മൂന്നാം ലോകമഹായുദ്ധം നടക്കും,മുന്നില്‍ ആഴ്ച്ചകള്‍ മാത്രം, സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷി
മൂന്നാം ലോകമഹായുദ്ധം എന്ന കാര്യം ദീര്‍ഘകാലമായി എല്ലാവരുടെയും മനസ്സിലുള്ള കാര്യമാണ്. അത്തരമൊരു യുദ്ധം ആണവായുധം ഉപയോഗിച്ചുള്ളതായിരിക്കുമെന്നും പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഇപ്പോള്‍ ആ ചര്‍ച്ചകള്‍ സജീവമായി തുടരാന്‍ കാരണം രണ്ട് യുദ്ധങ്ങളാണ്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധവും അത്തരമൊരു ഭയത്തിന് വീണ്ടും കാരണമായിരിക്കുകയാണ്. ഈ യുദ്ധങ്ങള്‍ വിവിധ മേഖലകളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. ഇറാന്‍ അടക്കമുള്ളവര്‍ ഹമാസിനെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ട്. ഇതെല്ലാം മഹായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്.

നേരത്തെ പ്രമുഖ ജ്യോതിഷികളായ നോസ്ട്രഡാമസും ബാബ വംഗയും അത്തരം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധം നടക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യന്‍ ജ്യോതിഷിയായ കുശാല്‍ കുമാര്‍ നടത്തിയ പ്രവചനം വൈറലായിരിക്കുകയാണ്. ലിങ്ക്ഡിനില്‍ അടക്കം ഇയാള്‍ ഷെയര്‍ ചെയ്ത പ്രവചനങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.
മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നാണ് ജ്യോതിഷിയും പ്രവചിക്കുന്നത്. വെറും ആഴ്ച്ചകള്‍ മാത്രമാണ് ശേഷിക്കുന്നതെന്നും കുശാല്‍ കുമാര്‍ പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ആഴ്ച്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് വേദിക് ജ്യോതിഷി കൂടിയായ കുശാല്‍ കുമാര്‍ പറയുന്നു. ഗ്രഹങ്ങളുടെ സ്ഥാനം നോക്കിയാണ് ഇത്തരം സംഭവങ്ങള്‍ എപ്പോള്‍ നടക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നത്.
2024 യുദ്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും ഭയാനകയമായ കാര്യങ്ങള്‍ സംഭവിക്കും. ലോകത്താകെ യുദ്ധത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളാവും. കൊറിയ ചൈന-തായ്‌വാന്‍, മിഡില്‍ ഈസ്റ്റ്, ഇസ്രായേല്‍, പലസ്തീന്‍, യുക്രൈന്‍-റഷ്യ നാറ്റോ എന്നിവരെല്ലാം യുദ്ധത്തിന് വഴിമരുന്നിടുമെന്നും ജ്യോതിഷി പറയുന്നു.
ഇപ്പോള്‍ നടക്കുന്ന യുദ്ധം രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഭരണം നടത്താന്‍ വിവിധ രാജ്യങ്ങളിലുള്ള ബുദ്ധിമുട്ടും. ചിലര്‍ അസുഖബാധിതനായി വീഴും. ചിലര്‍ അധികാര പദവിയില്‍ നിന്ന് രാജിവെക്കും. രാഷ്ട്രീയ മേഖലയിലും വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സധ്യത എഴുതി തള്ളാനാവില്ലെന്ന് ജ്യോതിഷി കുശാല്‍ കുമാര്‍ പറയുന്നു.
നിലവിലെ രാശിയുടെ മാറ്റങ്ങള്‍ പറയുന്നത്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നാണെന്ന് അദ്ദേഹം പ്രവചിക്കുന്നു. എന്നാണ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുകയെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 2024 ജൂണ്‍ 18ന് ലോകമഹായുദ്ധം ആരംഭിക്കുമെന്ന് ജ്യോതിഷി പറയുന്നു.
ജൂണ്‍ പത്തിനും 29നും അത് സംഭവിക്കാന്‍ സാധ്യതയുള്ള ദിനങ്ങളാണെന്നും അദ്ദേഹം പറയുന്നു. പഞ്ച്കുല കേന്ദ്രീകരിച്ചാണ് കുശാല്‍ കുമാര്‍ ജ്യോതിഷ പ്രവര്‍ത്തനം നടത്തുന്നത്. ആഗോള പ്രതിഭാസങ്ങളാണ് അദ്ദേഹം പ്രവചിക്കാറുള്ളത്.












Click it and Unblock the Notifications