ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മുംബൈയിൽ ഒരുങ്ങുന്നു..? വിശേഷങ്ങൾ അറിയാം
മുംബൈ മഹാനഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ്. ഒരുപരിധി വരെ ഇന്ത്യയിലെ സമ്പന്നരുടെ വലിയൊരു ഭാഗം വസിക്കുന്ന അതീവ പ്രാധാന്യമുള്ള മെട്രോ നഗരം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പൊൻതൂവൽ കൂടി മുംബൈ നഗരത്തിന് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗത്ത് മുംബൈയിലെ ടാർഡിയോ പദ്ധതിയാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് ഇടമൊരുക്കുന്നത് സൗത്ത് മുംബൈയാണ്. മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ ലിമിറ്റഡ് (എംഐസിഎൽ) എന്ന കമ്പനിയാണ് ഇത് പണി കഴിപ്പിക്കുന്നത്.

ഇതടക്കം ആകെ മൂന്ന് റിയൽ എസ്‌റ്റേറ്റ് പാർപ്പിട സമുച്ചയ പദ്ധതികളിലൂടെ 8000 കോടിയുടെ വരുമാനമാണ് എംഐസിഎൽ ലക്ഷ്യമിടുന്നത്. ഏകദേശം മൂവായിരം കോടി രൂപ ചിലവ് വരുന്ന കെട്ടിടമാണ് സൗത്ത് മുംബൈയിൽ ഒരുങ്ങുന്ന ടാർഡിയോ പ്രോജക്‌ട് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
സൗത്ത് മുംബൈയിൽ ഒരുങ്ങുന്നത് ഇന്ത്യയിലെ ഉയരം കൂടിയ കെട്ടിടമോ ?
ടാർഡിയോ പദ്ധതിയുടെ നടത്തിപ്പുകാരായ എംഐസിഎൽ അവകാശപ്പെടുന്നത് ഈ കെട്ടിട സമുച്ചയത്തിന് ഏതാണ്ട് 1000 അടിയിലധികം ഉയരമുണ്ടാകും എന്നാണ്. നിലവിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ളകെട്ടിടമായി കണക്കാക്കപ്പെടുന്ന ലോധ വേൾഡ് ടവേഴ്‌സ് 918 അടി ഉയരവുമായാണ് നിലകൊള്ളുന്നതെന്ന പ്രമുഖ റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസിയായ സിബിആർഇയുടെ റിപ്പോർട്ടിൽ പറയുന്നു.
അപ്പോൾ ആയിരം അടിയാണ് ടാർഡിയോ പ്രോജക്‌ടിലെ കെട്ടിടത്തിന്റെ ഉയരമെങ്കിൽ അതാവും ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. ഏകദേശം 18 ലക്ഷം ചതുരശ്ര അടിയോളം വരുന്ന നിർമ്മാണമാണ് അവിടെ നടക്കാൻ പോവുന്നത്. ഏകദേശം മൂവായിരം കോടി വരുമാന സാധ്യതയുള്ള പദ്ധതിയായാണ് കമ്പനി ഇതിനെ വിലയിരുത്തുന്നത്.
ഏകദേശം 6.25 ലക്ഷം ചതുരശ്ര അടി വരുന്ന ഭാഗമായിരിക്കും പാർപ്പിട സമുച്ചയത്തിനായി വിൽപ്പനയ്ക്ക് വയ്ക്കുക. രണ്ട് പാർപ്പിട സമുച്ചയങ്ങളിലായി 325 യൂണിറ്റുകൾ ഇവിടെ സജ്ജീകരിക്കും. 3ബിഎച്ച്‌കെ, 4ബിഎച്ച്‌കെ, 5ബിഎച്ച്‌കെ എന്നിങ്ങനെ 1200 സ്‌ക്വയർ ഫീറ്റ് മുതൽ 3300 സ്‌ക്വയർ ഫീറ്റ് വരെ വിസ്‌തീർണമുള്ള യൂണിറ്റുകളാവും ഇവിടെ ഒരുക്കുക.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications