ലോട്ടറി അടിച്ച വിവരം അറിയുമ്പോൾ ആശുപത്രിക്കിടക്കയിൽ; ചെക്ക് ഏറ്റുവാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ് ഭാര്യ
ലോട്ടറി അടിച്ച വാർത്തകൾ കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ തോന്നാറില്ലേ അർഹിച്ച ആളുകൾക്ക് തന്നെയാണ് അടിച്ചത് എന്ന്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്ത് ചെയ്യുമെന്ന് പകച്ചുനിൽക്കുന്ന സമയത്തായിരിക്കും ചിലരെ തേടി വമ്പൻ സമ്മാനം എത്തുന്നത്.
അങ്ങനെ എത്ര മനുഷ്യന്മാരാണ് ജീവിതത്തിൽ ലോട്ടറിയിലൂടെ രക്ഷപ്പെട്ടിരിക്കുന്നത്. ഇനി പറയാൻ പോകുന്നതും അത്തരത്തിൽ ഒരു ഭാഗ്യശാലിയെക്കുറിച്ചാണ്. ലോട്ടറി അടിച്ച വിവരം അറിയുമ്പോൾ ഇദ്ദേഹം ആശുപത്രിക്കിടക്കയിലായിരുന്നു. അർഹിച്ച കൈകളിൽ തന്നെയാണ് സമ്മാനം എത്തിയത്. ആ ഭാഗ്യശാലിയുടെ ജീവിതത്തെക്കുറിച്ച് വിശദമായി അറിയാം.

വെയിൽസിലെ ടോണിപാണ്ടിയിൽ നിന്നുള്ള ബാരി വൈറ്റ് (52) വൻകുടൽ പുണ്ണ് ബാധിച്ച് രോഗബാധിതനായതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലാണ്. എന്നാൽ പങ്കാളിയായ ട്രേസി മിന്റണും പീപ്പിൾസ് പോസ്‌റ്റ് കോഡ് ലോട്ടറി ടീമും വാട്‌സ്ആപ്പ് വീഡിയോ കോളിൽ തന്റെ 333,333 പൗണ്ടിന്റെ ചെക്ക് വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം സ്തംഭിച്ചുപോയി. ഹോസ്പിറ്റൽ പോർട്ടർ ബാരി ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്.
സെപ്‌റ്റംബർ 23 -ന് പോസ്റ്റ്‌കോഡ് ലോട്ടറിയുടെ പ്രതിവാര മില്യണയർ സ്ട്രീറ്റ് സമ്മാനത്തിന് ആണ് അദ്ദേഹം വിജയി ആയത്. ഒരു മില്യൺ പൗണ്ട് ജാക്ക്‌പോട്ടാണ് അടിച്ചത്. രണ്ട് അയൽവാസികൾക്കാപ്പം ചേർന്നാണ് അദ്ദേഹം ലോട്ടറി എടുത്ത്.
എന്നാൽ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാല് വർഷം മുമ്പ് ഹൃദയാഘാതം അനുഭവിക്കുകയും ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം സന്തോഷത്തിലാണ്. പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. തന്റെ ജീവിതത്തിൽ ഇതിലും മികച്ച് എന്തോ നടക്കാൻ പോകുന്നുണ്ടെന്ന് പ്രതീക്ഷയിലാണ് യുവാവ്.
"പണം കൊണ്ട് നമുക്ക് എന്തുചെയ്യാനാകുമെന്ന് ഞാൻ ശരിക്കും ചിന്തിച്ചിട്ടില്ല. ശക്തമായ ആൻറിബയോട്ടിക്കുകൾ കാരണം നേരെ ചിന്തിക്കാൻ പ്രയാസമാണ്, അദ്ദേഹം പറഞ്ഞു."എന്നാൽ ഞങ്ങൾ കുടുംബത്തെയും സുഹൃത്തുക്കളെയും സഹായിക്കും." ബാരി പറഞ്ഞു.
അദ്ദേഹത്തിന്റെ പങ്കാളിട്രേസി, സന്തോഷം കൊണ്ട് കരഞ്ഞു, ചെക്ക് കണ്ടപ്പോൾ വിറയ്ക്കാൻ തുടങ്ങി, ബാരിയെ ലൈവ് സ്ട്രീം ചെയ്യുന്നതിനിടയിൽ ഫോൺ കൈവശം വച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ബാരിയോട് സംസാരിച്ചത്.
"ഞാൻ അദ്ദേഹത്തെ A&E യിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന് ശരിക്കും സുഖമില്ല,..എൻഡോസ്കോപ്പി ഡിപ്പാർട്ട്‌മെന്റിൽ ഒരു സപ്പോർട്ട് വർക്കറായി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ട്രേസി പറഞ്ഞു












Click it and Unblock the Notifications