ഭൂമിയിലെ ഓക്സിജന്‍ അളവ് 90 ശതമാനമായാല്‍ ഗ്രഹം ബാക്കിയുണ്ടാവുമോ, വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നതിന് ഓക്സിജന്‍ വലിയ പങ്കുണ്ട്. അതുപോലെ ചില കാര്യങ്ങളുടെ കൃത്യമായ ബാലന്‍സിംഗാണ് ഭൂമിയെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യ ഗ്രഹമാക്കി മാറ്റുന്നത്. 78 ശതമാനം നൈട്രജന്‍, ഇരുപത് ശതമാനം ഓക്സിജന്‍, 0.93 ശതമാനം ആര്‍ഗോണ്‍. 0.039 ശതമാനം കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയ്ക്ക് പുറമേ മറ്റ് വാതകങ്ങളും ചേരുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷം ശുദ്ധമായി നിലനിര്‍ത്തുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ ഒരു ബാലന്‍സിന് താളം തെറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഓക്സിജന്‍ അളവ് 90 ശതമാനമായി ഉയര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്നാണ് ചോദ്യം. നിലവില്‍ 20 ശതമാനമുള്ള ഓക്സിജന്‍ 90 ശതമാനമായാല്‍ അത് ഗ്രഹത്തെ തന്നെ ഇല്ലാതാക്കുന്ന അളവിലേക്ക് കാര്യങ്ങളെ കൊണ്ടുപോകും.

നമ്മുടെ പ്രകൃതി, അന്തരീക്ഷം എന്നിവയ്ക്ക് പുറമേ മനുഷ്യന്റെ ആരോഗ്യത്തെയും ഇവ ബാധിക്കും. ഓക്സിജന്റെ അളവ് വര്‍ധിക്കുന്നതോടെ ഭൂമിയുടെ ജ്വലന പ്രക്രിയ വേഗത്തിലാവും. ഇത് തീ ആളിപടരാന്‍ കാരണമാകും. ഇത് ഭൂമിയില്‍ ഉടനീളം അഗ്നിബാധയ്ക്ക് വഴിയൊരുക്കും.
അതോടൊപ്പം നമ്മുടെ പ്രായത്തെ ഇവ വേഗം മുന്നോട്ട് നയിക്കും. ചെറുപ്രായത്തില്‍ തന്നെ നമ്മള് വയസ്സന്മാരാവുമെന്ന് ചുരുക്കും. പത്താം വയസ്സില്‍ തന്നെ നമ്മുടെ ശരീരവും മുടിയുമെല്ലാം വയസ്സന്മാരുടേതിന് സമാനമാകും. ഓക്സിജന്‍ ടോക്സിസിറ്റിക്ക് ഇത് വഴിയൊരുക്കും.ഓക്സിജന്‍ ടോക്സിസിറ്റി വരുന്തനോടെ നമ്മുടെ കോശങ്ങള്‍ക്കെല്ലാം പ്രശ്നങ്ങളുണ്ടാവും.
ശ്വാസകോശവും തകരാറിലാവും, കണ്ണുകളുടെ സ്ഥാനവും താളം തെറ്റും. തലകറങ്ങി വീഴുക തുടങ്ങിയവ സംഭവിച്ച് കൊണ്ടേയിരിക്കും. കാരണം ബോഡി ടിഷ്യുകളില്‍ അമിത ഓക്സിജന്റെ അളവിനാല്‍ സംഭവിക്കുന്ന കാര്യങ്ങളാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഓക്സിജന്റെ അളവ് വന്‍ തോതില്‍ വര്‍ധിക്കുന്നത് നൈട്രജന്റെയും മറ്റ് വാതകങ്ങളുടെയും അളവ് കുറയാന്‍ കാരണമാകും. ഇവയെല്ലാം ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ഇത്തരത്തില്‍ അസന്തുലിതാവസ്ഥ രൂപപ്പെടുന്നത് ഭൂമിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.നമ്മുടെ ഗ്രഹത്തിലെ വൃക്ഷങ്ങളെ ഇത് വലയി രീതിയില്‍ ബാധിക്കും. നൈട്രജന്‍ അളവ് കുറയുന്നതോടെ ചെടികളിലെ പോഷകങ്ങളെ മുഴുവന്‍ ചോര്‍ത്തി കളയും. അതിലൂടെ ചെടികള്‍ പൂര്‍ണമായും നശിച്ച് പോകും.
നമ്മുടെ പ്രകൃതി സന്തുലിതാവസ്ഥയെയും, ഭക്ഷ്യശൃംകലെയും ഇത് തകര്‍ക്കും. സസ്യാഹാരികളായ മൃഗങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാവാനും ഇത് കാരണമാകും. നമ്മുടെ ബഹിരാകാശ യാത്രകളെ പോലും ഇത് തടസ്സപ്പെടുത്തും. കാരണം വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ക്ക് തിരിച്ച് നമ്മുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനാവില്ല.
ഓക്സിജന്റെ അളവ് കൂടുതലായത് കൊണ്ട് ഉപഗ്രഹങ്ങള്‍ക്ക് തീപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഓക്സിജനിലൂടെ ചൂടിന്റെ അളവും തീവ്രമായി വര്‍ധിക്കും. ഇത് ഉപഗ്രഹങ്ങളിലുള്ളവരുടെ ജീവന് തന്നെ ഭീഷണിയാവും. അതേസമയം ഇത്തരമൊരു കാര്യം സംഭവിക്കാന്‍ നിലവില്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications