2 തക്കാളി കൂടുതലായി കറിയില്‍ ചേര്‍ത്തു: ഭാര്യ പിണങ്ങി പോയി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്താകെ ഇപ്പോള്‍ തക്കാളി വിലയാണ് ചര്‍ച്ചയായിരിക്കുന്നത്. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് തക്കാളിക്ക്. ഉത്തരേന്ത്യയില്‍ 300 രൂപ വരെയായി തക്കാളിക്ക് വില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പല സംസ്ഥാനത്തും പല വിലയാണ് ഈടാക്കുന്നത്. എന്നാല്‍ തക്കാളി കാരണം കുടുംബത്തിലാകെ പ്രശ്‌നമുണ്ടാവുമോ? എങ്കില്‍ അങ്ങനൊരു സംഭവമാണ് മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
തക്കാളിയുടെ പേരില്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെട്ട് ഭാര്യ വീട് വിട്ട് പോയിരിക്കുകയാണ്. എന്താണ് കാരണം എന്നറിയുമോ? കറിയില്‍ രണ്ട് തക്കാളി അധികമായി ഉപയോഗിച്ചതാണ് ഭാര്യയെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെ അവര്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. സഞ്ജീവ് വര്‍മ എന്ന ഷാദോളുകാരന്‍ ഒരു ധാബയാണ് നടത്തുന്നത്. നമ്മുടെ നാട്ടിലെ തട്ടുകട പോലെയാണിത്. ഭാര്യയായ ആരതിയും സഹായത്തിന് ഒപ്പമുണ്ട്.

കഴിഞ്ഞ ദിവസമാണ് കറിയില്‍ അധികമായി രണ്ട് തക്കാളി ആരതി കണ്ടെത്തിയത്.ഭര്‍ത്താവിനെ ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ തമ്മില്‍ വലിയ തര്‍ക്കമാണ് ഉണ്ടായത്. ദേഷ്യം പിടിച്ച യുവതി മകളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. തക്കാളി വളരെയധികം വിലപിടിപ്പുള്ളതാണ്. വെറുതെ അത് പാഴാക്കി കളയരുതെന്ന് യുവതി ഭര്‍ത്താവിനോട് പറയുകയും ചെയ്തു. ഭാര്യ പിണങ്ങി പോയതോടെ സഞ്ജീവ് വര്‍മ ആകെ നിരാശനായി. ഉടനെ തന്നെ പോലീസില്‍ കാര്യമറിയിച്ചു.
സഹായിക്കണമെന്ന് അവരോടാണ് സഞ്ജീവ് അഭ്യര്‍ത്ഥിച്ചു. ഭാര്യയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അഭ്യര്‍ഥന.അതേസമയം താന്‍ തക്കാളികള്‍ അനാവശ്യമായി ഉപയോഗിച്ചതില്‍ ഖേദിക്കുന്നു. ഇനി ഉണ്ടാക്കുന്ന ഒരു ഭക്ഷണത്തിലും ഞാനിനി തക്കാളി ഉപയോഗിക്കില്ല. അതിന്റെ വില കുറയുമ്പോള്‍ മാത്രമേ ഇനി കറികളില്‍ തക്കാളി ഉപയോഗിക്കൂവെന്ന് യുവാവ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ഭാര്യ എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്കുകയായിരുന്നു.
അടുത്ത് തന്നെയുള്ള ഇവരുടെ സഹോദരിയുടെ വീട്ടിലായിരുന്നു ആരതി താമസിച്ചിരുന്നത്. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സഞ്ജീവ് വര്‍മ ഒരു അരക്കിലോ തക്കാളിയാണ് സമ്മാനമായി നല്‍കിയത്. പോലീസുകാര്‍ പോലും സംഭവത്തില്‍ ചിരിച്ചുപോയി. ധന്‍പുരി പോലീസ് സ്‌റ്റേഷനിലാണ് ഭാര്യക്കായി സഞ്ജീവ് വര്‍മ തക്കാളി വാങ്ങി നല്‍കിയത്. ഇവരാണ് ആരതിയെ ഈ തക്കാളി ഏല്‍പ്പിച്ചത്. ഭാര്യയുടെ സമ്മതമില്ലാതെ ഈ തക്കാളി പാചകം ചെയ്യാനായി എടുക്കില്ലെന്നും സഞ്ജീവ് ഉറപ്പ് നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇരുവരെയും കൗണ്‍സില്‍ ചെയ്യുകയായിരുന്നു. പരസ്പരം ഒരുമിച്ച് താമസിക്കാനും നിര്‍ദേശിച്ചു. ചെറിയ തെറ്റുകള്‍ ഒക്കെ പരസ്പരം ക്ഷമിക്കാനും പോലീസ് ഇവരെ ഉപദേശിച്ചു. അതേസമയം പോലീസിനെ ഉപദേശത്തെ തുടര്‍ന്ന് സഞ്ജീവിനോട് ക്ഷമിക്കാന്‍ ആരതി തയ്യാറാവുകയായിരുന്നു. ഇവരോട് യുവാവ് ക്ഷമ ചോദിക്കുകയും ചെയ്തു.












Click it and Unblock the Notifications