Get Updates
Get notified of breaking news, exclusive insights, and must-see stories!

പസഫിക്കിന്റെ അടിത്തട്ടില്‍ പറക്കുംതളികയുടെ അവശിഷ്ടങ്ങള്‍; ആരും ഉപയോഗിക്കാത്ത ലോഹം, ഞെട്ടിക്കും!!

ലണ്ടന്‍: അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനായി ഇറങ്ങി തിരിച്ച് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ആവി ലോബ്. അദ്ദേഹത്തിന്റെ പര്യവേഷണം ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അന്യഗ്രജീവികള്‍ ഉണ്ടെന്നതിന്റെ നിര്‍ണായക തെളിവുകള്‍ പസഫിക് മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.

ഒരു അജ്ഞാതമായ ഉല്‍ക്കയും, അതില്‍ നിന്നുള്ള അവശിഷ്ടങ്ങളും പറക്കുംതളികയിലേക്കും, അന്യഗ്രഹജീവികളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.കൂടുതല്‍ പരിശോധനകള്‍ക്കായി ഇവ അതിസാങ്കേതികമായ ലാബുകളിലേക്ക് മാറ്റും. അധികമൊന്നും കാണാത്ത തരത്തിലുള്ള ലോഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.അവി ലോബ് പറയുന്നത് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഉണ്ടെന്നാണ്. അക്കാര്യത്തില്‍ സംശയങ്ങളൊന്നും വേണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

alien-ufo

സൗരയൂഥത്തില്‍ ആദ്യമായി എത്തിയ ഔമൗമ എന്ന ബഹിരാകാശ പേടകത്തെ കുറിച്ചും ലോബ നിര്‍ണായകമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത്യാധുനിക സംവിധാനങ്ങളുമായി അന്യഗ്രഹജീവികള്‍ സൗരയൂഥത്തെ അറിയാന്‍ വേണ്ടി അയച്ച പേടകമാണിത്െന്ന് ലോബ് അവകാശപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അന്യഗ്രഹജീവികളെ കുറിച്ചും, പറക്കുംതളികകളെ കുറിച്ചും ലോബ് പഠനം ശക്തമാക്കിയത്.ഇത് സമുദ്രത്തിന്റെ അടിയിലേക്ക് വരെ എത്തുകയായിരുന്നു.

അന്യഗ്രഹജീവികളുണ്ടെന്ന് ഉറപ്പാക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചതെന്നാണ് ലോബ് അവകാശപ്പെടുന്നത്.1.5 മില്യണ്‍ ചെലവ് വരുന്നതായിരുന്നു ഈ സമുദ്ര പര്യവേഷണം. ഒരു അജ്ഞാത ഉല്‍ക്കാ ശകലങ്ങള്‍ തേടിയുള്ളതായിരുന്നു ഈ യാത്ര. 2014ല്‍ പാപ്പുവ ന്യൂ ഗിനിയ തീരത്താണ് ഈ ഉല്‍ക്ക പതിച്ചത്. ഇത് അന്യഗ്രഹജീവികളില്‍ നിന്ന് വന്നതാണെന്ന് ലോബ് വിശ്വസിക്കുന്നു. ഇതോടെ തുടര്‍ന്നാണ് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പര്യവേഷണവുമായി അദ്ദേഹം എത്തിയത്.

ഉല്‍ക്കയുടെ തെളിവുകള്‍ ഇവിടെയുണ്ടെന്ന് ലോബ് പറയുന്നു. 50 ചെറു കഷ്ണങ്ങള്‍ പര്യവേഷണത്തില്‍ കണ്ടെത്തിയതായി ലോബ് ഇന്‍പെന്‍ഡന്റിനോട് സ്ഥിരീകരിച്ചു. പര്യവേഷണത്തിനായി സമുദ്ര പര്യവേഷകരുടെ വലിയൊരു സംഘത്തെയും ലോബ് ഒപ്പം കൊണ്ടുപോയിരുന്നു.ചെറിയ കാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. അതേസമയം ഈ ലോഹങ്ങള്‍ ഉണ്ടാക്കിയ രീതികളാണ് ലോബിനെ ഞെട്ടിച്ചിരിക്കുന്നത്. സ്റ്റീല്‍-ടൈറ്റാനിയം കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

ഇവ സാധാരണയുള്ള ഉല്‍ക്കകളില്‍ കണ്ടുവരുന്ന ഇരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. ഐഎം1 എന്നാണ് ഈ ഉല്‍ക്കയുടെ പേര്. ഈ ചെറിയ സ്റ്റീല്‍-ടൈറ്റാനിയം കഷ്ണങ്ങള്‍ അത്യാധുനിക സ്വഭാവമുള്ള അന്യഗ്രഹജീവികളുടെ സമൂഹം നിര്‍മിച്ചതാണെന്ന് ലോബ് വിശ്വസിക്കുന്നു. അതേസമയം കൂടുതല്‍ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണ്. ഇവ എവിടെയാണ് രൂപപ്പെട്ടതെന്നും, നിര്‍മിക്കപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്താനാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+