പേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി
ടൊറന്റോ: ജീവിതത്തില്‍ ഒരിക്കലും കിട്ടില്ലായിരുന്ന ഒരു ലോട്ടറി കനേഡിയന്‍ യുവതിയെ തേടിയെത്തിയിരിക്കുകയാണ്. ടിക്കറ്റ് എടുത്തെന്ന് പോലും മറന്ന് പോയ യുവതിക്ക് അങ്ങനെ കിട്ടിയിരിക്കുന്നത് ലക്ഷങ്ങളാണ്. ജീവിതത്തില്‍ കടവും പ്രാരാബ്ദവുമൊക്കെയായി യുവതി ആകെ പ്രതിസന്ധിയിലായിരുന്നു. അവിടെയാണ് ദൈവദൂതനെ പോലെ ഈ ലോട്ടറി അവരുടെ ജീവിതത്തിലേക്ക് വന്നിരിക്കുന്നത്.
ടിക്കറ്റ് എടുത്തിരുന്നെങ്കിലും അത് കിട്ടാനുള്ള യോഗവും കൂടി ഒരാള്‍ക്കുണ്ടായിരിക്കണമല്ലോ. ഇതും നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു യുവതിയുണ്ടായിരുന്നത്. എങ്കില്‍ ജീവിതം തകര്‍ന്നു പോയേനെ. പക്ഷേ ഭാഗ്യം അവരുടെ വീട്ടുവാതില്‍ക്കല്‍ മുട്ടിവിളിക്കുകയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

image credit:BCLC
മാസങ്ങളോളമാണ് കനേഡിയന്‍ യുവതി ക്രിസ്റ്റ കസ്റ്റാഗ്ന ലോട്ടറി ടിക്കറ്റും പേഴ്‌സിലിട്ട് നടന്നത്. ഒരിക്കല്‍ പോലും ഈ ടിക്കറ്റ് പേഴ്‌സിലുണ്ടെന്ന കാര്യം ഇവര്‍ ഓര്‍ത്തിരുന്നില്ല. എത്രയോ കാലം ബംപറടിച്ച ടിക്കറ്റ് തന്റെ കൈവശമുണ്ടെന്നും യുവതി ശ്രദ്ധിച്ചില്ല. ഒടുവില്‍ പെട്ടെന്നാണ് യുവതി തന്റെ ടിക്കറ്റ് ശ്രദ്ധിച്ചത്. അത് ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. കറങ്ങി തിരിഞ്ഞ് നഷ്ടപ്പെട്ട് പോകുമായിരുന്ന ഭാഗ്യമാണ് ഇവരെ തേടി വീണ്ടും ജീവിതത്തിലേക്ക് തന്നെ തിരിച്ചെത്തിയത്.

ക്രിസ്റ്റയെ തേടി ഭാഗ്യമെത്തിയത് ഇങ്ങനെയാണ്. കൈയ്യിലുള്ള പേഴ്‌സ് വൃത്തിയാക്കാനായി എടുത്തതായിരുന്നു അവര്‍. അതിനായി ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കാനായിരുന്നു ക്രിസ്റ്റയുടെ ശ്രമം. ഇതിനിടെയാണ് ലോട്ടറി ടിക്കറ്റ് ക്രിസ്റ്റ കണ്ടത്. കൗതുകത്തിന് ഇത് പരിശോധിച്ച് നോക്കിയപ്പോഴാണ് യുവതി ഞെട്ടിപ്പോയത്. 60 ലക്ഷത്തില്‍ അധികം രൂപയാണ് ഇവര്‍ സമ്മാനമായി അടിച്ചിരിക്കുന്നത്. അതായത് ജൂണില്‍ നറുക്കെടുത്ത ടിക്കറ്റാണിത്. നവംബറില്‍ മാത്രമാണ് യുവതി സത്യം തിരിച്ചറിഞ്ഞത്.

ജൂണ്‍ 28നായിരുന്നു നറുക്കെടുപ്പ്. ആറ് നമ്പറുകളാണ് ഇവര്‍ക്ക് ശരിയായി വന്നത്. 5266577 എന്നിങ്ങനെയാണ് ഇവര്‍ക്ക് വിജയം നേടി കൊടുത്ത നമ്പറുകള്‍. ഹാര്‍വസ്റ്റ് ഹില്‍സ് ലോട്ടോയില്‍ നിന്നാണ് ഈ ടിക്കറ്റ് ക്രിസ്റ്റ് സ്വന്തമാക്കിയത്. ജൂണ്‍ 27ന് വാങ്ങിയ ടിക്കറ്റ് ഇവര്‍ പരിശോധിക്കാന്‍ മറന്ന് പോയിരുന്നു.സ്വന്തം പേഴ്‌സിനുള്ളില്‍ മാസങ്ങളോളം ഇത് ഇവര്‍ ഓര്‍ക്കാതെ കിടക്കുകയായിരുന്നു. താന്‍ ഇങ്ങനെ ഒരു ലോട്ടറി എടുത്തെന്ന് പോലുമുള്ള ഓര്‍മ യുവതിക്കില്ലായിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അതുകൊണ്ട് തന്നെ സമ്മാനം അടിച്ചെന്ന് അറിഞ്ഞപ്പോള്‍ യുവതിക്ക് ആകെ ഷോക്കായിരുന്നു. നവംബര്‍ ഏഴിനാണ് ഇവര്‍ ടിക്കറ്റുമായി സ്‌റ്റോറിലെത്തി സ്‌കാന്‍ ചെയ്ത് നോക്കിയത്. അവിടെയുള്ള സെല്‍ഫ് ചെക്കറിലായിരുന്നു ഇക്കാര്യം പരിശോധിച്ചത്. ഇവരാകെ വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു. ഇത്രയും മാസം കഴിഞ്ഞ് ഈ സമ്മാനം കിട്ടിയോ എന്നായിരുന്നു ഇവര്‍ ആലോചിച്ചത്. തന്റെ ജീവിതം ഇനി മെച്ചപ്പെടുത്താമെന്ന് യുവതി പറയുന്നു. ക്രിസ്റ്റ തന്റെ കടങ്ങളെല്ലാം വീട്ടാനുള്ള ശ്രമമാണ് ഇതുകൊണ്ട് നടത്തുക. വളരെ വലിയൊരു സമ്മാനമാണിതെന്ന് ക്രിസ്റ്റ് പറഞ്ഞു.

image credit:BCLC
അതേസമയം കാനഡയിലെ തന്നെ ഒരു മധ്യവയസ്‌കയ്ക്ക് അതുപോലെ ബമ്പറടിച്ചിരിക്കുകയാണ്. ഇവര്‍ക്കും 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. അത് ഏറ്റവും രസകരമായിട്ടായിരുന്നു.. ഇവര്‍ സ്‌കൈഡൈവിംഗിനായി പോകാനിരിക്കുമ്പോഴായിരുന്നു ലോട്ടറിയടിച്ച വിവാരം അറിയുന്നത്. ഡാര്‍ലീന്‍ ബൈസോനറ്റെ എന്ന കനേഡിയക്കാരിക്കാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ഇവര്‍ താമസിക്കുന്നത് ബര്‍ണാബി ബിസിയിലാണ്. ഫിഷ് ആന്‍ഡ് ചിപ്പ്‌സ് സ്‌ക്രാച്ച് കാര്‍ഡിലാണ് ഈ ബംപറടിച്ചിരിക്കുന്നത്.

ഇവര്‍ സോവാസ്സനിലെ കനോയി പാസ് വേയിലെ ഷെല്‍ ഓണില്‍ നിന്നാണ് ബംപര്‍ ടിക്കറ്റെടുത്തത്. വീട്ടിലെത്തിയപ്പോഴേക്ക് താനൊരു ലക്ഷാധിപതിയായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു. എന്റെ കണ്ണടകള്‍ തിരഞ്ഞ് കൊണ്ട് ഓടുകയായിരുന്നു ഞാന്‍. വെറും ആയിരം ഡോളറാണ് കിട്ടിയതെന്നാണ് കരുതിയത്. എന്നാല്‍ 60 ലക്ഷം രൂപ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ റൂംമേറ്റിനെ വിളിച്ചുണര്‍ത്തിയാണ് ഇത് സത്യമാണോ എന്ന് പരിശോധിച്ചതെന്നും ഡാര്‍ലീന്‍ പറഞ്ഞു.

ആ സത്യം അറിഞ്ഞ് ഞാനാകെ അമ്പരന്ന് പോയെന്ന് ഡാര്‍ലീന്‍ വ്യക്തമാക്കി. മകനോട് വേഗം ആ വിവരം വിളിച്ച് പറയണമെന്നായി. ഞാന്‍ അവനെയും വിളിച്ച് ആ ഭാഗ്യത്തിന്റെ കാര്യം പറഞ്ഞു. മകന്‍ വലിയ സന്തോഷത്തിലാണ്. അവനൊപ്പം ആഘോഷിക്കാന്‍ ഞാനും പോയി. സ്‌കൈഡ്രെവിംഗ് ട്രിപ്പ് കഴിഞ്ഞാല്‍ കുറച്ച് പ്ലാന്‍ കൂടി ബാക്കിയുണ്ട്. ഒരു പുതിയ കാര്‍ വാങ്ങണം. പേരക്കുട്ടികള്‍ക്കായി കുറച്ച് പണംചെലവാക്കണം. കുട്ടികള്‍ക്കും കൊച്ചുമക്കള്‍ക്കുമായി കൂടുതല്‍ പണം ചെലവാക്കാന്‍ ഇനി തനിക്ക് സാധിക്കും. ഞാന്‍ സ്വപ്‌നം കണ്ടതാണ് നടക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications