Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ച് കോടീശ്വരനാവണോ? ഇതാ വിദഗ്ധന്‍ വെളിപ്പെടുത്തുന്നു ആ രഹസ്യം, നമ്പര്‍ ഇങ്ങനെ എടുക്കാം

ലണ്ടന്‍: ലോട്ടറി അടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ലോട്ടറി എടുക്കാത്തവന് പോലും ലോട്ടറി അടിക്കണമെന്ന് ആഗ്രഹമുണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ജീവിതം ഒന്ന് വേറെ ലെവലിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പണം എന്നത് വലിയൊരു അത്ഭുതകരമായ കാര്യമാണ്. നമ്മുടെ ജീവിതത്തില്‍ ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ക്ക് പണം ആവശ്യമായി വരാം.

അത് ലഭിക്കണമെങ്കില്‍ ഏറ്റവും നല്ല മാര്‍ഗം ലോട്ടറി തന്നെയാണ്. പക്ഷേ എങ്ങനെയാണ് ലോട്ടറി അടിക്കുക. ഇത് ആര്‍ക്കും ഉത്തരം അറിയാത്തൊരു കാര്യമാണ്. എന്നാല്‍ ഇനി അക്കാര്യത്തില്‍ നിരാശ വേണ്ട. ലോട്ടറി അടിക്കാനുള്ള ചില പൊടിക്കൈകള്‍ ലോട്ടറി വിദഗ്ധന്‍ തന്നെ ഇപ്പോള്‍ പങ്കുവെക്കുകയാണ്. അതൊന്ന് പരിശോധിക്കാം.

LOTTERY MONEY

ഗെയിമിംഗ് വിദഗ്ധന്റെ ഉപദേശം

ഗെയിമിംഗ് എക്‌സ്‌പേര്‍ട്ടായ ഫ്രാന്‍സിസ്‌ക് സിസിക്കിയാണ് ലോട്ടറി വിദഗ്ധന്‍. ഏതൊരാള്‍ക്കും ലോട്ടറി അടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാമെന്ന് സിസിക്കി പറയുന്നു. അതിനായി ചില തന്ത്രങ്ങളുണ്ട്. ചില ടിപ്‌സുകളുമുണ്ട്. ഇതെല്ലാം കൃത്യമായി പാലിക്കണം. എങ്കില്‍ ജാക്‌പോട്ട് അടിക്കാനുള്ള സാധ്യത ശക്തമാകും.

പലരും ലോട്ടറി അടിക്കാനായി സ്ഥിരം ഉപയോഗിക്കുന്ന തന്ത്രങ്ങളുണ്ട്. അതൊന്നും ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്ന് സിസിക്കി പറയുന്നു. പ്രത്യേകിച്ച് പിറന്നാള്‍ ദിനമൊക്കെ വെച്ച് ടിക്കറ്റെടുക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നത് അപൂര്‍വമായിരിക്കും.

ആ രീതികളൊന്നും ആവശ്യമില്ല

സിസിസിക്ക് ഓണ്‍ലൈന്‍ കസിനോസിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പോപ്പുലര്‍ രീതികള്‍ ഭാഗ്യം കൊണ്ടുവരില്ലെന്ന് സിസിസിക്ക് പറയുന്നു. പ്രത്യേകിച്ച് തിയതികളും, സ്ഥിരം നമ്പറുകളും ഒട്ടും ഗുണം ചെയ്യില്ലെന്ന് സിസിക്കി വ്യക്തമാക്കുന്നു. ചിലര്‍ പ്രത്യേക തിയതികളും നമ്പറുകളും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുണ്ട്.

അതുപോലെ ഒരേ നമ്പര്‍ തന്നെ അടിച്ചില്ലെങ്കിലും അടുത്ത തവണ ഉപയോഗിക്കുന്നവരുണ്ട്. അതെല്ലാം വന്‍ അബദ്ധമാണെന്ന് സിസിക്കി പറയുന്നു. ഈ പാറ്റേണ്‍ ഫോളോ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍

എന്തുകൊണ്ട് സ്ഥിരം നമ്പര്‍ വേണ്ട

ഒരു നമ്പര്‍ നിങ്ങള്‍ വ്യക്തിപരമായി കാണുന്നുണ്ടാവും. അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നുണ്ടാവും. എന്നാല്‍ പ്രശ്‌നം മറ്റൊന്നാണ്. എന്നാല്‍ ഈ നമ്പര്‍ നിരവധി പേരുടെ ലക്കി നമ്പറായിരിക്കും. അങ്ങനെയുള്ളപ്പോള്‍ ഇതില്‍ സമ്മാനം അടിക്കാനുള്ള സാധ്യത വളരെ അപൂര്‍വമായിരിക്കും.

ലക്കി നമ്പറുകള്‍, തിയതികള്‍, പിറന്നാളുകള്‍ എന്നിവ ചേര്‍ന്ന കോമ്പിനേഷനുകളില്‍ സമ്മാനം വരുന്നത് പതിനായിരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായിരിക്കും. സമ്മാനം അടിക്കുന്ന ഒരാളെ കുറിച്ചേ നമ്മള്‍ കേള്‍ക്കുന്നൂ. അടിക്കാത്തവര്‍ നിരവധിയാണ്.

ഡബിള്‍ ഡിജിറ്റില്‍ ടിക്കറ്റെടുക്കുക

ഇരട്ട സംഖ്യയില്‍ ടിക്കറ്റ് എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 31ന് മുകളിലുള്ള നമ്പര്‍ ആവാന്‍ ശ്രമിക്കുക. ഇത് ഒരിക്കലും പിറന്നാല്‍ നമ്പറുകാരുടെ ഇടയില്‍ വരില്ല. കാരണം മാസത്തില്‍ പരമാവധിയുള്ള തിയതികള്‍ 31 വരെയേ കാണൂ. പവര്‍ബോള്‍ ടിക്കറ്റാണെങ്കില്‍ സാധ്യത രണ്ട് നമ്പറിനാണ്. 21, 23 എന്ന നമ്പറില്‍ ടിക്കറ്റെടുക്കാന്‍ ശ്രമിക്കുക.

സ്റ്റാസ്റ്റിക്കല്‍ അനാലിസിസില്‍ ഈ നമ്പറിലാണ് അധികവും സമ്മാനം അടിക്കുകയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം എടുക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിസിക്കി പറഞ്ഞു.

ഏത് ലോട്ടറിക്കാണ് സാധ്യത

പീപ്പിള്‍സ് പോസ്റ്റ് കോഡ് ലോട്ടറിയില്‍ സമ്മാനം അടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. 7.9 മില്യണ്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഇതിന്റെ സമ്മാനത്തുക. അതേസമയം എപ്പോഴും സമ്മാനം അടിക്കുമെന്ന് കരുതരുതെന്നും സിസിക്കി പറയുന്നു. വലിയ തുകയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ യൂറോ മില്യണ്‍സ് ലോട്ടറിക്കാണ് സാധ്യത.

ഇതിനാണ് ഏറ്റവും വലിയ ജാക്‌പോട്ടുള്ളത്. നിങ്ങള്‍ക്ക് സമ്മാനമടിക്കാനുള്ള നമ്പര്‍ പെട്ടെന്ന് ലഭിക്കുമെന്ന് കരുതരുത്. വളരെ സൂക്ഷിച്ച്, നമ്പറുകളുടെ പ്രാധാന്യം നോക്കി കളിച്ചാല്‍ ഉറപ്പായും നിങ്ങള്‍ ജേതാവായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+