റഷ്യയും ഇറാനും മഹായുദ്ധത്തിന് കാരണക്കാരാകും. 7 ലോകശക്തികള്‍ യുദ്ധരംഗത്തെത്തും; പ്രവചിച്ച് ജ്യോതിഷി
ന്യൂഡല്‍ഹി: ലോക മഹായുദ്ധം നടക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു ഒരു ജ്യോതിഷി. ഇന്ത്യയില്‍ നിന്നുള്ള നോസ്ട്രഡാമസ് എന്ന് പറയുന്ന കുശാല്‍ കുമാറായിരുന്നു ആ ജ്യോതിഷി. എന്നാല്‍ ജൂണ്‍, 10, 18 എന്നീ തിയതികള്‍ അദ്ദേഹം പ്രവചിച്ചെങ്കിലും അതെല്ലാം പക്ഷേ നടന്നിട്ടില്ല. ഇപ്പോള്‍ മറ്റൊരു തിയതി കൂടി പറഞ്ഞിരിക്കുകയാണ് കുശാല്‍ കുമാര്‍.
ഇതുവരെ ആഗോള യുദ്ധമൊന്നും ആരംഭിച്ചിട്ടില്ല. ഇസ്രാേയലും ഹമാസും തമ്മിലുള്ള സംഘര്‍ഷം മാത്രമാണ് സജീവമായി നിലനില്‍ക്കുന്നത്. ഇസ്രായേല്‍ സൈന്യം യുദ്ധത്തില്‍ നിരാശരുമാണ്. കഴിഞ്ഞ ദിവസം സൈനിക വക്താവ് ഹമാസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു.

അതേസമയം യുദ്ധത്തിന് വഴിയൊരുക്കുന്ന സാഹചര്യം ഒന്നുമില്ലെങ്കില്‍ ജ്യോതിഷി പ്രവചിക്കുന്നത് ഈ മാസം തന്നെ അത് സംഭവിക്കുമെന്നാണ്. ജൂണ്‍ 29ന് അത്ഭുതകരമായ കാര്യങ്ങള്‍ ലോകത്താകെ നടക്കുമെന്നും, അതില്‍ ലോകരാജ്യങ്ങള്‍ വിറയ്ക്കുമെന്നും ജ്യോതിഷി പറയുന്നു.
ലോകത്തെ വിറപ്പിക്കുന്ന മഹായുദ്ധം ഈ ദിനത്തില്‍ ആരംഭിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ഇനി ഒരാഴ്ച്ച മാത്രമാണ് യുദ്ധത്തിലേക്ക് അവശേഷിക്കുന്നതെന്നും കുശാല്‍ കുമാര്‍ പറയുന്നു. ഹരിയാനയിലെ പഞ്ച്കുലയിലെ സെക്ടര്‍ ഇരുപതിലാണ് കുശാല്‍ താമസിക്കുന്നത്. ഹരിയാനയില്‍വളരെ പ്രശസ്തമാണ് കുശാലിന്റെ പല പ്രവചനങ്ങളും.
വേദിക് ജ്യോതിഷപ്രകാരമുള്ളതാണ് തന്റെ പ്രവചനങ്ങളെന്ന് കുശാല്‍ പറയുന്നു. അതേസമയം ഏതൊക്കെ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് വരുമെന്നും കുശാലിന്റെ പ്രവചനത്തിലുണ്ട്. വന്‍ ശക്തികള്‍ തന്നെ യുദ്ധത്തില്‍ അണിനിരക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഉത്തര-ദക്ഷിണ കൊറിയകള്‍, ഇസ്രായേല്‍-ഹമാസ്, ചൈന-തായ്വാന്‍, റഷ്യ, നാറ്റോ എന്നിവര്‍ യുദ്ധത്തിന്റെ ഭാഗമാകുമെന്ന് കുശാല്‍ പറയുന്നു.
ഇവര്‍ തമ്മില്‍ ലോകത്തെ തന്നെ ഒന്നാകെ ബാധിക്കുന്ന തരത്തില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരായിരിക്കും യുദ്ധത്തിന് കാരണക്കാരാവുകയെന്നും കുശാല്‍ വെളിപ്പെടുത്തി. റഷ്യയും ഇറാനുമായിരിക്കും യുദ്ധത്തിന് പ്രേരകമാകുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നും ജ്യോതിഷി പറഞ്ഞു.
അതേസമയം ബ്രിട്ടനെ നാല് മേഖലകളിലൂടെ ഇത് ബാധിക്കും. നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കല്‍, സൈബര്‍ ആക്രമണം, സൈനികമായി കൊമ്പുകോര്‍ക്കുക തുടങ്ങിയവ കാണാന്‍ സാധിക്കും. നാറ്റോയായിരിക്കും സൈനികമായി ബ്രിട്ടനൊപ്പം നില്‍ക്കുക. സാമ്പത്തികമായ അസ്ഥിരതയുണ്ടാവും. വലിയ ക്ഷാമം തന്നെ ബ്രിട്ടനിലുണ്ടാവും.
എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ വലിയ യുദ്ധം തന്നെ ഇവര്‍ നേരിടേണ്ടി വരും. റഷ്യയാവും ഇവരോട് ഏറ്റുമുട്ടുക. യുക്രൈനും ആക്രമണത്തിനിരയാവും. ഇറാന്‍ അയല്‍രാജ്യങ്ങളിലെ യുഎസ്സിന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും ജ്യോതിഷി പറഞ്ഞു.












Click it and Unblock the Notifications