Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷാ അംബാനിക്ക് 2400 കോടിയുടെ ലാഭമുണ്ടാക്കി കൊടുത്ത ജീവനക്കാരന്‍: ആരാണ് ദര്‍ശന്‍ മേത്ത

മുംബൈ: അളവില്ലാത്ത സമ്പത്തിന്റെ സാമ്രാജ്യമാണ് മുകേഷ് അംബാനിക്കുള്ളത്. അദ്ദേഹത്തിന്റെ ബിസിനസുകളില്‍ മക്കള്‍ നോക്കി നടത്തുന്നതും ധാരാളമുണ്ട്. മകള്‍ ഇഷാ അംബാനിയുടെ ബിസിനസുകള്‍ അതുപോലെ വന്‍ ലാഭമുണ്ടാക്കുന്നവയാണ്. ഇത്തരത്തില്‍ ഇഷാ അംബാനിക്ക് ഒരു വലംകൈ ബിസിനസിലുണ്ട്. കമ്പനിയെ ഉയരങ്ങളിലേക്ക് വളര്‍ത്തിയത് ഈ കരങ്ങളാണ്.

മുകേഷ് അംബാനിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു ദര്‍ശന്‍ മേത്ത എന്ന ആ ജീവനക്കാരന്‍. വേണമെങ്കില്‍ റിലയന്‍സ് ബിസിനസുകള്‍ നോക്കി നടത്തുന്നതില്‍ നമ്പര്‍ ടു എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് അദ്ദേഹം. എന്താണ് മുകേഷ് മേത്തയ്ക്കുള്ള പ്രത്യേകതകള്‍ എന്ന് പരിശോധിക്കാം.

isha ambani darshan mehta

image credit: the voice of fashion

റിലയന്‍സിന്റെ ബ്രാന്‍ഡിംഗ്

പ്രെറ്റ് എ മാങ്കര്‍ ഇന്‍ ഇന്ത്യ, ഒരു ബ്രിട്ടീഷ് സാന്‍ഡ് വിച്ച്, കോഫി ചെയിനായിരുന്നു. റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡാണ് ഇവരെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യിച്ചത്. ടാറ്റാ-സ്റ്റാര്‍ബക്‌സിന്റെ വിപണി പിടിച്ചടക്കുകയായിരുന്നു മുകേഷ് അംബാനിയുടെ ലക്ഷ്യം.

മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലായിരുന്നു ആദ്യ ഷോറൂം. ആദ്യത്തെ വര്‍ഷം ഇവര്‍ ഔട്ട്‌ലെറ്റുകള്‍ കൂടി തുറന്നു. ഇവര്‍ റിലയന്‍സ് ബ്രാന്‍ഡ്‌സുമായി കൈകോര്‍ത്തിിരുന്നു. ഇത് ഇഷാ അംബാനി നോക്കി നടത്തുന്ന സ്ഥാപനമാണ്. അതിന്റെ എംഡിയാണ് ദര്‍ശന്‍ മേത്ത.

ആരാണ് ദര്‍ശന്‍ മേത്ത

ഇഷാ അംബാനിയുടെ കമ്പനിയിലെ ആദ്യത്തെ ജീവനക്കാരനാണ് ദര്‍ശന്‍ മേത്ത. കമ്പനിയുടെ വിജയഗാഥ എഴുതിയ വ്യക്തിയെന്ന് പറയാം. 2007ലായിരുന്നു ഈ കമ്പനി ലോഞ്ച് ചെയ്തത്. റിലയന്‍സ് ബ്രാന്‍ഡ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആണ് മേത്ത. റിലയന്‍സ് റീട്ടെയിലിന്റെ ഭാഗമാണ് ഈ കമ്പനി.

വിദേശ-ആഭ്യന്തര ബ്രാന്‍ഡുകളായി ഇവര്‍ കൈകോര്‍ത്താണ് ഇത്രയധികം വളര്‍ന്നത്. ഡിസൈനര്‍ വസ്ത്രങ്ങള്‍, ബാഗുകള്‍, ഫുഡ് സെക്ടറുകള്‍ എന്നിവയാണ് ഇവരുടെ പ്രധാന ബിസിനസ്. ലക്ഷ്വറി ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ സ്‌പേസ് എന്നിവയില്‍ ഈ കമ്പനി വെല്ലാന്‍ ആരുമില്ല.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

കമ്പനിക്കൊപ്പ വളര്‍ന്ന വിശ്വസ്തന്‍

മേത്ത ആദ്യത്തെ ജീവനക്കാരനായിട്ടാണ് കമ്പനിയില്‍ എത്തിയത്. ഇന്ന് അവര്‍ക്ക് കമ്പനി ആസ്ഥാനത്ത് 750 ജീവനക്കാരുണ്ട്. ജോര്‍ജിയോ അര്‍മാനി, ബോട്ടെഗ വെനെറ്റ, ജിമ്മി ചൂ, ബര്‍ബറി, സാല്‍വദോറെ ഫെറാഗാമോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ അവര്‍ക്കൊപ്പമുണ്ട്.

റീട്ടെയില്‍ മേഖലയില്‍ അടക്കം അയ്യായിരം ജീവനക്കാരുടെ കരുത്തുണ്ട് ഈ കമ്പനിക്ക്. 420 സിംഗില്‍ ബ്രാന്‍ഡുകള്‍ റിലയന്‍സിന്റം ഭാഗമാണ്. ഷോപ്പ് ഇന്‍ ഷോപ്പ് സൗകര്യം ഇന്ത്യയിലെ അറുപതോളം നഗരങ്ങളിലുണ്ട്.

ഇഷാ അംബാനിയുടെ വലംകൈ

ഇഷാ അബാനിയെ ഇത്രത്തോളം വിജയകരമാക്കി മാറ്റുന്നതില്‍ മേത്തയ്ക്കും പങ്കുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടാണ് അദ്ദേഹം. പരസ്യ മേഖലയിലായിരുന്നു തുടക്കം. ടോമി ഹില്‍ഫിഗര്‍, ജാന്റ്, നോട്ടിക്ക പോലുള്ള ലോകോത്തര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ദര്‍ശന്‍ മേത്തയാണ്.

2020-21 കാലയളവില്‍ കമ്പനി അദ്ദേഹത്തിന് നല്‍കിയത് 4.89 കോടി രൂപയാണ്. ട്രക്കിംഗും, മലകയറ്റവുമെല്ലാം മേത്തയ്ക്ക് പ്രിയ വിനോദങ്ങളാണ്. 2022 ഡിസംബര്‍ പാദത്തില്‍ റിലയന്‍സിന്റെ വരുമാനം 676345 കോടിയാണ്. 2259 കോടിയില്‍ നിന്ന് 2400 ആയി വരുമാനം ഉയര്‍ന്നു. ഇതിന് പിന്നിലെ സുപ്രധാന ശക്തിയും ദര്‍ശന്‍ മേത്തയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+