ഇതാ ഒരു ചലഞ്ച്: കൊടുംവിഷമുള്ള പാമ്പ് തൊട്ടുമുന്നിലെ വെള്ളത്തിലുണ്ട്; കണ്ടെത്താമോ?
ചലഞ്ചുകള്‍ പലവിധമുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരത്തിലൊന്നാണ്. പലവിധത്തിലാണ് ഇത് നമ്മളെ ചലഞ്ച് ചെയ്യുക. ചിലപ്പോള്‍ നമുക്ക് പിടി കിട്ടാത്ത കാര്യങ്ങള്‍ വരെ ഈ ചിത്രത്തിലുണ്ടാവും. അതുകൊണ്ടാണ് ഇതിനെ മികച്ചൊരു ചലഞ്ചായി പറയുന്നത്. സൈക്കോളജിക്കലായിട്ടും ബ്രെയിന്‍ ടീസറായിട്ടുമെല്ലാം ഇവ നമ്മളെ വട്ടം ചുറ്റിക്കും.
എന്നാല്‍ യഥാര്‍ത്ഥ ചിന്താശേഷിയും, നിരീക്ഷണ പാടവുമുള്ളവര്‍ ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ പതറില്ല. അവര്‍ ആ ചലഞ്ചിനെ നേരിട്ട് വിജയിച്ചിരിക്കും. ഇന്ന് നമ്മുടെ മുന്നിലേക്ക് അത്തരമൊരു ചലഞ്ചുമായിട്ടാണ് ഒപ്ടിക്കല്‍ ചിത്രം വന്നിരിക്കുന്നത്. ഇതില്‍ നിന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നത് എന്താണെന്ന് ശരിക്കുമൊന്ന് പരിശോധിക്കാം.

image credit: Reddit
ഇത് വല്ലാത്തൊരു ചിത്രം
നമ്മുടെ മുന്നിലുള്ളത് ഏകാഗ്രത ആവശ്യമായൊരു ചിത്രമാണ്. കൊച്ചുകുട്ടികള്‍ക്ക് കൂടി പറ്റിയൊരു ചിത്രമാണിത്. അതിന് കാരണമെന്താണെന്ന് അറിയുമോ? ഇപ്പോഴത്തെ കുട്ടികളില്‍ ചിന്താശേഷി കുറഞ്ഞുവരുന്നതായി പഠനം റിപ്പോര്‍ട്ടുണ്ട്.
കാര്യങ്ങള്‍ ഓര്‍ത്തുവെക്കാനുള്ള കുട്ടികളുടെ കഴിവ് കുറഞ്ഞുവരുന്നതായിട്ടാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഈ ഒപ്ടിക്കല്‍ ചിത്രം നിങ്ങളുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തെ സഹായിക്കും. കുട്ടികള്‍ക്കാണ് അത് ഏറ്റവും ഗുണം ചെയ്യുക.
എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്
ചിത്രത്തില്‍ നിങ്ങള്‍ക്ക് എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഒന്നും കാണാന്‍ സാധിക്കില്ല. ചെറിയൊരു അരുവിയാണ് നമുക്ക് മുന്നിലുള്ളത്. ധാരാളം കല്ലുകളെയും ഇതില്‍ കാണാന്‍ സാധിക്കും. പക്ഷേ എന്തോ ഇതില്‍ ഒളിച്ചിരിക്കുന്നുണ്ട്.
ആരും കാണാതെ അതങ്ങനെ ഒളിഞ്ഞിരിപ്പാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ടോ. അത് എളുപ്പമുള്ള കാര്യമാണ്. ഒറ്റനോട്ടത്തില്‍ ഭാഗ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കും.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
അതാ അവന്‍ ഒളിഞ്ഞിരിപ്പുണ്ട്
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് മറ്റാരുമല്ല. നല്ല ഒന്നാന്തരം വിഷപാമ്പാണ്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. പക്ഷേ ഈ വെള്ളത്തിലേക്ക് നോക്കിയാല്‍ ഒരു പാമ്പുള്ളതായി തോന്നില്ല. കാരണം എവിടെ നോക്കിയാലും വെള്ളം മാത്രമാണ് ഉള്ളത്.
പക്ഷേ ചിത്രത്തിലെ ഒരു കല്ലിന്റെ രൂപത്തിലായിരിക്കും ചിലപ്പോള്‍ പാമ്പുണ്ടാവുക. എന്നാല്‍ ഇവിടെ കണ്ണുകളുടെ ഫോക്കസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് കൃത്യമായി വന്നാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ.
പാമ്പ് എവിടെയുമുണ്ടാകാം
പാമ്പുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഇഴഞ്ഞ് എവിടെ വരെയുമെത്താം. ചിത്രത്തിന്റെ നാലുവശത്തേക്കും ആദ്യം നോക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇതില്‍ എവിടെയെങ്കിലും പാമ്പുകള്‍ ചിലപ്പോള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും.
പക്ഷേ പെട്ടെന്ന് കാണാവുന്ന തരത്തില്‍ അല്ല ഇവയുള്ളത്. ചിത്രത്തിന്റെ മധ്യത്തിലേക്ക് ഒന്ന് നോക്കൂ. അവിടെയുണ്ടോ എന്ന് അടുത്തതായി പരിശോധിക്കാം. എന്നിട്ടും കാണാനാവുന്നില്ലേ. എങ്കില്‍ ഇതൊരുകഠിനമായ ചിത്രമാണെന്ന് ഉറപ്പിക്കാം.

image credit: Reddit
സമയം കൃത്യമായി നോക്കണം
നിങ്ങള്‍ക്ക് ആകെ ഈ പാമ്പിനെ കണ്ടെത്താന്‍ എട്ട് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. കടുപ്പമേറിയ ചിത്രമായത് കൊണ്ട് നിങ്ങള്‍ക്ക്് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടാം. അവര്‍ക്ക് കണ്ടെത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കാം.
ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി സഹായിക്കാന്‍ ഞങ്ങളുണ്ട്. ചിത്രത്തിന്റെ നടുവിലേക്ക് ഒന്ന് നോക്കൂ. വെള്ളത്തിനടിയിലേക്ക് നോക്കിയാല്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന പാമ്പിനെ കാണാന്‍ സാധിക്കും.












Click it and Unblock the Notifications