മുകേഷ് അംബാനിയുടെ ഷെഫിന്റെ ശമ്പളമറിയുമോ? ഞെട്ടും, കുടുംബത്തിന്റെ ചെലവ് നോക്കുന്നത് ഇവര്‍
മുംബൈ: സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പേരുകേട്ടവരാണ് അംബാനി കുടുംബം. നിരവധി ജീവനക്കാര്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും ധനികരായ ദമ്പതികള്‍ കൂടിയാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികള്‍. ഇവരുടെ ജീവിതം അതുപോലെ ആഢംബരത്തില്‍ മുങ്ങിയതാണ്. ഇവര്‍ക്കൊപ്പം നില്‍ക്കുന്നവരുടെ ജീവിതം അതുപോലെ ആഢംബരമേറിയതാണ്.
അംബാനി കുടുംബത്തിലെ ഷെഫിന് പോലും അത് പറയാന്‍ അഭിമാനമാണ്. അംബാനി കുടുംബത്തിന് പുറത്ത് ജോലി ചെയ്യുന്ന പലര്‍ക്കും ഇവരേക്കാള്‍ ശമ്പളം കുറവാണെന്നതും സത്യമാണ്. ഇവരുടെ പ്രിയപ്പെട്ട ഷെഫ് വാങ്ങുന്ന മാസ ശമ്പളവും മറ്റ് ആനുകൂല്യവും എത്രയാണെന്ന് ഒന്ന് നോക്കാം.

ഷെഫിന്റെ സാലറി ഞെട്ടിക്കും
മുകേഷ് അംബാനിയുടെ ഷെഫിന്റെ ശമ്പളം മാസം രണ്ട് ലക്ഷം രൂപയാണ്. ഇത്രയും തുക ഏത് ഷെഫാണ് നമ്മുടെ നാട്ടില്‍ ഉണ്ടാവുക. അതു കൊണ്ട് മാത്രം തീര്‍ന്നില്ല. ഈ ജീവനക്കാര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയും അദ്ദേഹം ലഭ്യമാക്കുന്നുണ്ട്. ട്യൂഷനും സൗജന്യമായി നല്‍കും. ഇതിന്റെ എല്ലാം പണം മുകേഷാണ് നല്‍കുക.
മുകേഷ് അംബാനിയുടെ സ്റ്റാഫംഗങ്ങളില്‍ പലരുടെയും മക്കള്‍ യുഎസ്സിലെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഇത്തരം ഗുണങ്ങളെല്ലാം ഉറപ്പാക്കുന്നത് അംബാനി കുടുംബമാണ്. സ്വന്തം ജീവിതം മാത്രമല്ല, ജീവനക്കാരുടെ ജീവിതം ഇവര്‍ മെച്ചപ്പെടുത്തുന്നുണ്ട്.
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം
അംബാനി കുടുംബം തനിക്ക് വെജിറ്റേറിയനാണ് എന്ന് എത്ര പേര്‍ക്ക് അറിയാം. ദാല്‍, റോട്ടി, ചോറ്, തുടങ്ങിയവയാണ് അംബാനി കുടുംബത്തിലെ പ്രിയ ഭക്ഷണം. ഡയറ്റിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഇവര്‍ക്കുണ്ട്. അതേസമയം മുകേഷ് അംബാനിക്ക് തായ് ഫുഡ് വളരെയധികം ഇഷ്ടമാണ്.
എല്ലാ ഞായറാഴ്ച്ചയും ഇഡ്ഡലിയും സാമ്പാറുമാണ് അദ്ദേഹം കഴിക്കുക. ഇതേ ദിവസം വീട്ടില്‍ നിന്ന് പാചകം ചെയ്ത ഭക്ഷണങ്ങളാണ് അംബാനി കുടുംബം കഴിക്കുക. അതുകൊണ്ട് ഷെഫിന് ഇവരുടെ കുടുംബത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതുപോലെ ഷെഫുമാരുടെ കുടുംബം നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന കാര്യവും ഇവര്‍ ഉറപ്പാക്കും.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
ദൈവ വിശ്വാസം വളരെ കൂടുതല്‍
അംബാനി കുടുംബം ദൈവവിശ്വാസം വളരെ കൂടുതല്‍ ഉള്ളവരാണ്. മുകേഷ് അംബാനിയും മക്കളുമെല്ലാം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇതുകൊണ്ടാണ്. കേരളത്തില്‍ അടക്കം ഇവര്‍ എത്തിയിരുന്നു. ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനത്തിനായി എത്തിയിരുന്നു.
അതുപോലെ ആനന്ദ് അംബാനി അടക്കം ഗുരുവായൂരിലും ദര്‍ശനത്തിനായി എത്തിയിരുന്നു. മുകേഷ് അംബാനി മരുമകള്‍ രാധിക മെര്‍ച്ചന്റിനൊപ്പമാണ് ഗുരുവായൂരിലെത്തിയത്. ഒന്നരകോടിയുടെ അന്നദാനവും മുകേഷ് അംബാനി നല്‍കുമെന്ന് അറിയിച്ചിരുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റിനും വന്‍ തുക
നിത അംബാനിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിക്കി കോണ്‍ട്രാക്ടറാണ്. ബോളിവുഡില്‍ അടക്കം പ്രശസ്തനാണ് അദ്ദേഹം. കരീന കപൂര്‍, ദീപിക പദുക്കോണ്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവര്‍ക്കും മേക്കപ്പിടുന്നത് മിക്കിയാണ്.
ദിവസവും ഒരു ലക്ഷം രൂപ വരെയാണ് മിക്കി തന്റെ ഫീസായി ഈടാക്കുന്നത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും അദ്ദേഹം തന്നെയാണ്. നിത അംബാനി എപ്പോഴും സുന്ദരിയായിരിക്കുന്നതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്.












Click it and Unblock the Notifications