ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലേ? ഇനി അധികം സമയമില്ല, ഇങ്ങനെ ചെയ്‌താൽ എളുപ്പം
നമ്മുടെ രാജ്യത്തെ സാർവത്രിക തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. നിലവിൽ ഒട്ടുമിക്ക സർക്കാർ-സ്വകാര്യ സേവനങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും ഒക്കെ ആധാർ നിർബന്ധമാണ്. അതുകൊണ്ട് തന്നെ വിവിധ രേഖകളുമായി ആധാർ ബന്ധപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. രാജ്യത്തെ പൗരന്മാരുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി യഥാർത്ഥത്തിൽ ജൂൺ മുപ്പതിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതിന്റെ സമയപരിധി നീട്ടിയത്. നിലവിൽ സെപ്റ്റംബർ 30 വരെയാണ് ഇതിന്റെ കാലാവധി അനുവദിച്ചത്.

എന്നാൽ സെപ്റ്റംബർ മാസം വരെ സമയം ഉണ്ടല്ലോ എന്ന് കരുതി വൈകിക്കാതിരിക്കുന്നതാവും ബുദ്ധി. പ്രത്യേകിച്ച് വിവിധ ഇടങ്ങളിൽ റേഷൻ കടകളിൽ നെറ്റ്‌വർക്ക് തകരാറുകൾ പതിവായതിനാൽ ഇക്കാര്യത്തിൽ അലംഭാവം കാട്ടാതിരിക്കുകയാണ് ഉചിതം. അതുകൊണ്ട് എങ്ങനെയാണു ഓൺലൈനായും ഓഫ്‌ലൈനായും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുക എന്ന് നോക്കാം.
ആധാർ-റേഷൻ കാർഡ് ബന്ധിപ്പിക്കൽ- ഓൺലൈൻ
1. പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അവരുടേതായ പോർട്ടൽ ഉണ്ടായിരിക്കും.
2. ഇതിൽ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്‌റ്റർ ചെയ്‌ത മൊബൈൽ ഫോൺ എന്നിവ നൽകുക.
4. ശേഷം തുടരുക/സമർപ്പിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
5. നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ ഫോണിൽ ലഭിച്ച ഒടിപി ഇവിടെ നൽകുക.
ഇത്രയുമാണ് ഓൺലൈൻ രീതിയിൽ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയകൾ. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നിർബന്ധമായും ആധാർ ഫോൺ നമ്പറുമായി ബന്ധപ്പിക്കേണ്ടത് ആവശ്യമാണ്. അങ്ങനെയെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ രീതിയിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുക.
ആധാർ-റേഷൻ കാർഡ് ബന്ധിപ്പിക്കൽ-ഓഫ്‌ലൈൻ
1. അടുത്തുള്ള റേഷൻ കട സന്ദർശിക്കുക.
2. നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ് (ഒറിജിനൽ, ഫോട്ടോകോപ്പി), പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ എന്നിവ കൊണ്ടുവരിക.
3. ആധാർ സീഡിംഗിനായുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫോട്ടോകോപ്പികൾ അറ്റാച്ച് ചെയ്‌ത് ബന്ധപ്പെട്ട ആൾക്ക് നൽകുക.
4. ആധാർ വിശദാംശങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥൻ ബയോമെട്രിക് ഓതന്റിക്കേഷൻ (ഫിംഗർപ്രിന്റ് സ്‌കാനിംഗ്) ആവശ്യപ്പെട്ടേക്കാം.
5. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കും.
നടപടിക്രമങ്ങളുടെ തൽസ്ഥിതി അറിയാൻ
നിങ്ങളുടെ ആധാർ-റേഷൻ കാർഡ് ബന്ധിപ്പിക്കലിന്റെ തൽസ്ഥിതി പരിശോധിക്കാൻ, ബന്ധപ്പെട്ട പൊതുവിതര വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ആധാർ ലിങ്കിംഗ് സ്‌റ്റാറ്റസ് വിഭാഗം കണ്ടെത്തുക. നിങ്ങളുടെ റേഷൻ കാർഡും ആധാർ വിശദാംശങ്ങളും നൽകി ഫോം സമർപ്പിക്കുക. ഇവിടെ ബന്ധപ്പിക്കൽ പൂർത്തിയായോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് സൂചിപ്പിക്കുന്ന സ്‌റ്റാറ്റസ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
എന്തുകൊണ്ട് ആധാർ-റേഷൻ കാർഡ് ബന്ധിപ്പിക്കൽ പ്രധാനമാവുന്നു?
സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും തടസമില്ലാതെ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ റേഷൻ കാർഡുമായി ആധാർ ബന്ധപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അവസാന തീയതിയായ സെപ്റ്റംബർ 30 വരെ കാത്തുനിൽക്കാതെ നിങ്ങൾക്ക് ഓൺലൈൻ വഴിയോ അടുത്തുള്ള റേഷൻ കടയിൽ ചെന്നോ വളരെ എളുപ്പത്തിൽ ഇത് ചെയ്‌ത് തീർക്കാവുന്നതാണ്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications