Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാക്‌സ് ഓഫീസര്‍ക്ക് മഹാഭാഗ്യം, തേടിയെത്തി മെഗാ ബംപര്‍, ഒറ്റരൂപ പോലും നികുതിയായി കൊടുക്കേണ്ട

ടൊറന്റോ: ലോട്ടറി അടിക്കുന്നത് ഒരു മഹാഭാഗ്യമാണ്. ചിലപ്പോള്‍ നമ്മള്‍ വല്ലാതെ ബുദ്ധിമുട്ടി നില്‍ക്കുന്ന സമയത്തായിരിക്കും വലിയ തുക തന്നെ ലോട്ടറിയിലൂടെ ലഭിക്കുക. കാനഡയില്‍ നിന്നുള്ള ഒരു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. 50 ലക്ഷം കനേഡിയന്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന് സമ്മാനമായി അടിച്ചിരിക്കുന്നത്.

ഇത്രയും വലിയൊരു നേട്ടം ഒട്ടും പ്രതീക്ഷിക്കാതെയാണ് മുഹമ്മദ് കരീം മാംലൂക്ക് എന്ന കനേഡിയക്കാരന് ലഭിച്ചിരിക്കുന്നത്. ക്യൂബക്കിലെ റവന്യൂ ഓഫീസിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഇതൊരു സര്‍ക്കാര്‍ നികുതി ഏജന്‍സിയാണ്. ഇപ്പോഴും മാംലൂക്കിന് ഈ നേട്ടത്തെ പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല.

canadian-won-50-million-lottery

തീര്‍ച്ചയായും വളരെ തിരക്കേറിയ ദിവസമായിരുന്നു നറുക്കെടുപ്പ് നടന്നത്. ജോലിക്കിടെ മാംലൂക്ക് ഭാര്യയെ നറുക്കെടുപ്പിന്റെ കാര്യം പരിശോധിച്ചുവെന്ന് അറിയിക്കാനായിരുന്നു വിളിച്ചിരുന്നു. എന്നാല്‍ മാംലൂക്കിന്റെ ഭാര്യ ഇന്‍ഫാസ് ബാച്ച് വെര്‍ഡലെയ്ന്‍ പക്ഷേ പ്രതികരിച്ചിരുന്നില്ല. ഭാര്യ ജോലിയിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല.

വലിയ തിരക്കുള്ളതിനാല്‍ ദീര്‍ഘനേരത്തേക്ക് മാംലൂക്കിന്റെ ഫോണ്‍ അവര്‍ അറ്റന്റ് ചെയ്തിരുന്നില്ല. ഒടുവില്‍ ഫോണില്‍ വിളിച്ച് കിട്ടിയപ്പോഴാണ് സമ്മാനം ലഭിച്ച കാര്യം അറിയിച്ചത്. എന്നാല്‍ അടുത്ത ട്വിസ്റ്റ് പിന്നാലെയുണ്ടായിരുന്നു. ഭാര്യ ഈ നേട്ടം വിശ്വസിക്കാനേ തയ്യാറായില്ല. എന്തോ വിശ്വസിക്കാനാവാത്ത കാര്യം ഭര്‍ത്താവ് പറയുകയാണെന്നാണ് അവര്‍ കരുതിയത്.

നമുക്ക് 50 മില്യണ്‍ ഡോളര്‍ അടിച്ചിരിക്കുന്നു എന്നായിരുന്നു മാംലൂക്ക് ആദ്യമായി ഭാര്യയോട് പറഞ്ഞത്. ഏകദേശം 310 കോടിക്കും മുകളില്‍ വരും ഇത്. ഒരാളുടെ ജീവിതം തന്നെ ഒറ്റയടിക്ക് മാറ്റുന്ന തുകയാണ് ഇതിലൂടെ ലഭിച്ചത്. അതേസമയം സമ്മാനം അടിച്ചുവെന്നത് ഒന്നും മാംലൂക്ക് കാര്യമായി എടുത്തിട്ടില്ല. ആ ദിവസം മുഴുവന്‍ അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍ പോലും ജോലിയില്‍ ലഭിച്ചു.

തനിക്ക് വളരെയേറെ ഭാഗ്യം നിറഞ്ഞ ദിനമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ ജോലി ഉപേക്ഷിക്കില്ലെന്ന് മാംലൂക്ക് പറയുന്നു. ഇതേ ജീവിതം തന്നെയാണ് ഇനിയും തുടരുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോട്ടോ ക്യൂബെക്കിന്റെ ടിക്കറ്റിന് സമ്മാനം അടിച്ചാല്‍ അതിന് നികുതിയില്ല എന്നതും അധിക ബോണസാണ്.

നേരത്തെ 24കാരനായ ബിസ്രത് യെമനിക്കും ഇതുപോലെ വന്‍ തുക ലോട്ടറിയടിച്ചിരുന്നു. ഒന്താരിയോയിലെ ഗ്വല്‍പ്പ് സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷമായി ലോട്ടറിയെടുക്കുന്നുണ്ട് യുവാവ്. എന്നാല്‍ ഒരിക്കല്‍ പോലും സമ്മാനം അടിച്ചിരുന്നില്ല. ഇത്തവണ പക്ഷേ വമ്പന്‍ സമ്മാനം തന്നെ തേടിയെത്തുകയായിരുന്നു.

എന്‍കോറിന്റെ ഏഴില്‍ ആറ് നമ്പറും കൃത്യമായി വന്നതോടെ ഒരു ലക്ഷം കനേഡിയന്‍ ഡോളറാണ് സമ്മാനമായി ലഭിച്ചത്. വീട്ടില്‍ വെച്ചാണ് ടിക്കറ്റ് പരിശോധിച്ചത്. ബിഗ് വിന്നറെന്ന് കണ്ടു. അതൊന്നും പക്ഷേ വിശ്വസിക്കാനായില്ല. വീണ്ടും പരിശോധിച്ച് നോക്കിയപ്പോഴാണ് സത്യമാണെന്ന് മനസ്സിലായത്. എന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. പുതിയൊരു കാര്‍ ഇതുപയോഗിച്ച് വാങ്ങുമെന്ന് യെമനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+