Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് പ്രഹസനമാണ് സജീ...; ഡൽഹിയിലെ തിരക്കേറിയ റോഡിൽ കാളപ്പുറത്ത് ഹെൽമെറ്റിട്ട യുവാവ്, വീഡിയോ വൈറൽ

മുയലിന്റെ തീമിലുള്ള ഹെൽമറ്റ് ധരിച്ച് ഒരാൾ ഡൽഹി റോഡുകളിൽ കാളപ്പുറത്ത് സഞ്ചരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബുൾ റൈഡർ എന്ന യൂസറാണ് ക്ലിപ്പ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ, പാന്റും ഷർട്ടും അണിഞ്ഞ ഒരു യുവാവ് കാളയുടെ പുറത്ത് ഇരുന്ന് അതിനെ മുന്നോട്ട് നയിക്കുന്നത് കാണാമായിരുന്നു.

ഡൽഹിയിലെ തിരക്കേറിയ റോഡിലൂടെ കാളപ്പുറത്ത് ഇരുന്ന് സഞ്ചരിക്കുന്ന യുവാവിന്റെ തലയിൽ മുയലിന്റെ തീം ഉള്ള ഹെൽമറ്റ് ധരിച്ചിരിക്കുന്നതും കാണാമായിരുന്നു. പെട്രോൾ വിലകൂടിയതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുവാവ് വീഡിയോ ദൃശ്യത്തിന് ഒപ്പമുള്ള ക്യാപ്‌ഷനിൽ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌.

bullride

വീഡിയോ കഴിഞ്ഞ മാസം അവസാനമാണ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചത്, അതിനുശേഷം ഏതാണ്ട് 193,000ലധികം ലൈക്കുകളും 3.8 ദശലക്ഷത്തിലധികം വ്യൂസും ലഭിച്ചു. ഇൻസ്‌റ്റഗ്രാം ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചിട്ടുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇതെന്ന് ചിലർ പ്രതികരിച്ചപ്പോൾ മറ്റ് ചിലർ ഇത്രയും തിരക്കേറിയ റോഡിൽ ഇങ്ങനെ ഒരു പ്രവൃത്തി കാണിച്ചിട്ടും ഒരു പോലീസുകാരനും ഇയാളെ തടയാത്തത് എന്താണെന്ന ചോദ്യത്തിൽ ആശ്ചര്യം ഉയർത്തി. കാളകൾ ഇത്തരം കാര്യങ്ങൾക്ക് ഉള്ളവയല്ലെന്നും, മൃഗങ്ങളെ പീഡിപ്പിക്കുന്നത് നിർത്തണമെന്നും ഒരു ഉപയോക്താവ് തന്റെ കമന്റിലൂടെ പറയുന്നു.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇൻസ്‌റ്റഗ്രാമിൽ അൻപതിനായിരത്തിൽ അധികം ഫോളോവേഴ്‌സാണ് ഇയാൾക്കുള്ളത്. സമാനമായ രീതിയിൽ നിരന്തരം തിരക്കേറിയ റോഡുകളിൽ കാളയുമായി സഞ്ചരിക്കുന്നത് ഇയാളുടെ രീതിയാണെന്ന് മറ്റ് വീഡിയോകളിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന് പുറമെ നിരവധി പേർ ഇയാൾക്കൊപ്പം സെൽഫി എടുക്കാൻ വരുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+