പിടിച്ചിരിക്കുന്നതും കാണാം. തൊട്ടുപിന്നാലെ ഈ ചെരിപ്പ് ഉപയോഗിച്ച് വയോധികന്‍ വരനെ പൊതിരെ തല്ലുന്നതാണ് വീഡിയോയിലുള്ളത്. നിരവധി വ്യക്തികള്‍ ഇതില്‍ ഇടപെടുന്നുണ്ട്.
ഈ വയോധികനെ തടയാനാണ് പലരും ശ്രമിക്കുന്നത്. ഈ വരന്റെ പിതാവാണ് ഇതെന്ന് വീഡിയോയില്‍ മനസ്സിലാവുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഈ തല്ലുന്നതെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. പിന്നീടുള്ള സംഭാഷണത്തിലാണ് അത് മനസ്സിലാവുന്നത്. ഈ വരന്‍ സ്ത്രീധനം ചോദിച്ചതിനാണ് പിതാവ് ഇയാളെ ചെരിപ്പ് ഉപയോഗിച്ച് തല്ലുന്നത്.
വരന്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് ഒരു ബൈക്കായിരുന്നു. ഇതാണ് പിതാവിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മകനെ അടിച്ച വയോധികന്‍, ഭാര്യയെ സന്തോഷിപ്പിക്കാനും, ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘ്യാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. എന്റെ സ്ഥലം വിറ്റ് നിനക്ക് ഞാനൊരു ബൈക്ക് വാങ്ങി തരുന്നുണ്ട്.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
നീ എന്റെ മരുമകളെയും കൂട്ടി ഉടന്‍ വീട്ടിലെത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. അതേസമയം അടിയേറ്റ വരന്‍ പറഞ്ഞതെല്ലാം അംഗീകരിക്കുന്നുണ്ട്. ഇതിന് ശേഷമാണ് കുടുംബാംഗങ്ങളും, ബന്ധുക്കളും വധുവിനൊപ്പം നടക്കുന്നത്. ഒപ്പം ഗാനങ്ങളും മുഴങ്ങി കേള്‍ക്കുന്നത് കാണാം.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായി കഴിഞ്ഞു. ഹസ്‌ന സരൂരി ഹേ എന്ന ട്വിറ്റര്‍ യൂസര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 88000 തവണ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം നിരവധി പേര്‍ ഇത്തരം നടപടി സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഈ വീഡിയോ വെറും നാടകം കളിയാണെന്ന് വിമര്‍ശിച്ചവരും ധാരാളമുണ്ട്. നേരത്തെ വിവാഹം ആരംഭിക്കാനിരിക്കെ റദ്ദാക്കിയ നടപടിയും ഇതുപോലെ നടന്നിരുന്നു. വരന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹം റദ്ദാക്കിയത്. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വരനും വധുവും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു












Click it and Unblock the Notifications