ഹോങ്കോംങിലേക്ക് പറക്കാം അഞ്ച് പൈസയില്ലാതെ, യുഎഇയില്‍ നിന്നും ഫ്രീ ടിക്കറ്റ്: ചെയ്യേണ്ടത് ഇത്ര മാത്രം
രാജ്യത്ത് ടൂറിസം പ്രവർത്തനങ്ങള്‍ സജീവമാക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഫ്രീ ടിക്കറ്റുകള്‍ ഉള്‍പ്പടേയുള്ളവ ഹോങ്കോംങ് നല്‍കുന്നത്

കോവിഡ് വ്യാപനം മറ്റേത് രാജ്യങ്ങളേയും പോലെ പ്രധാനമായി ബാധിച്ച മേഖലയായിരുന്നു ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഹോങ്കോംഗ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ തോതില്‍ ഇടുവുണ്ടാവുകയും വരുമാനം ഗണ്യമായി കുറയുകയും ചെയ്തു.
എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികള്‍ അവതരിപ്പിക്കുകയാണ് തായ്ലന്‍ഡ്. ബുധനാഴ്ച മുതൽ 500,000 എയർലൈൻ ടിക്കറ്റുകൾ ഫ്രീയായി വിതരണം ചെയ്യാന്‍ തുടങ്ങുമെന്നാണ് ഹോങ്കോംഗ് അറിയിക്കുന്നത്. ഇതിനായി നറുക്കെടുപ്പും ഉണ്ടാവും

തുടക്കത്തിൽ തായ്‌ലൻഡ് നിവാസികള്‍ക്ക്
തുടക്കത്തിൽ തായ്‌ലൻഡ് നിവാസികള്‍ക്കാണ് ടിക്കറ്റ് അനുവദിക്കുക. ബുധനാഴ്ച മുതൽ തായ്‌ലൻഡിലേക്ക് അനുവദിച്ച 17,400 റൌണ്ട് ട്രിപ്പ് ടിക്കറ്റുകൾ മാർച്ചിൽ കൈമാറും. തുടർന്ന് ഈ ആഴ്ച അവസാനം സിംഗപ്പൂരിലേക്കും ഫിലിപ്പീൻസിലേക്കും അടുത്ത ദിവസങ്ങളിൽ സമീപത്തെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും ഹാൻഡ്ഔട്ടുകൾ വികസിപ്പിക്കും.

തായ്‌ലൻഡ്, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ താമസക്കാർക്കും ഹോങ്കോംഗ് എയർലൈൻസ് ബുധനാഴ്ച മുതൽ ടിക്കറ്റ് വിതരണം ചെയ്യും. ഓരോ രാജ്യത്തിനും എത്ര ടിക്കറ്റുകൾ കൈമാറുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗ്രേറ്റർ ബേ എയർലൈൻസ് മെയ് മാസത്തിൽ തായ്‌വാനിലേക്കും തുടർന്ന് ജൂലൈയിൽ ദക്ഷിണ കൊറിയയിലേക്കും ടിക്കറ്റ് നൽകും. എച്ച്‌കെ എക്സ്പ്രസും ഏപ്രിലിൽ കാമ്പെയ്‌നിൽ ചേരും.

ചൈനയിലെ മെയിൻലാൻഡ് നിവാസികൾക്കായി
ചൈനയിലെ മെയിൻലാൻഡ് നിവാസികൾക്കായി സൗജന്യ ടിക്കറ്റുകൾ ഏപ്രില്‍ മുതലാണ് അനുവദിക്കുക. ജൂലൈയിൽ ഏകദേശം 80,000 ടിക്കറ്റുകൾ ഹോങ്കോംഗ് നിവാസികൾക്ക് ലഭ്യമാകും, എന്നിരുന്നാലും അവ ഏതൊക്കെ റൂട്ടുകളിലാണ് ലഭ്യമാണെന്നത് വ്യക്തമല്ല. യുഎഇ ആസ്ഥാനമായുള്ള യാത്രക്കാർക്കുള്ള ഫ്രീ ടിക്കറ്റ് ഈ വർഷം മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് സൂചന.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

യു എ ഇ യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റ് ലോട്ടറിക്കായി അവരുടെ പേരുകൾ നൽകുന്നതിന് മാർച്ച് 1 മുതൽ 'വേൾഡ് ഓഫ് വിന്നേഴ്സ്' വെബ് പേജില്‍ സന്ദർശനം നടത്താം. https://wow.hongkongairport.com/tickets എന്നപേജിലാണ് പേര് വിവരങ്ങള്‍ നല്‍കേണ്ടത്. " ടൂറിസം ബോർഡിന്റെ അനുമതിക്ക് ശേഷം, ദുബായിൽ നിന്ന് ടിക്കറ്റ് വാങ്ങുന്ന ആളുകൾക്ക് സൌജന്യ ടിക്കറ്റുകള്‍ ലഭിക്കും''- പദ്ധതി ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഹോങ്കോംഗ് സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ യുഎഇ യാത്രക്കാരെ ക്ഷണിച്ചുകൊണ്ട് വ്യക്തമാക്കുന്നു.

ഓരോ അപേക്ഷകനും ഒരു എൻട്രി മാത്ര
സഞ്ചാരികള്‍ Cathay വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും മൂന്ന് ചോദ്യങ്ങളുള്ള ഒരു ക്വിസിൽ പങ്കെടുക്കാനും ആവശ്യപ്പെടുന്നുണ്ട് ശരിയായ ഉത്തരം ലഭിക്കുന്നവർക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഓരോ അപേക്ഷകനും ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ കഴിയൂ. വിജയികളെ ഏപ്രിൽ 3-ന് കാമ്പെയ്‌ൻ വെബ്‌സൈറ്റിൽ പ്രഖ്യാപിക്കുകയും അതേ ദിവസം തന്നെ ടിക്കറ്റ് സംബന്ധിച്ച ഇമെയിൽ ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications