Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യദിന പ്രസംഗത്തിനായി ഇനി അലയേണ്ട; ഉഗ്രൻ ആശയം ഇതാ, ഒപ്പം ക്വിസിൽ ജയിക്കുകയും ചെയ്‌താലോ?

രാജ്യമെങ്ങും എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ്. നൂറ്റാണ്ടുകളോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച് കൊണ്ട് ധീരദേശാഭിമാനികൾ നമ്മുടെ നാടിന് നേടി തന്ന സ്വാതന്ത്ര്യം അത്രത്തോളം വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് നാം എല്ലാ വർഷവും ആഗസ്‌റ്റ് 15 സ്വാതന്ത്ര്യദിനമായ ആചരിക്കുന്നത്. നാനാഭാഗത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഈ ദിനം നടക്കുന്നത്.

രാജ്യത്തുടനീളം ആഗസ്‌റ്റ് 15ന് ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന പതിവ് പതിറ്റാണ്ടുകളായി തുടരുന്നതാണ്. കൂടാതെ അതത് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകാറുണ്ട്.

independenceday2024quiz

സ്വാതന്ത്ര്യദിനം: ചരിത്രമറിയാം

1757ലാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ആരംഭിച്ചത്, അതിന് കാരണമായത് പ്ലാസി യുദ്ധത്തിലെ ബ്രിട്ടീഷ് വിജയമായിരുന്നു. 1857-58 ലെ ശിപായി ലഹളയുടെ പശ്ചാത്തലത്തിൽ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം നടപ്പാക്കുന്നത് വരെ ഈസ്‌റ്റ് ഇന്ത്യാ കമ്പനി 100 വർഷത്തോളം ഇന്ത്യ ഭരിച്ചുവെന്നാണ് ചരിത്രത്തിൽ രേഖെപ്പടുത്തിയിരിക്കുന്നത്.

പിന്നീട് പല കാലഘട്ടങ്ങളായി നടന്നുവന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാവുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണവും ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള വരവും ഒക്കെ അതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. ഒടുവിൽ 1947 ആഗസ്‌റ്റ് 14 അർധ രാത്രിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ജവഹർലാൽ നെഹ്‌റു ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യദിന പ്രസംഗം

പ്രിയ സഹോദരീ സഹോദരന്മാരെ,

ഇന്ന്, ഓരോ ഇന്ത്യക്കാരനും മഹത്തായ പ്രാധാന്യമുള്ള ഒരു ദിവസം ആഘോഷിക്കാനാണ് നാം ഇവിടെ ഒത്തുകൂടിയത്, നമ്മുടെ സ്വാതന്ത്ര്യദിനം. ഈ ദിവസം അഥവാ ആഗസ്‌റ്റ് 15, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ സ്‌മരിക്കുകയും 1947ൽ സ്വതന്ത്ര ഇന്ത്യയുടെ പിറവിയിലേക്ക് നയിച്ച അവരുടെ സമർപ്പണത്തെയും ധീരതയെയും ബഹുമാനിക്കുകയും ചെയ്യുന്നു.

നമ്മുടെ സ്വാതന്ത്ര്യം എളുപ്പത്തിൽ നേടിയെടുത്ത ഒന്നല്ല. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി നേതാക്കളുടെ നീണ്ട വർഷത്തെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമായിരുന്നു അത്. അവർ പോരാടിയത് വെറും ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് ശക്തമായ ആദർശങ്ങൾ, നീതിയിലുള്ള വിശ്വാസം, ഒരു സ്വതന്ത്ര രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നിവയുടെ കരുത്തോടെയാണ്. അവരുടെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.

ഈ സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തെയും വൈവിധ്യത്തെയും ഏകത്വത്തെയും ബഹുമാനിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ നമുക്ക് പരിശ്രമിക്കാം, ജയ് ഹിന്ദ്.

സ്വാതന്ത്ര്യദിന ക്വിസ്

1. എപ്പോഴാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്?

A. ആഗസ്‌റ്റ് 15, 1947
B. ജനുവരി 26, 1950
C. ഫെബ്രുവരി 2, 1948
D. ഇവയൊന്നുമല്ല

ഉത്തരം: ഓപ്‌ഷൻ A. 1947 ആഗസ്‌റ്റ് 15ന് ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിനാൽ ഈ ദിവസം എല്ലാ വർഷവും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.

2. ഇന്ത്യയുടെ രാഷ്ട്രപിതാവ് ആരാണ്?

A. ജവഹർലാൽ നെഹ്‌റു
B. ഗാന്ധിജി
C. ബിആർ അംബേദ്‌കർ
D. സർദാർ വല്ലഭായ് പട്ടേൽ

ഉത്തരം ഓപ്‌ഷൻ B. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരിക്കലും മായ്ക്കാൻ കഴിയാത്തൊരു ഏടാണ് ഗാന്ധിജിയുടേത്.

3. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?

A. സുഭാഷ് ചന്ദ്രബോസ്
B. ജവഹർലാൽ നെഹ്‌റു
C. ബിആർ അംബേദ്‌കർ
D. ഗാന്ധിജി

ഉത്തരം ഓപ്‌ഷൻ B. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. അദ്ദേഹവും ഗാന്ധിജിക്ക് ഒപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ചു.

4. ഇന്ത്യയുടെ ദേശീയ ഗാനം എന്താണ്?

A. ജന ഗണ മന
B. വന്ദേമാതരം
C. സാരേ ജഹാൻ സേ അച്ചാ
D. ഹം ഹിന്ദുസ്ഥാനി

ഉത്തരം ഓപ്‌ഷൻ A. ജന ഗണ മനയാണ് ഇന്ത്യയുടെ ദേശീയഗാനം. രബീന്ദ്രനാഥ ടാഗോറാണ് ഈ ഗാനം രചിച്ചത്.

5. ഇന്ത്യയുടെ തലസ്ഥാനം ഏതാണ്?

A. ന്യൂഡൽഹി
B. മുംബൈ
C. കൊൽക്കത്ത
D. ചെന്നൈ

ഉത്തരം ഓപ്‌ഷൻ A. ന്യൂഡൽഹിയാണ് ഇന്ത്യയുടെ തലസ്ഥാന നഗരം. രാജ്യത്തിന്റെ വടക്ക്-മധ്യ ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+