Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിൽ ഇൻഡക്ഷൻ കുക്കർ ഉണ്ടോ..? ഇങ്ങനെ ചെയ്‌തില്ലേൽ കറന്റ് ബിൽ കുതിച്ചുയരും, കെഎസ്ഇബി മുന്നറിയിപ്പ്...

കേരളത്തിൽ ഒട്ടുമിക്ക എല്ലായിടത്തും ഫ്ലാറ്റ് സംസ്‌കാരം വളർന്നു കഴിഞ്ഞു, പഴയ കാലത്തേത് പോലെ വിറക് അടുപ്പുകൾ ഇനി പ്രാവർത്തികമാക്കുക വളരെയേറെ ബുദ്ധിമുട്ടായിരിക്കും. കൂടാതെ പാചക വാതകത്തെക്കാൾ വിലയാണ് നാട്ടലിലെങ്ങും വിറകിന് എന്നതും ആളുകളെ മാറ്റി ചിന്തിപ്പിക്കുന്ന ഘടകമാണ്. എന്നാൽ അതിനൊക്കെ ബദലായാണ് നമ്മയുടെ നാട്ടിലേക്ക് ഇൻഡക്ഷൻ കുക്കർ എന്ന സാമഗ്രിക കടന്നുവന്നത്.

ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം നമ്മുടെ നാട്ടിൽ വ്യാപകമായിട്ട് അധിക കാലമൊന്നും ആയിട്ടില്ല. വല്ലപ്പോഴും ഒരിക്കൽ പാചക വാതകം തീർന്നത് കൊണ്ടോ, വിറക് ക്ഷാമം കൊണ്ടോ ഈ കറന്റ് അടുപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ എല്ലാത്തിനും ഇതിനെ മാത്രം ആശ്രയിച്ചാലോ..? അവിടെയാണ് കൃത്യമായ മുന്നറിയിപ്പുമായി കേരള ഇലക്ട്രിസിറ്റി ബോർഡ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

induction

അധികം വൈദ്യുതി ചെലവാകുമെന്നതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് കറന്റ് അടുപ്പുകൾ അനുയോജ്യമല്ലെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. '1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്‌റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല' എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നത്.

കൂടാതെ ഇൻഡക്ഷൻ കുക്കറുകളിൽ ഉപയോഗിക്കേണ്ട പാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും കുറിപ്പിൽ അവർ പറയുന്നുണ്ട്. കുക്കറിനെക്കാൾ അടി വട്ടം കുറഞ്ഞ പത്രങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

കെഎസ്ഇബിയുടെ ഫേസ്‍ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം:

1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്‌റ്റൗവിൻ്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.

കുക്കറിന്റെ പ്രതലത്തിൽ‍ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.

പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.

പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്‌തതിനു ശേഷം മാത്രം പാത്രം മാറ്റുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+