23ാം വയസ്സില്‍ ബിസിനസ് അനലിസ്റ്റ്, ഇഷ അംബാനി വാങ്ങുന്ന ശമ്പളം ഇത്ര; 452 കോടിയുടെ വീടും സ്വന്തം
മുകേഷ് അംബാനിയുടെ മകള്‍ മകള്‍ ഇഷ അംബാനി ചില്ലറക്കാരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. റിലയന്‍സിന്റെ വിവിധ മേഖലകളിലേക്ക് കുതിപ്പില്‍ വലിയൊരു പങ്ക് ഇഷയ്ക്കുണ്ട്. ഫാഷന്‍ ലോകത്ത് പോലും അറിയപ്പെടുന്നതാണ് ഇഷയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം മെറ്റ് ഗാലയില്‍ ഇഷയുടെ ഫ്‌ളോറല്‍ വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഇഷയുടെ ബിസിനസിലേക്ക് എത്തിയത്. നിലവില്‍ റിലയന്‍സ് ജിയോയിലെയും റിലയന്‍സ് റീട്ടെയിലിലെയും നിര്‍ണായക റോളില്‍ ഇഷയുണ്ട്. 2023ല്‍ മുംബൈയില്‍ ലോഞ്ച് ചെയ്ത നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യം നോക്കുന്നതിലും ഇഷയ്ക്ക് പങ്കുണ്ട്.

മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് ഇഷ അംബാനി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം യുഎസ്സില്‍ നിന്ന് സൈക്കോളജിയിലും സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലും ബിരുദമെടുത്തു. യേല്‍ യൂണിവേഴ്‌സിറ്റില്‍ നിന്നായിരുന്നു പഠനം. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും ഇഷ അംബാനി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഇഷാ അംബാനി പഠനം കഴിഞ്ഞിട്ട് ആദ്യം തന്നെ റിലയന്‍സില്‍ ജോയിന്‍ ചെയ്യുകയല്ല ചെയ്തത്. മറ്റൊരു കമ്പനിയിലായിരുന്നു അവര്‍ ജോലി ചെയ്തത്. 23ാം വയസ്സില്‍ മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായിരുന്നു അവര്‍. ന്യൂയോര്‍ക്കിലെ കമ്പനിയായിരുന്നു ഇത്.
2014 ഒക്ടോബറിലാണ് ഇഷ പിതാവ് മുകേഷ് അംബാനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് റിലയന്‍സ് റീട്ടെയിലിന്റെയും, റിലയന്‍സ് ജിയോയുടെയും ബോര്‍ഡംഗമായി അവര്‍ നിയമിതയാവുകയും ചെയ്തു. റിലയന്‍സ് റീട്ടെയിലിനെ ഇത്രത്തോലം ഉയരത്തിലെത്തിച്ചത് ഇഷ അംബാനിയാണ്. ആസ്തിയുടെ കാര്യത്തില്‍ ഇഷാ അംബാനിയും ഒട്ടും പിന്നില്‍ അല്ല.
835 കോടിയുടെ ആസ്തിയാണ് അവര്‍ക്കുള്ളത്. നാലര കോടി രൂപ വര്‍ഷത്തില്‍ ശമ്പളമായി അവര്‍ക്ക് റിലയന്‍സ് റീട്ടെയിലിന്റെ ഡയറക്ടറെന്ന നിലയില്‍ ലഭിക്കുന്നുണ്ട്. ആകാശ് അംബാനിയുടെയും ആനന്ദ് അംബാനിയുടെയും ശമ്പളത്തിന് തുല്യമാണിത്. മുംബൈയിലെ വര്‍ളി മേഖലയില്‍ ഗുലിറ്റ എന്ന 452 കോടിയുടെ വീട്ടിലാണ് ഇഷയും ഭര്‍ത്താവ് ആനന്ദ് പിരാമലും കുട്ടികളുമായി താമസിക്കുന്നത്.
ഗുലിറ്റയ്ക്ക് ഇപ്പോള്‍ ആയിരം കോടിയുടെ വിപണിമൂല്യമുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ അവധിക്കാലത്തില്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് ബുക്ക് ചെയ്തും ഇഷ ഞെട്ടിച്ചിരുന്നു. ഒരു രാത്രി 61 ലക്ഷം രൂപയാണ് ഈ മുറിയുടെ വാടക. 31 ലക്ഷം രൂപയുടെ ഹാന്‍ഡ്ബാഗ് ഉപയോഗിച്ചും ഇഷ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഹെര്‍മെസിന്റെ മിനി കെല്ലി ബാഗാണിത്.
24 ലക്ഷത്തിന്റെ ചാനല്‍ ഡോള്‍ ബാഗും അവര്‍ക്കുണ്ട്. ഇഷാ അംബാനിക്ക് ആഡംബര കാറുകളും ധാരാളമുണ്ട്. പത്ത് കോടിയുടെ ബെന്‍സ് എസ് ക്ലാസ് ഇഷയുടെ ശേഖരത്തിലുണ്ട്. ബെന്റ്‌ലിയുടെ നാല് കോടിയുടെ കാറും അവര്‍ക്കുണ്ട്. 165 കോടിയുടെ നെക്ലേസും ഇഷയുടെ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications