Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരം കുറയ്ക്കാന്‍ കുടുംബത്തെ ഉപേക്ഷിച്ച് യുവാവ്; 7 മാസത്തിനിടെ കുറച്ച് 62 കിലോ, വൈറല്‍

ലണ്ടന്‍: അമിത ഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? തടി കൂടുന്നതായും തോന്നുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ യുവാവിന്റെ കഥ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഭാരം കുറയ്ക്കാന്‍ നോക്കി തീര്‍ത്തും പരാജയപ്പെട്ട ഒരു ഐറിഷ് യുവാവ് തന്റെ കുടുംബത്തെ വിട്ട് പോയിരിക്കുകയാണ്. അതിന് ശേഷം ഇയാള്‍ തടിയും ഭാരവും കുറച്ച് കൂടുതല്‍ സുന്ദരനായി തിരിച്ചുവന്നിരിക്കുകയാണ്.

യുവാവിന്റെ അനുഭവം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഇതിനോടകം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്രയൊക്കെ ഒരാള്‍ക്ക് ചെയ്യാനാവുമോ എന്നാണ് പലരും ചോദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

IMAGE CREDIT: the.okeeffe instagram

ഭാരം കുറയ്ക്കുക എന്ന വലിയ നേട്ടം സ്വന്തമാക്കാന്‍ സര്‍വവും ത്യജിക്കാന്‍ ഈ യുവാവ് തയ്യാറാക്കിയിരിക്കുകയാണ്. ഇയാള്‍ കുടുംബത്തെ ഉപേക്ഷിച്ചാണ് പോയത്. ഇതിന്റെ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. ഇയാളുടെ കുടുംബം പോലും ഞെട്ടിയിരിക്കുകയാണ്. ഡെയ്‌ലി സ്റ്റാറാണ് ബ്രയാന്‍ ഒക്കീഫ് എന്ന യുവാവിന്റെ അനുഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 153 കിലോഗ്രാം ഭാരമുണ്ടായിരുന്നു ഒക്കീഫിന്. പല കാര്യങ്ങള്‍ക്കും ഈ ഭാരക്കൂടുതല്‍ കാരണം ബുദ്ധിമുട്ടിയിരുന്നു ബ്രയാന്‍ ഒക്കീഫ്.

2

IMAGE CREDIT: the.okeeffe instagram

2021 അവസാനത്തിലെത്തിയപ്പോള്‍ അമിത ഭാരം കൊണ്ട് കഷ്ടപ്പെടുകയായിരുന്നു ഒക്കീഫ്. 153 കിലോയില്‍ നിന്ന് വലിയൊരു അളവില്‍ ഭാരം കുറയ്ക്കണമെന്ന ശക്തമായ ചിന്തയായിരുന്നു ഒക്കീഫിനുണ്ടായിരുന്നത്. വീട്ടില്‍ ഇരുന്നാല്‍ കുടുംബത്തെ കാണുകയും, തന്റെ ലക്ഷ്യങ്ങള്‍ ഒന്നും നടക്കാതെ പോവുകയും ചെയ്യുമെന്ന് യുവാവ് തിരിച്ചറിഞ്ഞിരുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലായിരുന്നു ഒക്കീഫ്. അധികം ആലോചിക്കാതെ തന്നെ വീട്ട് വിട്ടിറങ്ങി യുവാവ്. സ്‌പെയിനിലെ മല്ലോര്‍ക്കയിലേക്കായിരുന്നു പോയത്.

3

IMAGE CREDIT: the.okeeffe instagram

കുടുംബത്തെ വിട്ട് മല്ലോര്‍ക്കയിലായിരുന്നു യുവാവ് എല്ലാ വര്‍ക്കൗട്ടും നടത്തിയത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഒക്കീഫ് വീട്ടിലേക്ക് തിരിച്ചുവന്നത്. അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ അദ്ദേഹം തിരിച്ചെത്തുമ്പോള്‍ 62 കിലോ ഭാരമാണ് കുറഞ്ഞത്. വീട്ടുകാര്‍ ആകെ അമ്പരന്ന് നില്‍ക്കുകയാണ്. സര്‍വവും ത്യജിക്കാനുള്ള യുവാവിന്റെ മനസ്സാണ് ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നത്. വീട്ടില്‍ നില്‍ക്കുമ്പോള്‍ ഭാരം കുറയ്ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു ഒക്കീഫ്. എന്നാല്‍ ഒന്നും വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മാര്‍ഗങ്ങള്‍ കടുപ്പമാക്കാന്‍ തീരുമാനിച്ചത്.

4

IMAGE CREDIT: the.okeeffe instagram

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

തന്റെ കുടുംബാംഗങ്ങളുമായും, ഏറ്റവും അടുത്ത സുഹൃത്തുക്കളുമായും ഉള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചായിരുന്നു ബ്രയാന്‍ സ്‌പെയിനിലേക്ക് പോയത്. വെറും വ്യായാമം കൊണ്ട് മാത്രമല്ല ബ്രയാന്‍ ഭാരം കുറച്ചത്. അതിനൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും യുവാവ് പ്ലാന്‍ ചെയ്തിരുന്നു. അതാണ് ഭാരം കുറയ്ക്കാന്‍ സഹായിച്ചത്. 2200 കലോറി എന്ന ലിമിറ്റ് വെച്ചാണ് ആറ് മാസം ഒക്കീഫ് മുന്നോട്ട് പോയത്. ഓരോ ദിവസവും കലോറികള്‍ കുറച്ച് കൊണ്ടുവന്നു. അവസാന മാസം അത് 1750 ആയി കുറയുകയും ചെയ്തു.

5

ആദ്യം നടത്തമായിരുന്നു വ്യായാമത്തിലെ പ്രധാന കാര്യം. എന്നാല്‍ പിന്നീട് ദിവസവും അഞ്ച് മണിക്കൂര്‍ നീണ്ട കഠിനമായ വര്‍ക്കൗട്ട് തുടരുകയായിരുന്നു. ഒരു ദിവസം പോലും വിശ്രമിക്കാതെയായിരുന്നു ബ്രയാന്റെ ഈ വ്യായാമ ചിട്ടകള്‍ നടപ്പാക്കിയത്. ഈ ശ്രമത്തില്‍ തനിക്ക് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ പിന്മാറാന്‍ തയ്യാറായില്ല. ഏഴ് മാസവും നിര്‍ത്താതെ വ്യായാമം ചെയ്ത് കൊണ്ടിരുന്നു. വേദന സഹിച്ചാണ് ഇതെല്ലാം ചെയ്തിരുന്നത്. കൂടുതലായി ഓടാനും, കിലോമീറ്ററുകള്‍ താണ്ടാനും ഓരോ ദിവസവും ശ്രമിച്ചിരുന്നുവെന്ന് ഒക്കീഫ് പറഞ്ഞു.

6

ആദ്യ ഘട്ടത്തില്‍ ദിവസവും 90 മിനുട്ട് നടക്കാനായിരുന്നു ശ്രമം. ഇത് രണ്ടാഴ്ച്ച തുടര്‍ന്നു. പിന്നീട് അഞ്ച് മണിക്കൂര്‍ നീണ്ട കഠിന പരിശീലനമായി. ആഴ്ച്ചയില്‍ ആറ് ദിവസം വെയ്റ്റ്‌ലിഫ്റ്റിംഗായിരുന്നു ചെയ്തത്. പിന്നീട് നീന്തലും ഓട്ടം സെഷനുകളും ആഴ്ച്ചയില്‍ മൂന്ന് തവണയാക്കി. ആദ്യത്തെ മൂന്ന് മാസം ഉറങ്ങുക, ഭക്ഷണം കഴിക്കുക, വ്യായാമം എന്നിവ മാത്രമാണ് ചെയ്യാന്‍ പറ്റിയത്. നാലാമത്തെ മാസം മുതല്‍ തന്റെ ശരീരം ഇതിനോട് പൊരുത്തപ്പെട്ടു. അതോടെയാണ് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടെന്നും ബ്രയാന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+