സൂര്യനില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്, സണ്‍സ്പോട്ടുകള്‍ ഒന്നല്ല; ഭൂമി ഭയക്കേണ്ടതുണ്ടോ?
വാഷിംഗ്ടണ്‍: സൂര്യനില്‍ സണ്‍സ്പോട്ടുകളുടെ എണ്ണത്തില്‍ ഞെട്ടി നാസയിലെ ശാസ്ത്രജ്ഞര്‍. ഓഗസ്റ്റ് എട്ടിന് സൂര്യനിലെ പതിവ് നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞര്‍ നൂറുകണക്കിന് സണ്‍സ്പോട്ടുകളാണ് കണ്ടെത്തിയത്. നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററിയുടെ ചിത്രങ്ങളിലാണ് ഇവ പതിഞ്ഞിരിക്കുന്നത്.
നമ്മളെല്ലാം കരുതിയത് പോലെ സണ്‍സ്പോട്ടുകള്‍ വളരെ ചെറുതല്ല. ഇത് വളരെ ഇരുണ്ട മേഖലകളാണ്. സൂര്യന്റെ ഭാഗത്തായി വരുന്ന ഭൂമിയുടെ പ്രതലത്തിന്റെ വലിപ്പമുണ്ടാവും സണ്‍സ്പോട്ടുകള്‍ക്ക്. ഇവയ്ക്ക് അതിശക്തമായ കാന്തിക മണ്ഡലങ്ങളുണ്ടാവും. ഇവയാണ് സൗരജ്വാലകളെ പുറന്തള്ളുക. അതിശക്തമായ ഈ തീജ്വാലകളാണ് നമ്മുടെ ഭൂമിയെ അടക്കം ബാധിക്കുക.

സൂര്യനിലെ ശക്തമായ കാന്തിക മണ്ഡലങ്ങളില്‍ നിന്നുള്ള സൗരജ്വാലകള്‍ ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനെ ബഹിരാകാശത്തേക്ക് പുറന്തള്ളും. ഈ വിസ്ഫോടനങ്ങളാണ് കൊറോണല്‍ മാസ് ഇജക്ഷന് കാരണമാകുന്നത്. ഭൂമിയില്‍ സൗര കൊടുങ്കാറ്റുകള്‍ക്കും ഇവ വഴിയൊരുക്കും. പതിനൊന്ന് വര്‍ഷത്തെ സോളാര്‍ മിനിമം ടു മാക്സിമം പ്രതിഭാസമാണ് ഇപ്പോള്‍ സൂര്യനില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇത് മാക്സിമം എത്തി കഴിഞ്ഞാല്‍ അത് മിനിമത്തിലേക്ക് മാറും. അതിന് ശേഷം ശക്തമായ കാന്തിക ഊര്‍ജം രൂപപ്പെടും. സോളാര്‍ ഇക്വേറ്റര്‍ അതിന്റെ ധ്രുവങ്ങളേക്കാള്‍ വേഗത്തില്‍ സംക്രമണം ചെയ്യുന്ന അത്ഭുതകരമായ പ്രതിഭാസത്തിനും ഇത് വഴിയൊരുക്കും.
സൂര്യനിലെ ഈ കാന്തിക മേഖലയെല്ലാം കരുത്തോടെ ഇരിക്കുമ്പോഴാണ് സണ്‍സ്പോട്ടുകള്‍ രൂപപ്പെടുകയാണെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്സ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ സര്‍വീസ് കോഓര്‍ഡിനേറ്റര്‍ ഷോണ്‍ ഡാല്‍ പറഞ്ഞു. നേരത്തെ പ്രവച്ചിരുന്നതിനേക്കാള് കൂടുതല്‍ സോളാര്‍ സൈക്കിള്‍ 25 നീണ്ടുനില്ക്കുന്നുണ്ട്.
2019ല്‍ ആക്ടീവ് സോളാര്‍ സൈക്കിള്‍ തിരിച്ചെത്തുമെന്നായിരുന്നു ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അതെല്ലാം തെറ്റിയിരിക്കുകയാണ്. ഇതിനോടകം സോളാര്‍ സൈക്കിള്‍ 25 ഭൂമിയെ വിറപ്പിക്കുന്നുണ്ട്. അതിശക്തമായ സൗര കൊടുങ്കാറ്റുകളാണ് ഇവയെ തുടര്‍ന്നുണ്ടാവുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ സണ്‍സ്പോട്ടുകളും സൂര്യനിലെ വാന്റേജ് പോയിന്റുകളില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്.
അതേസമയം 337 സണ്‍സ്പോട്ടുകള്‍ വരെ ഏകദേശം ഉണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ ഇത് ഔദ്യോഗികമായ ഡാറ്റയല്ല. ബെല്‍ജിയത്തില്‍ നിന്ന് അടക്കം ഔദ്യോഗികമായ വിവരങ്ങള്‍ വന്നിട്ടുണ്ട്. ഓരോ സണ്സ്പോട്ടുകലും കൃത്യമായി പരിശോധിക്കുന്നുണ്ട്. എത്രത്തോളം തീവ്രമായ ജ്വാലകള്‍ ഇവ പുറന്തള്ളുമെന്നാണ് പരിശോധിക്കുന്നത്.
ആക്ടീവ് റീജ്യനുകളും പരിശോധിക്കുന്നതില്‍ വരും. എന്നാല്‍ ഔദ്യോഗികമായി എത്ര സണ്‍സ്പോട്ടുകള്‍ ഉണ്ടെന്ന് ഈ മാസം അവസാനത്തോടെ പുറത്തുവിടും. ബെല്‍ജിയത്തില്‍ നിന്ന് വന്ന ഡാറ്റ പ്രകാരം 299 സണ്‍സ്പോട്ടുകളാണ് ഉള്ളത്. ഇത് 2002 ജൂലായിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണ്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications