ഇര്‍ഫാന്‍ പഠാന്റെ ഭാര്യ മാത്രമല്ല, സഫാ ബെയ്ഗ് അതിനേക്കാള്‍ പോപ്പുലര്‍, ഇതാണ് കാരണം
ഇര്‍ഫാന്‍ പഠാനെ അറിയാത്ത ക്രിക്കറ്റ് പ്രേമികള്‍ ഉണ്ടാവില്ല. അടുത്തിടെയാണ് താരം ഭാര്യ സഫ ബെയ്ഗിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഭാര്യയുടെ മുഖം ആദ്യമായി പൊതുമധ്യത്തില്‍ കാണിക്കുന്നതും ആ അവസരത്തിലായിരുന്നു. ഇരുവരുടെയും എട്ടാം വിവാഹ വാര്‍ഷിക വേളയിലായിരുന്നു ഇര്‍ഫാന്‍ ഭാര്യയുടെ മുഖം വെളിപ്പെടുത്തിയത്.
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളിലെല്ലാം മുഖം മറച്ചാണ് സഫ ബെയ്ഗ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ പലര്‍ക്കും സഫ ബെയ്ഗ് ആരാണെന്ന് അറിയില്ല. ഇര്‍ഫാനേക്കാള്‍ പ്രശസ്തി അവര്‍ക്കുണ്ട്. നിരവധി മേഖലകളില്‍ സഫ പ്രശസ്തയാണ്.

ഇര്‍ഫാന്‍ പത്താനും സഫ ബെയ്ഗും തമ്മില്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും 2014ലാണ്. ദുബായിലെ ഒരു ചടങ്ങില്‍ വെച്ചാണ് ഇര്‍ഫാന്‍ സഫയെ ആദ്യമായി കാണുന്നത്. 1994 ഫെബ്രുവരി 28നാണ് സഫയുടെ ജനനം. സൗദി അറേബ്യയിലെ ജിദ്ദ ജില്ലയിലാണ് അവര്‍ വളര്‍ന്നതും പഠിച്ചതും. ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂളിലാണ് സഫ പഠിച്ചത്.
ഇത് അധികമാരും അറിയാത്ത കാര്യമാണ്. സഫയെ ഇര്‍ഫാന്‍ ഇന്ത്യയില്‍ വെച്ചാണ് കണ്ടുമുട്ടിയതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നു. എന്നാല്‍ വെറും സാധാരണ പെണ്‍കുട്ടിയായിട്ടല്ല ഇര്‍ഫാന്റെ ജീവിതത്തിലേക്ക് സഫ എത്തിയത്. ഇര്‍ഫാനെ കണ്ടുമുട്ടുമ്പോഴേക്ക് സഫ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി സ്റ്റാറ്റസുള്ള യുവതിയായിരുന്നു.
സഫ മുമ്പ് ദുബായില്‍ മിഡില്‍ ഈസ്റ്റ് ഏഷ്യന്‍ മേഖലയില്‍ അതിപ്രശസ്തയായ മോഡലായിരുന്നു സഫ ബെയ്ഗ്. അതുകൊണ്ട് തന്നെ അവര്‍ പ്രശസ്തയായിരുന്നു. മോഡലിംഗിലൂടെയാണ് അവര്‍ സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയത്. ദുബായിലെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും വമ്പന്‍ ഫാഷന്‍ മാഗസിനുകളില്‍ സഫ ബെയ്ഗിന്റെ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയായി വന്നിട്ടുണ്ട്.
അതുകൊണ്ട്തന്നെ ഇര്‍ഫാനേക്കാള്‍ പ്രശസ്തി അവര്‍ക്കുണ്ടെന്ന് പറയാം. എന്നാല്‍ അതുകൊണ്ടൊന്നും അവരുടെ കഴിവുകള്‍ അവസാനിച്ചിട്ടില്ല. നെയില്‍ ആര്‍ട്ടിസ്ട്രിയില്‍ പരിശീലനവും നേടിയിട്ടുണ്ട് സഫ എന്നത് ആരും അറിയാത്ത ഒരു കാര്യമാണ്.
2016ലാണ് ഇര്‍ഫാനും സഫയും വിവാഹിതരാകുന്നത്. ഇരുവരും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. അതേസമയം നേരത്തെ ഭാര്യയുടെ മുഖം വെളിപ്പെടുത്താത്തതില്‍ വലിയ വിമര്‍ശനം ഇര്‍ഫാന്‍ നേരിട്ടിരുന്നു. ഭാര്യയുടെ മുഖം മറച്ചത് എന്തിനാണെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഇതിനോടൊന്നും ഇര്‍ഫാന്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല.
നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്ററിയിലാണ് ഇര്‍ഫാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2007ലെ ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് ഇര്‍ഫാനായിരുന്നു. മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. 120 ഏകദിനങ്ങള്‍, 24 ടി20, 29 ടെസ്റ്റ് എന്നിങ്ങനെയാണ് ഇന്ത്യക്കായി ഇര്‍ഫാന്‍ പഠാന്‍ കളിച്ചത്.












Click it and Unblock the Notifications