വെള്ളമടിച്ച് ആകെ പ്രശ്‌നം, വെഡ്ഡിംഗ് കേക്ക് നശിപ്പിച്ചു, അതിഥിയുടെ ചെകിട്ടതൊന്ന് പൊട്ടിച്ച് വരന്‍
ലണ്ടന്‍: വിവാഹം എന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. നമ്മള്‍ ഏറ്റവും സന്തോഷവാന്മാരായിരിക്കുന്ന സമയം കൂടിയായിരിക്കും ഇത്. എന്നാല്‍ അതൊരാള്‍ തല്ലികെടുത്താന്‍ നോക്കിയാലോ? നമ്മുടെ കല്യാണത്തിന് പല സുഹൃത്തുക്കളും അതിഥികളുമൊക്കെ തമാശയുടെ രൂപത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഈ തമാശ അതിരുകടന്നാലോ.
പലയിടത്തും കല്യാണ സൊറകള്‍ എന്ന് വിളിക്കുന്ന ഇത്തരം തമാശകള്‍ കുഴപ്പം വരുത്തി വെക്കാറുമുണ്ട്. അത്തരമൊരു കാര്യം ഒരു യുവാവിന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നക്കാരനായ ഈ അതിഥിയുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചിരിക്കുകയാണ് വരന്‍. എന്താണ് കാരണമെന്ന് പരിശോധിക്കാം...

image credit: Viral Fight videos daily
ഈ കല്യാണത്തെ തുടര്‍ന്നുള്ള പാര്‍ട്ടിയാണ് അതിഥികള്‍ ആകെ നശിപ്പിക്കാന്‍ നോക്കിയത്. അതാണ് വരന്‍ ഒന്ന് പൊട്ടിക്കാന്‍ കാരണം. കുറച്ച് ആവേശം കൂടിപ്പോയതാണ് പ്രശ്‌നമായി മാറിയത്. വിവാഹം കഴിഞ്ഞ ശേഷം വരനും വധുവും ചേര്‍ന്ന് ഒരു കേക്ക് മുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വെഡ്ഡിംഗ് കേക്കായിരുന്നു മുറിക്കേണ്ടിയിരുന്നു. നന്നായി അലങ്കരിച്ചൊരുക്കിയൊരു കേക്കായിരുന്നു ഇത്. ഇതിനിടയിലാണ് അതിഥിയുടെ അതിരുകടന്ന ആഹ്ലാദപ്രകടനം നടന്നത്.

image credit: Viral Fight videos daily
കേക്ക് മുറിക്കാനായി വധു-വരന്‍മാര്‍ അതിനടുത്ത് വരുന്നതിനിടെ അതിഥികളിലൊരാള്‍ ഇവരുടെ അടുത്തേക്ക് വന്നു. ഈ കേക്ക് ഒന്നാകെ ഇയാള്‍ ബലമായി പൊട്ടിച്ചു. തുടര്‍ന്ന് വധുവിന്റെയും വരന്റെയും മുഖത്തേക്ക് തേയ്ക്കാനായിരുന്നു ശ്രമം. ആഘോഷം ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇയാളുടെ ശ്രമം. വിലകൂടിയ കേക്ക് ഇയാള്‍ പൊട്ടിച്ച് ഇവര്‍ക്ക് നേരെ കൊണ്ടുവരുന്നത് വീഡിയോയില്‍ കൊണ്ടുവരാം. എന്നാല്‍ ഈ ദമ്പതിമാര്‍ പെട്ടെന്ന് മാറി കളയുന്നുണ്ട്.

image credit: Viral Fight videos daily
ഇവരുടെ മുഖത്ത് അതുകൊണ്ട് ഇയാള്‍ക്ക് കേക്ക് തേക്കാനായില്ല. വധു ഒരുവശത്തേക്ക് ഓടിമാറുന്നത് ഈ വീഡിയോയില്‍ കാണാം. വരന്‍ പിന്നോട്ടാണ് മാറുന്നത്. ഇരുവരുടെയും മുഖത്ത് കടുത്ത ദേഷ്യമുണ്ടായിരുന്നു. വധുവിന്റെ മുഖം ഇതൊക്കെ സംഭവിച്ചതിലുള്ള അമ്പരപ്പും നിരാശയമുണ്ടായിരുന്നു. ഇയാള്‍ കേക്ക് ഇവരുടെ മുഖത്ത് തേയ്ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ആരും വിചാരിച്ചിരുന്നില്ല.

image credit: Viral Fight videos daily
യുവാവിന്റെ ഭ്രാന്തില്‍ ഇവരാണ് അമ്പരന്ന് പോയത്. വധു ആകെ ഷോക്കിലാണെന്ന് കണ്ടാല്‍ അറിയാം. എന്തായാലും ഇവരുടെ മുഖത്തെ ഭാവങ്ങളൊന്നും ചടങ്ങ് നശിപ്പിച്ച അതിഥി കണ്ടിട്ടില്ലായിരുന്നു. കേക്ക് നശിപ്പിച്ചതിന് പിന്നാലെ മദ്യപിച്ച ഈ അതിഥി നേരെ വരനെ കെട്ടിപ്പിടിക്കാനായിട്ടാണ് പോയത്. എന്നാല്‍ ഇയാള്‍ കട്ടക്കലിപ്പിലായിരുന്നു. ഈ സംഭവം അത്ര നല്ല രീതിയില്‍ അല്ല യുവാവ് എടുത്ത്. അതിഥിയുടെ മുഖത്തിട്ട് ഒരു അടിയായിരുന്നു അടുത്തതായി കിട്ടിയത്.

ഒന്ന് കൊടുത്തിട്ടും ഇയാളുടെ ദേഷ്യം അടങ്ങിയിട്ടില്ലെന്ന് മുഖഭാവത്തില്‍ നിന്നറിയാം. അടികൊണ്ട അതിഥി നിലത്തേക്ക് ബാലന്‍സ് തെറ്റി വീഴുന്നുണ്ട്. എന്നാല്‍ അടികൊണ്ടിട്ടും അതിഥി അതൊന്നും കാര്യമാക്കിയിട്ടില്ല. ഇയാള്‍ വരനെ വീണ്ടും കെട്ടിപ്പിടിക്കാന്‍ പോകുന്നുണ്ട്. എന്തായാലും ഒരടി കൂടി കിട്ടുമായിരുന്നുവെന്ന് ഉറപ്പാണ്. ഇതിനിടയില്‍ ആരോ വന്ന് ഇയാളെ പിടിച്ച് മാറ്റുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇല്ലെങ്കില്‍ പ്രശ്‌നം തന്നെ മാറുമായിരുന്നു.

image credit: Viral Fight videos daily
പിന്നീടാണ് അടികൊണ്ടയാള്‍ മദ്യപിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ വീഡിയോ. വൈറല്‍ ഫൈറ്റ് വീഡിയോസ് ഡെയ്‌ലി എന്ന ട്വിറ്റര്‍ പേജാണ് ഈ വീഡിയോ പുറത്തുവിട്ടത്. കേക്ക് നശിപ്പിച്ചയാള്‍ക്ക് അര്‍ഹിച്ചത് തന്നെയാണ് കിട്ടിയതെന്നാണ് നിരവധി പേര്‍ പറയുന്നത്. എന്നാല്‍ ഇത് അതിരുകടന്നുപോയെന്നും പറയുന്നവരുണ്ട്. ഇടി കൊണ്ടിട്ടും പ്രശ്‌നക്കാരന്‍ എന്തിനാണ് കെട്ടിപ്പിടിക്കാന്‍ പോയതെന്നാണ് പലരും ചോദിച്ചിരിക്കുന്നത്.












Click it and Unblock the Notifications