ഇഷാ അംബാനിയുടെ വിവാഹ ക്ഷണപത്രത്തിന്റെ വില 3 ലക്ഷം: തുറന്ന് വായിച്ചാല്‍ ഞെട്ടും, പ്രത്യേകതകള്‍ ഇങ്ങനെ
മുംബൈ: ലോകം മുഴുവന്‍ അമ്പരക്കുന്ന തരത്തിലായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനി മകള്‍ ഇഷയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഇത് വെറുമൊരു വിവാഹമായിരുന്നു. അംബാനി കുടുംബത്തിലെ വമ്പന്‍ ആഘോഷമായിരുന്നു ഇതെന്ന് ഉറപ്പിച്ച് പറയാം. കാരണം ക്ഷണിച്ച അതിഥികളും, നടത്തിയ ഒരുക്കങ്ങളുമെല്ലാം അത്രയ്ക്ക് ഗംഭീരമായിരുന്നു.
പല പ്രമുഖരും ഈ വിവാഹത്തില്‍ എത്തിയിരുന്നു. പക്ഷേ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഈ വിവാഹത്തിന്റെ ക്ഷണം മുതല്‍ വലിയ ആഢംബരമായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഈ വിവാഹത്തിനായി അംബാനി കുടുംബം തയ്യാറാക്കിയ ക്ഷണപത്രമാണ്.അതിന്റെ വിശദാംശങ്ങളിലേക്ക്...

മകള്‍ക്കായി അംബാനിയുടെ കോടികള്‍
മകള്‍ ഇഷ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹത്തിന് കോടികളാണ് മുകേഷ് അംബാനി ചെലവിട്ടത്. പക്ഷേ ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് വിവാഹ ക്ഷണക്കത്താണ്. മുംബൈയില്‍ മാത്രമല്ല രാജ്യത്താകെ ചര്‍ച്ചയായിരുന്നു ഈ വിവാഹം.
പ്രധാന കാരണം അതിന്റെ ആഘോഷങ്ങളായിരുന്നു. ഹോളിവുഡില്‍ നിന്ന് പോപ്പ് താരം ബിയോണ്‍സിന്റെ സംഗീത പരിപാടി അതിലെ പ്രധാന ആഘോഷമായിരുന്നു. ഒപ്പം താരപ്രഭയാല്‍ നിറഞ്ഞതായിരുന്നു അതിഥികള്‍.
ഞെട്ടാന്‍ റെഡിയായിക്കോ
മകളുടെ വിവാഹത്തിനായി പ്രത്യേകം തയ്യാറാക്കിയ ക്ഷണക്കത്തിന് മൂന്ന് ലക്ഷം രൂപയാണ് വില. ഓരോ കത്തിനും മൂന്ന് ലക്ഷം രൂപ വരും. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നല്ലേ. എന്നാല്‍ ഇത് ഒരു സാധാരണ ക്ഷണപത്രമല്ല. ഇത് സ്വര്‍ണത്തില്‍ തീര്‍ത്ത ക്ഷണപത്രമാണ്.
നിങ്ങള്‍ സാധാരണ കണ്ടുശീലിച്ച കത്തല്ല ഇത്. അംബാനി-പിരാമല്‍ കുടുംബത്തിലെ പൂര്‍വികര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് ഈ ക്ഷണപത്രം വായിച്ച് തുടങ്ങാനാവൂക. അതില്‍ തന്നെ അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
ഇനിയും ഫീച്ചറുകള്‍
മൂന്ന് ലക്ഷത്തിന്റെ കണപത്രത്തിലെ ഉള്ളടക്കം തന്നെ ഗംഭീരമാണ്. ഈ കത്ത് തുറന്നാല്‍ ഒരു ആഢംബര ബോക്‌സില്‍ നിന്ന് ഗായത്രി മന്ത്രം ചൊല്ലാന്‍ തുടങ്ങും. ആദ്യത്തെ പേജില്‍ സ്വര്‍ണം പൂശിയ ഒു ഡിസ്‌പ്ലേയാണ് ഉള്ളത്. ഒരു രാജകീയ ലുക്ക് അതിലൂടെ തന്നെ ആര്‍ക്കും ലഭിക്കും.
ഒരുപാട് കാര്യങ്ങള്‍ അതിഥികള്‍ക്കായി ഈ ക്ഷണപത്രം അടങ്ങിയ പെട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബോക്‌സിനുള്ളില്‍ നാല് ചെറിയ പെട്ടികളുണ്ട്. അതിനുള്ളില്‍ യഥാര്‍ത്ഥ സ്വര്‍ണത്തില്‍ നിര്‍മിച്ച ആഭരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംബാനി കുടുംബത്തിന്റെ കത്ത്
ഈ പെട്ടിയില്‍ തന്നെ അംബാനി കുടുംബത്തിന്റെ കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ഇഷാ അംബാനിയുടെയും ആനന്ദ് പിരാമലിനും നാല് തലമുറ പിന്നിലുള്ള മുത്തശ്ശിമാര്‍ക്ക് വരെ ഇതില്‍ ആദരം അര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഈ വിവാഹത്തിന്റെ മൊത്തം ചെലവ് 700 കോടിയില്‍ അധികം രൂപയാണ്.
90 കോടിയുടെ ഗോള്‍ഡ് വെഡ്ഡിംഗ് ലെഹങ്ക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിയോണ്‍സിന്റെ സംഗീത പരിപാടിയും ഇതിലുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ ആഢംബര വീടായ ആന്റിലയിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രാജസ്ഥാനിലെ ജോധ്പൂരിലാണ് നടന്നത്.












Click it and Unblock the Notifications