സ്വര്‍ണം നിറച്ച വെള്ളം, വില 49 ലക്ഷം, നിത അംബാനി ഈ പാനീയം കഴിക്കുന്നുണ്ടോ?
നിത അംബാനി എന്ത് ചെയ്താലും അത് വൈറലാണ്. അത് അവരുടെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്. ഇപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് മകന്റെ പ്രീ വെഡ്ഡിംഗിന്റെ പേരിലും രാധിക മെര്‍ച്ചന്റിന് നല്‍കിയ സമ്മാനത്തിന്റെയും പേരിലാണ്. എന്നാല്‍ അടുത്തിടെ നിത അംബാനിയുടെ ഒരു വീഡിയോ വൈറലായിരുന്നു.
ഒരു കുപ്പിയില്‍ നിന്ന് അവര്‍ വെള്ളം കുടിക്കുന്നതിന്റെ വീഡിയോയായിരുന്നു ഇത്. എന്നാല്‍ ഈ കുപ്പിക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ഇത് വളരെ വിലയേറിയ വെള്ളമാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വിലയേറിയ വെള്ളമാണ് നിത അംബാനി കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിവരങ്ങള്‍ അറിഞ്ഞാല്‍ ആരും ഞെട്ടിപ്പോകും.

അക്വ ഡി ക്രിസ്റ്റാലോ ട്രിബ്യുട്ടോ എ മോഡിജിലിയാനി എന്ന വെള്ളമാണിത്. ഇതിന്റെ വിലയാണ് ഞെട്ടിക്കുന്നത്. ഈ വെള്ളം ഒരു സാധാരണക്കാരന്‍ വാങ്ങണമെന്ന് വിചാരിച്ചാല്‍ നടക്കില്ല. 49 ലക്ഷം രൂപയാണ് ഇതിനായി ചെലവിടേണ്ടത്. ഇതൊരു കസ്റ്റമൈസ്ഡ് ബോട്ടിലിലാണ് ലഭിക്കുക. പ്രമുഖ ഡിസൈനര്‍ ഫെര്‍ണാണ്ടോ അല്‍ട്ടാമിരാനോ ഡിസൈന്‍ ചെയ്തതാണ് ഈ ബോട്ടില്‍.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്നാല്‍ നിത അംബാനിയുടേത് മോര്‍ഫ് ചെയ്ത ചിത്രമാണ്. അവരുടെ കൈയ്യില്‍ സ്വര്‍ണത്തിലുള്ള വാട്ടര്‍ ബോട്ടില്‍ ഇല്ല. യഥാര്‍ത്ഥ ഫോട്ടോയില്‍ അവര്‍ സാധാരണ വാട്ടര്‍ ബോട്ടിലില്‍ വെള്ളം കുടിക്കുന്നതാണ് ഉള്ളത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ നിത കഴിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.
അതേസമയം നിത അംബാനി ഈ സ്വര്‍ണ വെള്ളം കഴിക്കാറുണ്ടെന്നാണ് കരുതുന്നത്. കാരണം അവരുടെ ഈ പ്രായത്തിലും യൗവ്വനത്തോടെ നിലനില്‍ക്കുന്നത് ഇവ കഴിക്കുന്നത് കാരണമാണെന്ന് നിരവധി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ചര്‍മത്തെ ചെറുപ്പമേറിയതാക്കും.
നിത അംബാനിയും അത് പിന്തുടരുന്നുണ്ടെന്നാണ് സൂചന. ലോകത്തെ ഏറ്റവും വിലയേറിയ ഈ വെള്ളം ഒരു ലേലത്തില്‍ വിറ്റുപോയിരുന്നു. 60000 ഡോളറായിരുന്നു അതിന് ലഭിച്ച വില. ഇത് ഏകദേശം 49 ലക്ഷം രൂപ വരും. ഈ വെള്ളത്തില്‍ കുപ്പി 24 ക്യാരറ്റ് സ്വര്‍ണത്തിലാണ് പൊതിഞ്ഞിരിക്കുന്നത്.
ഈ കുപ്പിയില്‍ നിന്ന് തന്നെ സ്വര്‍ണം അടങ്ങിയ വെള്ളം എത്രത്തോളം വിലയേറിയതാണെന്ന് നമുക്ക് മനസ്സിലാക്കാം. പ്രകൃതിദത്തമായ വസന്ത കാലത്തെ വെള്ളമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിജിയിലെയും ഫ്രാന്‍സിലെയും വെള്ളം, ഐസ്ലന്‍ഡിലെ മഞ്ഞുപാളികളില്‍ നിന്നുള്ള വെള്ളം, 23 ക്യാരറ്റ് സ്വര്‍ണ പൊടികള്‍ എന്നിവയാണ് ഈ വെള്ളത്തില്‍ ചേര്‍ത്തിരിക്കുന്നത്.
അത് ലേലത്തില്‍ ആരാണെന്ന് സ്വന്തമാക്കിയതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. അംബാനി കുടുംബം മറ്റേതെങ്കിലും പേരില്‍ ഇവ സ്വന്തമാക്കിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭ്യൂഹം.












Click it and Unblock the Notifications