മൂന്നാം ലോകമഹായുദ്ധമുണ്ടാവും, എപ്പോള്‍ നടക്കും? ഇന്ത്യന്‍ നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെ
മുംബൈ: ലോകാവസാനവും മൂന്നാം ലോകമഹായുദ്ധവുമെല്ലാം ഇപ്പോള്‍ ജ്യോതിഷത്തില്‍ ഏറെ പ്രശസ്തമാണ്. നിരവധി സംഘര്‍ഷങ്ങളെ ഉയര്‍ത്തി കാണിച്ച് ഇത് ഏതെല്ലാം തരത്തിലേക്ക് എത്തുമെന്ന് വരെ നേരത്തെ പ്രവചനങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള ജ്യോതിഷിയാണ് കുശാല്‍ കുമാര്‍.നേരത്തെ മൂന്നാം ലോക മഹായുദ്ധത്തിന്റെ തിയതികള്‍ അടക്കം പ്രവചിച്ച് വൈറലായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ പുതിയ പ്രവചനവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് കുശാല്‍ കുമാര്‍ പ്രവചിച്ചിരുന്നു. രണ്ട് തിയതികള്‍ അദ്ദേഹം പ്രവചിക്കുകയും ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ വലിയ ഏറ്റുമുട്ടലിന് ലോകം സാക്ഷിയാകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ഇസ്രായേല്‍-ഹമാസ് യുദ്ധം തീവ്രമായതിന് പിന്നാലെയാണ് പുതിയ പ്രവചനവുമായി കുശാല്‍ കുമാര്‍ രംഗത്ത് വന്നത്. നേരത്തെ കുശാല്‍ കുമാര്‍ പ്രവചിച്ച ദിനങ്ങള്‍ തെറ്റിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പുതിയ പ്രവചനവുമായി രംഗത്ത് വരാന്‍ കാരണം.
റഷ്യ-യുക്രൈന്‍ യുദ്ധം അടക്കം ഇപ്പോള്‍ ലോകത്ത് സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ സംഘര്‍ഷം തന്നെ വിവിധയിടങ്ങളായി നടക്കാം. മൂന്നാം ലോകമഹായുദ്ധത്തിന് ഈ സംഘര്‍ഷങ്ങള്‍ കാരണമായേക്കാമെന്നാണ് കുശാല്‍ കുമാറിന്റെ പ്രവചനം.
ഓഗസ്റ്റില്‍ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നാണ് ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള കുശാല്‍ കുമാര്‍ പറയുന്നത്. ഓഗസ്റ്റ് നാലിനോ അതല്ലെങ്കില്‍ അഞ്ചിനോ ആയിരിക്കും മഹായുദ്ധം ആരംഭിക്കുക. അലാസ്‌കയ്ക്ക് സമീപം രണ്ട് റഷ്യന്‍, രണ്ട് ചൈനീസ് ബോംബര്‍ വിമാനങ്ങള്‍ പറക്കുന്നുണ്ട്. ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അതുപോലെ ക്യൂബയിലെ സൈനിക ഡ്രില്ലുകള്‍ എന്നിവയും സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. റൊമാനിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത എന്നിവയെല്ലാം അടുത്ത ലോകമഹായുദ്ധം ആരംഭിക്കാനുള്ള സാധ്യതയായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇവരെല്ലാം യുദ്ധത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ ചേര്‍ന്നായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാവുക. ഒന്നുകില്‍ ഇതിനെ തടയുക, അല്ലെങ്കില്‍ അതിനായി തയ്യാറെടുക്കുക എന്നത് മാത്രമാണ് ആകെയുള്ള ഓപ്ഷനെന്ന് ജ്യോതിഷി പറഞ്ഞു. നേരത്തെ ജൂലായ് 28ന് ലോകമഹായുദ്ധം ആരംഭിക്കുമെന്നായിരുന്നു കുശാല്‍ കുമാറിന്റെ പ്രവചനം.
ആദ്യം ജൂണ്‍ പതിനെട്ടായിരുന്നു നല്‍കിയ തിയതി. ഇതില്‍ നടന്നിട്ടില്ലെങ്കില്‍ ജൂലായ് 26 അതല്ലെങ്കില്‍ 28 തിയതികളിലായി നടക്കുമെന്നും കുശാല്‍ കുമാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഈ ദിനങ്ങളിലൊന്നും യുദ്ധം നടന്നിട്ടില്ല. പക്ഷേ സംഘര്‍ഷസാധ്യത മാത്രം നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications