Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രയ്ക്ക് 19 ലക്ഷം, ഡൈനിങും ബാര്‍ കോച്ചുകളും വേറെ; ഇത് മഹാരാജാസിന്റെ 'വണ്ടര്‍ലാന്‍ഡ്'

ദില്ലി: ആലീസിന്റെ അത്ഭുതലോകത്തെ കുറിച്ച് കേട്ടിട്ടില്ലേ. ഒരു സ്വപ്‌ന ലോകത്തെ കഥയാണ് ഈ ചിത്രം പറയുന്നത്. എന്നാല്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമായാലോ? ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌ന സഞ്ചാര ലോകത്തേക്ക് ഇറങ്ങി ചെന്നാല്‍ നമ്മുടെ മുന്നിലൊരു അത്ഭുത ലോകം കാണാം. റെയില്‍വേയുടെ ആഢംബര സര്‍വീസായ മഹാരാജാസിനെ കുറിച്ചാണ് പറയുന്നത്.

ഈ ട്രെയിന്‍ സര്‍വീസിനുള്ളിലേക്ക് ചെന്നാല്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പുതിയൊരു റെയില്‍വേയേ കാണിക്കും. നമ്മള്‍ ഭൂമിയിലാണോ എന്ന് പോലും അമ്പരന്ന് പോകും. ശരിക്കും അനുഭവിച്ച് അറിയേണ്ട കുറേ കാര്യങ്ങള്‍ മഹാരാജാസിലുണ്ട്. വിശദമായി അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം....

1

രാജാവിനെ പോലെ യാത്ര ചെയ്യാമെന്നാണ് റെയില്‍വേ മഹാരാജാസില്‍ നില്‍ക്കുന്ന വാഗ്ദാനം. ലോകത്തെ തന്നെ ഏറ്റവും മികച്ച ആഢംബര സര്‍വീസുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഐആര്‍സിടിസി മഹാരാജാസ് എക്‌സ്പ്രസ് വീണ്ടും യാത്ര ആരംഭിക്കുകയാണ്. ലോകോത്തര സൗകര്യങ്ങളോടും ഇന്ത്യയുടെ പലവിധ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രാ പാക്കേജുകളാണ് മഹാരാജാസ് എക്‌സ്പ്രസ് ഒരുക്കുന്നത്. നാല് യാത്രാ പാക്കേജുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോള്‍ രാജകൊട്ടാരത്തിലാണെന്ന തോന്നലുണ്ടാക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

2

ഇന്ത്യന്‍ പനോരമ, ദി ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ എന്നിങ്ങനെ നാല് ആഢംബര ടൂര്‍ പാക്കേജുകള്‍ക്കുള്ള ബുക്കിങ് ഐആര്‍സിടിസി ആരംഭിച്ചത്. വിദേശികളാണ് യാത്രയ്ക്ക് കൂടുതല്‍ എത്തുന്നത്. കാരണം അവര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ പറ്റിയ സര്‍വീസാണിത്. യുകെയിലെ റോയല്‍ സ്‌കോട്‌സ്മാന്‍, യൂറോപ്പിലെ ഓറിയന്റ് എക്‌സ്പ്രസ് എന്നിങ്ങനെയുള്ള ആഢംബര ട്രെയിനുകളേക്കാള്‍ ഉയര്‍ന്ന റേറ്റിങ്ങാണ് മഹാരാജാസ് എക്‌സ്പ്രസിനുള്ളത്. രാജാക്കന്മാരുടെയും, രാജ്ഞിമാരുടെയും, കൂറ്റന്‍ കൊട്ടാരങ്ങളുടെയും, കാലത്തേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനാണ് മഹാരാജ ട്രെയിന്‍ ഈ രീതിയില്‍ ഡിസൈന്‍ ചെയ്തത്.

3

7 ദിവസത്തെ ദീര്‍ഘദൂര പാക്കേജുകളും, ഹ്രസ്വദൂര സര്‍വീസുകളും മഹാരാജാസിലുണ്ട്. ആറ് രാത്രിയും, ഏഴ് പകലും വരുന്ന ടൂര്‍ പാക്കേജാണിത്. ദ ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജില്‍ വരുന്നതാണിത്. ട്രഷേഴ്‌സ് ഓഫ് ഇന്ത്യയില്‍ മൂന്ന് രാത്രികളും, നാല് പകലുകളും യാത്രയ്ക്കായി ലഭിക്കും. ക്യാബിനുകള്‍, സ്യൂട്ടുകള്‍ എന്നിവ സൗകര്യം പോലെ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ഏത് പാക്കേജിലായാലും ആഗ്രയിലെ താജ്മഹല്‍ എന്തായാലും കാണാന്‍ സാധിക്കും. രത്തന്‍ബോറെയിലെ കടുവാ സംരക്ഷണ കേന്ദ്രവും, ജയ്പൂരിലെ ആനകളെയും, ഇതിനോടൊപ്പം കാണാന്‍ സാധിക്കും.

4

അഞ്ച് പാസഞ്ചര്‍ സലൂണുകളാണ് മഹാരാജാസ് എക്‌സ്പ്രസ്സിലുള്ളത്. നാല് ഡീലക്‌സ് ക്യാബിനുകള്‍, എന്നിവയെല്ലാം ഇതിലുണ്ട്. മൊത്തം 23 കോച്ചുകളാണ് മഹാരാജാസ് എക്‌സ്പ്രസ്സിലുള്ളത്. ക്യാബിനറ്റുകളെ 20 ഡീലക്‌സ്, 18 ജൂനിയര്‍ സ്യൂട്ടുകള്‍, 4 സ്യൂട്ടുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അവയെല്ലാം പ്രത്യേകം അലങ്കരിച്ചിട്ടുമുണ്ട്. ഇതില്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ആഢംബരമേറിയത്. ഡൈനിങ് റൂം, മാസ്റ്റര്‍ ബെഡ്‌റൂം, കുളിമുറി എന്നിവയെല്ലാം വരും. ഡൈനിങും ബാര്‍ കോച്ചുകളും വേറെയുണ്ട്. സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന രണ്ട് റെസ്റ്റോറന്റുകളും ഈ ട്രെയിനിലുണ്ട്.

5

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്

ആവശ്യം വന്നാല്‍ ക്യാബിനില്‍ ഭക്ഷണം ലഭിക്കും. ഇന്ത്യനും, വിദേശത്തെ രുചികളുമെല്ലാം മഹാരാജാസില്‍ ലഭ്യമാണ്. ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍ പാക്കേജ് ഡീലക്‌സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 5,90400 രൂപയാണ് ചാര്‍ജ്. കൂടെയുള്ള ഒരാള്‍ക്ക് 4,43200 രൂപയും. ജൂനിയര്‍ സ്യൂട്ടില്‍ ഒരാള്‍ക്ക് 7,56800 രൂപയാണ്. കൂടെയുള്ള ഒരാള്‍ വരുമ്പോള്‍ 11,04000 രൂപയായി മാറും. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ഒരാള്‍ക്ക് 19,90800 രൂപയാണ്. ഇതിന് പുറമേ എല്‍സിഡി ടിവികള്‍, ഡിവിഡി പ്ലെയറുകള്‍, ഇന്റര്‍നെറ്റ് സംവിധാനം, ട്രെയിനുള്ളില്‍ സിനിമ കാണാനുള്ള സംവിധാനവും, ലൈവ് ടെലിവിഷനുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+