ലോട്ടറി എങ്ങനെ അടിക്കും: ടിക്കറ്റ് എടുക്കേണ്ടത് ഇങ്ങനെ, ഈ 9 സൂത്രവിദ്യകള്‍ മറക്കരുത്

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കാന്‍ എന്താണ് ചെയ്യേണ്ടത്. നമ്മള്‍ ദീര്‍ഘകാലമായി ചോദിക്കുന്ന കാര്യമാണിത്. സ്ഥിരമായി ലോട്ടറി വാങ്ങിയിട്ടും അടിക്കാത്തത് കൊണ്ടുള്ള നിരാശയില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ സ്ഥിരമായി ശ്രദ്ധിച്ചാലോ, എടുക്കുന്ന ടിക്കറ്റുകളില്‍ മാറ്റം വരുത്തുകയോ ഒക്കെ ചെയ്താല്‍ സമ്മാനം അടിക്കാനുള്ള സാധ്യത വര്‍ധിക്കും.

അത്തരത്തില്‍ നമ്മള്‍ ആദ്യമേ മനസ്സിലാക്കി വെക്കേണ്ട ചില പൊടിക്കൈകള്‍ ഉണ്ട്. പലരും ഇതൊന്നും അറിയാതെയായിരിക്കും ലോട്ടറി എടുക്കുക. പക്ഷേ അതിലൂടെ നമുക്ക് പണം നഷ്ടമാവുക മാത്രമാണ് ചെയ്യുക. എന്തായാലും നമ്മള്‍ ലോട്ടറിയെടുക്കുമ്പോള്‍ ഇനി മുതല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്ക3ന്‍ ശ്രമിക്കുക.

lottery money

സ്ഥിരമായി ലോട്ടറിയെടുക്കുക

ലോട്ടറി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം, സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റ് എടുക്കുന്നത് അവസാനിപ്പിക്കുകയല്ല. കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്നത് ലോട്ടറിയടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനായി ഒരു തുക തന്നെ ചിലപ്പോള്‍ മാറ്റി വെക്കേണ്ടി വരും.

ഒരു ഓസ്‌ട്രേലിയന്‍ കമ്പനി നേരത്തെ ഈ രീതി പരീക്ഷിച്ച് നോക്കിയിരുന്നു. എന്നാല്‍ അടിച്ച സമ്മാന തുക ഇവര്‍ ചെലവാക്കിയ അത്ര വന്നില്ലെന്നാണ് കണ്ടെത്തിയത്. പക്ഷേ ലോട്ടറി അടിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ നിരന്തരം ടിക്കറ്റുകള്‍ എടുത്ത് കൊണ്ടിരിക്കുക.

ലോട്ടറി സിന്‍ഡിക്കേറ്റില്‍ ചേരുക

വിദേശങ്ങള്‍ പൂള്‍ മണി എന്ന രീതിയിലാണ് ടിക്കറ്റെടുക്കുന്നത്. അമേരിക്കയില്‍ അടക്കമുള്ള മലയാളികള്‍ക്ക് ഈ രീതി പരീക്ഷിക്കാം. ലോട്ടറി സിന്‍ഡിക്കേറ്റില്‍ ചേരുകയാണ് ചെയ്യേണ്ട ഒരു കാര്യം. അതായത് മറ്റുള്ളവരുമായി ചേര്‍ന്ന് ഒരു ഗൂപ്പായി ടിക്കറ്റെടുക്കുന്ന രീതിയാണിത്.

പത്ത് പേരുണ്ടെങ്കില്‍, തുക അത്രയും വീതിക്കേണ്ടി വരും. എന്നാല്‍ വലിയ തുകയാണെങ്കില്‍ വീതിച്ചാലും ബാക്കി നല്ലൊരു തുക നമുക്ക് ലഭിക്കും. ഇതിലൂടെ ടിക്കറ്റിനായി ചെലവിടുന്ന തുകയും കുറയ്ക്കാം.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

ഒരേ നമ്പറില്‍ ടിക്കറ്റെടുക്കാതിരിക്കുക

ലോട്ടറി നമ്പറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേ രീതിയില്‍ വരുന്ന നമ്പറുകള്‍ ഒഴിവാക്കുക. പകരം ഏതെങ്കിലും നമ്പറുകള്‍ തിരഞ്ഞെടുക്കുക. നമ്പറുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുക.

സാധ്യത ഒട്ടുമില്ലെന്ന് കരുതുന്ന ടിക്കറ്റുകള്‍ എടുക്കുക. ഇത്തരം നമ്പറുകള്‍ക്ക് സമ്മാനം അടിക്കാനുള്ള സാധ്യത വര്‍ധിക്കും.

നമ്പറുകളില്‍ വൈവിധ്യത കൊണ്ടുവരിക

നമ്പറുകള്‍ ആദ്യത്തേത് മാത്രമല്ല അവസാനത്തേത്തും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ വൈവിധ്യത കൊണ്ടുവരിക. ഒരേ ഗ്രൂപ്പില്‍ വരുന്ന നമ്പറുകളാണ് അവയെങ്കില്‍ ഒഴിവാക്കുക. ഈ നമ്പറുകളില്‍ ചിലപ്പോള്‍ സമ്മാനമടിക്കാമെങ്കിലും, സാധ്യത വളരെ കുറവാണ്.

അതുകൊണ്ട് ഒരിക്കലും ചേരാത്ത നമ്പറുകളാണെങ്കില്‍ കൂടുതലായി ഉപയോഗിക്കുക. അതില്‍ സമ്മാനം വന്നേക്കാം.

ആരും വാങ്ങാത്ത ലോട്ടറിയില്‍ പരീക്ഷിക്കുക

സ്ഥിരമായി എല്ലാവരും എടുക്കുന്ന ലോട്ടറി എടുക്കാതിരിക്കുക. ഓണ്‍ലൈന്‍ ലോട്ടറിയാണെങ്കില്‍ അടിക്കില്ലെന്ന് കരുതുന്നവയില്‍ പരീക്ഷിക്കുക. സ്ഥിരമായി അവയില്‍ ജേതാക്കള്‍ ഉണ്ടാവുന്നില്ലെന്നും ഉറപ്പുവരുത്തുക. ജേതാക്കള്‍ കുറവ് വരുന്നവയില്‍ സമ്മാനം അടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കുക.

ഗ്രൂപ്പ് ലോട്ടറി പരീക്ഷിക്കുക

വളരെ കുറച്ച് പേര്‍ മാത്രം കളിക്കുന്ന ലോട്ടറി ഗെയിമുകളാണ് താല്‍പര്യമെങ്കില്‍, അതില്‍ ഏറ്റവും പോപ്പുലര്‍ അല്ലാത്തത് തിരഞ്ഞെടുക്കുക. വിദേശങ്ങളിലാണ് നിങ്ങളുടെ താമസമെങ്കില്‍, സൂപ്പര്‍നാലോട്ടോ, യൂറോ ജാക്‌പോട്ട്, സൂപ്പര്‍ ലോട്ടോ പ്ലാസ്, എന്നീ ലോട്ടറികള്‍ പരീക്ഷിക്കുക. ജാക്‌പോട്ടുകള്‍ ചെലപ്പോള്‍ ചെറിയ തുകയായിരിക്കും. പക്ഷേ സമ്മാനം അടിക്കുമെന്ന് ഉറപ്പാണ്.

വ്യക്തിപരമായ നമ്പറുകള്‍ ഒഴിവാക്കുക

പലരും ചില സുപ്രധാന ദിവസങ്ങളായിരിക്കും ലോട്ടറി എടുക്കുമ്പോള്‍ നമ്പറുകളുടെ കാര്യത്തില്‍ ശ്രദ്ധിക്കുക. ഈ നമ്പറില്‍ അവര്‍ ടിക്കറ്റ് എടുക്കുകയും ചെയ്യും. എന്നാല്‍ പിറന്നാളോ, വിവാഹ വാര്‍ഷികമോ പോലുള്ള ദിനങ്ങളുടെ തിയതികള്‍ ഒഴിവാക്കുക. അതില്‍ ലോട്ടറി അടിക്കാനുള്ള ഭാഗ്യം വളരെ കുറവാണ്. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ്, ഇത്തരം വ്യക്തിപരമായ നമ്പറുകളില്‍ സമ്മാനമടിക്കുക.

പരിചിതമല്ലാത്ത നമ്പറുകള്‍ ഉപയോഗിക്കുക

ഏത് നമ്പറിലാണ് ലോട്ടറി അടിക്കുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പക്ഷേ ഏറ്റവും നല്ലത് ഒട്ടും പരിചിതമല്ലാത്ത നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ലോട്ടറി അടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. പരിചിത നമ്പറുകളില്‍ ആരും ജാക്‌പോട്ട് വെക്കാന്‍ സാധ്യതയില്ല.

സൂക്ഷിച്ച് ടിക്കറ്റെടുക്കുക

ഏതിനാണ് സമ്മാനത്തുകയെന്ന് ആദ്യം പരിശോധിക്കുക. എന്നിട്ട് ടിക്കറ്റിലെ നമ്പര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള ഗെയിമാണ് ഇതെന്ന് വിലയിരുത്തുക. അതിന് ശേഷം ഏത് ലോട്ടറിയാണെങ്കിലും ഫലം നോക്കുക. ഇത് സമ്മാനം നേടാനുള്ള സാധ്യത വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+