Get Updates
Get notified of breaking news, exclusive insights, and must-see stories!

Teachers Day Malayalam Wishes: വീണ്ടും ഒരു അധ്യാപക ദിനം കൂടി; ആശംസ അറിയിക്കാം നമ്മുടെ പ്രിയ ഗുരുനാഥൻമാർക്ക്

മാതാ പിതാ ഗുരു ദൈവം എന്ന സങ്കൽപം മനസിൽ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. ദൈവത്തിനും മുകളിലാണ് നാം അധ്യാപകർക്ക് കൽപിക്കുന്ന സ്ഥാനം എന്നതാണ് ഇതിന്റെ സാരാംശം. അനുഭവജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മൾക്ക് വിദ്യ ഉപദേശിച്ചു നൽകുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല.

അത്തരത്തിൽ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തിൽ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അത് സെപ്റ്റംബർ അഞ്ചിനാണ്. ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.

teachersdaywishes

കുറഞ്ഞത് പതിനഞ്ച് വർഷമെങ്കിലും നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ കാലയളവിൽ നമ്മൾ ഓരോരുത്തർക്കും തണലായും താങ്ങായും ഒക്കെ കൂടെ നിന്ന അധ്യാപകർ ഏറെയുണ്ടാവും. അവരെ ഒക്കെ ഓർക്കാനും അവർക്ക് ഒക്കെയും ആശംസകൾ അറിയിക്കാനും അതിലുപരി ഗുരുശിഷ്യ ബന്ധം പുതുക്കാനുമുള്ള മികച്ച അവസരമാണ് ഈ ദിനം നൽകുന്നത്.

അധ്യാപക ദിന ആശംസകൾ അറിയിക്കാം

കുട്ടികളെ നന്നായി പഠിപ്പിക്കുന്നവരാണ് മാതാപിതാക്കളേക്കാൾ ബഹുമാനിക്കപ്പെടേണ്ടത്, കാരണം അവർ നന്നായി ജീവിക്കാനുള്ള വിദ്യയാണ് പകർന്നു നൽകുന്നത്. അധ്യാപക ദിനാശംസകൾ!!

മറ്റൊരാളുടെ ഭാരം ലഘൂകരിക്കുന്ന ഒരാളേക്കാൾ വിലയേറിയ ആരും തന്നെ വേറെയില്ല. അതാണ് ഒരു ഗുരുനാഥൻ, അധ്യാപക ദിനാശംസകൾ...!

യഥാർത്ഥ അധ്യാപകൻ നാടിന്റെ വിളക്കാണ്. യഥാർത്ഥ രീതിയിൽ സമൂഹത്തെ സേവിക്കുന്ന ഒരാളാണ് അധ്യാപകൻ. അധ്യാപക ദിനാശംസകൾ!!

അങ്ങയെ പോലെ ഒരു അധ്യാപകനെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. സന്തോഷകരമായ നിമിഷങ്ങൾ നിറഞ്ഞ ഒരു അധ്യാപക ദിനം ആശംസിക്കുന്നു!

മഹാൻമാരുടെ ചില വാക്കുകൾ കേൾക്കാം

"ഒരു വ്യക്തിയുടെ സ്വഭാവവും കഴിവും ഭാവിയും രൂപപ്പെടുത്തുന്ന വളരെ ശ്രേഷ്ഠമായ ഒരു തൊഴിലാണ് അധ്യാപനം. ആളുകൾ എന്നെ ഒരു നല്ല അധ്യാപകനായി ഓർക്കുന്നുവെങ്കിൽ, അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും". എപിജെ അബ്‌ദുൾ കലാം.

"ഒരു സാധാരണ അധ്യാപകൻ പറയുന്നു. നല്ല അധ്യാപകൻ വിശദീകരിക്കുന്നു. കൂടുതൽ മികച്ച അധ്യാപകൻ തെളിയിക്കുന്നു. എന്നാൽ മഹാനായ അധ്യാപകൻ പ്രചോദിപ്പിക്കുന്നു" വില്യം ആർതർ വാർഡ്.

teachersdaywishes

ചരിത്രവും പ്രത്യേകതകളും

ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്. സൈദ്ധാന്തികവും ദൈവശാസ്ത്രപരവും ധാർമ്മികവും പ്രബോധനപരവും സാമുദായികവും പ്രബുദ്ധവുമായ വിഷയങ്ങളിൽ ഉൾപ്പെടെ അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ഇന്ത്യയിൽ ആചരിക്കാൻ തുടങ്ങിയത്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ തന്നെ ഡോ. എസ് രാധാകൃഷ്‌ണനെ സമീപിച്ചത്. ഇതോടെയാണ് വിദ്യാർത്ഥികൾക്കായി എക്കാലവും ത്യാഗങ്ങൾ സഹിക്കുന്ന അധ്യാപകരെ ഓർക്കുന്ന ദിനമായി അത് ആഘോഷിക്കാൻ അദ്ദേഹം നിർദ്ദേശിച്ചത്.

സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തിൽ രാജ്യമെമ്പാടും സ്‌കൂളുകളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. അന്നേ ദിവസം അധ്യാപകരുടെ സഹനത്തെയും അവരുടെ കഴിവുകളെയും ഓർക്കാനും അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ സ്‌മരിക്കാനും ഒട്ടുമിക്ക വിദ്യാലയങ്ങളും പരിപാടികൾ സംഘടിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+