2025ല്‍ ദക്ഷിണേന്ത്യയില്‍ പ്രകൃതിദുരന്തമുണ്ടാവും, വെള്ളപ്പൊക്കവും പേമാരിയുമെത്തും, വൈറലായി പ്രവചനം
ന്യൂഡല്‍ഹി: ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിനെ എല്ലാവരും അറിയും. ലോകാവാസാനം വരെയുള്ള കാര്യങ്ങള്‍ നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലും അത്തരമൊരു ജ്യോതിഷിയുണ്ട്. കുശാല്‍ കുമാര്‍ എന്ന ഈ ജ്യോതിഷി ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
വലിയൊരു പ്രവചനത്തിന്റെ പേരിലാണിത്. കുശാല്‍ കുമാര്‍ 2025ല്‍ ഇന്ത്യയില്‍ നടക്കാന്‍ കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പ്രവചിച്ചത്. ഒരേസമയം വെല്ലുവിളികളും വികസനത്തിനുള്ള അവസരവുമെല്ലാം അടുത്ത വര്‍ഷം ഇന്ത്യയെ തേടിയെത്തുമെന്ന് ജ്യോതിഷി പ്രവചിക്കുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വികസനത്തിന്റെ മാസമാണെന്ന് പ്രവചനമുണ്ട്. ഇന്ത്യക്ക് വ്യോമയാനം-ടൂറിസം മേഖലയില്‍ വലിയ വികസനം നേടാനാവും. ഇപ്പോള്‍ ബോംബ് ഭീഷണി അടക്കം നേരിട്ട് ഏവിയേഷന്‍ മേഖല പ്രതിസന്ധിയിലാണ്. അത് മാറുമെന്നാണ് കുശാല്‍ കുമാര്‍ പ്രവചിക്കുന്നത്. സൗരോജര്‍ജ മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ഫെബ്രുവരി പകുതി വരെയുള്ള ദിവസങ്ങളായി നടക്കും.
ഹൈഡ്രോ പവര്‍, പെട്രോളിയം പോലുള്ള ഊര്‍ജ സെക്ടറുകള്‍ തിരിച്ചടി നേരിടാാണ് സാധ്യത. തമിഴ്‌നാട്, ഒഡീഷ പോലുള്ള തീരദേശ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്കവും പേമാരിയും വലിയ തിരിച്ചടി തന്നെ സമ്മാനിക്കുമെന്ന് ഇന്ത്യന്‍ നോസ്ഡ്രാമസ് പറഞ്ഞു..
2025 ഫെബ്രുവരി പകുതി മുതല്‍ മറ്റ് പ്രതിസന്ധികള്‍ ഭൂമിയിലുണ്ടാവും. മാര്‍ച്ച് പകുതി വരെ ഇത് തുടരും. ആരോഗ്യ പ്രശ്‌നങ്ങള്‍ പലര്‍ക്കും നേരിടും. രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഗുജറാത്ത്, സിക്കിം എന്നിവ പ്രളയവും, കൊടുങ്കാറ്റുകളും നേരിടേണ്ടി വരും. മേഘവിസ്‌ഫോടനവും സംഭവിക്കാം. ഇതിലൂടെ ധാരാളം ഉരുള്‍പ്പൊട്ടുകളും നേരിടേണ്ടി വരും.
അതേസമയം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവും ശാന്തമായിരിക്കില്ല. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വലിയ വാര്‍ത്തയാവും. അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. രാജസ്ഥാനിലും നോര്‍ത്ത് ഈസ്റ്റിലും അസ്ഥിരത രൂപപ്പെടും. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കറവാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പുതിയതായി കടന്നുവരും. പ്രതിരോധ ശേഷിയും മെച്ചപ്പെടുമെന്ന് ജ്യോതിഷി പറഞ്ഞു.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ കോളിളങ്ങളുണ്ടാവും. ജൂണ്‍-ജൂലായ് കാലയളവില്‍ പ്രതിരോധം, മെഡിസിന്‍ പോലുള്ള മേഖലകളിലും നേട്ടങ്ങളുണ്ടാവും. മാരക രോഗങ്ങള്‍ക്കുള്ള ചികിത്സ കണ്ടെത്തും. ഇതിലൂടെ ലോകഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം വലുതാവും. ദക്ഷിണേന്ത്യയിലെ തീരദേശ സംസ്ഥാനങ്ങള്‍ പ്രകൃതദുരന്തങ്ങള്‍ക്ക് ഈ മാസങ്ങള്‍ കാരണമാകുമെന്നും കുശാല്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications