Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യഗ്രഹജീവികളെ മനുഷ്യര്‍ കണ്ടെത്തും, 2028ല്‍ ആ അത്ഭുതം സംഭവിക്കും; പ്രവചനവുമായി ജ്യോതിഷി

അന്യഗ്രഹജീവികളുണ്ടോ എന്ന കാര്യത്തില്‍ ലോകം ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് നാസ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ശാസ്ത്രത്തെയും തള്ളി പുതിയ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി നിരവധി പ്രവചനങ്ങള്‍ കൊണ്ട് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.

ഇതില്‍ പലതും യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. യൂറോ കപ്പില്‍ സ്‌പെയിന്‍ കിരീടം നേടുമെന്നായിരുന്നു ഇതില്‍ ഏറ്റവും അവസാനം യാഥാര്‍ത്ഥ്യമായ പ്രവചനം. ഇതില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിയെ കുറിച്ച് നേരത്തെ തന്നെ സലോമി വിശദീകരിച്ചിരുന്നു. ഇതും കൃത്യമായി തന്നെ വന്നിരുന്നു.

athos-salome

നേരത്തെ ലോകകപ്പിലെ ജേതാക്കളെയും കൃത്യമായി തന്നെ സലോമി പ്രവചിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ പ്രവചനത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. അന്യഗ്രഹജീവികളെ മനുഷ്യര്‍ കണ്ടെത്തുമെന്നാണ് സലോമി പുതുതായി പ്രവചിച്ചിരിക്കുന്നത്. ഇതിനും കൃത്യമായ സമയം സലോമി പ്രവചിച്ചിട്ടുണ്ട്.

2028ല്‍ മനുഷ്യര്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്നാണ് സലോമിയുടെ പ്രവചനം. തന്റെ പ്രവചനങ്ങളെ ഇതിനോടകം ശാസ്ത്രജ്ഞര്‍ പോലും പിന്തുണയ്ക്കുന്നുണ്ടെന്ന് ആധുനിക നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള സലോമി അവകാശപ്പെടുന്നു. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്ന കാര്യമെല്ലാം മുന്‍കൂട്ടി പ്രവചിച്ചിരുന്നു അഥോസ് സലോമി.

വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും മതപരമായ സമിതികളും തമ്മില്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്തേണ്ടി വരും. 2026നും 2028നും ഇടയില്‍ ഇവര്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തേണ്ടി വരും. എന്നാല്‍ തീര്‍ച്ചയായും അന്യഗ്രഹജീവികളെ കണ്ടെത്താന്‍ സാധിക്കുമെന്നും സലോമി പറയുന്നു. 2028ല്‍ മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളിലെ ജീവജാലങ്ങളെ കുറിച്ച് സ്ഥിരീകരിക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കും.

പല ശാസ്ത്രജ്ഞര്‍ക്കും ഇത് സത്യമായി വരാന്‍ പോകുന്നുവെന്ന് തോന്നലുണ്ടെന്നും സലോമി പറഞ്ഞു. അതേസമയം നാസയുടെ ജൂപിറ്റര്‍ മിഷന്‍ അടക്കം അന്യഗ്രഹജീവികളെ തേടിയുള്ളതാണ്. ഇത് 2026നും 2028നും ഇടയിലാണ് നടക്കുന്നത്. ഇത് സലോമിയുടെ പ്രവചനം യാഥാര്‍ത്ഥ്യമാവാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. ജൂപിറ്ററിലുള്ള ജീവജാലങ്ങള്‍ ഭൂമിയില്‍ ഉള്ളതുപോലെ ആയിരിക്കില്ല.

വലിയ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരിക്കും ഇതെന്നാണ് നാസ അടക്കം കരുതുന്നത്. സമുദ്രത്തിനടിയില്‍ നിന്നുള്ള പുതിയ കണ്ടെത്തല്‍ മനുഷ്യന് തന്നെ വെല്ലുവിളിയാണ്. പുതിയ രീതിയില്‍ ചിന്തിക്കാന്‍ അത് കാരണമാകുമെന്നും സലോമി പറയുന്നു. അന്യഗ്രഹജീവികളെ കണ്ടെത്തുന്നതോടെ ശാസ്ത്രത്തിലെ വലിയ വഴിത്തിരിവായി അത് മാറും. ജീവന്‍ എങ്ങനെ ഉണ്ടായി എന്നതില്‍ എല്ലാം പുനര്‍ചിന്തനം നടത്തേണ്ടി വരുമെന്നും സലോമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+