Get Updates
Get notified of breaking news, exclusive insights, and must-see stories!

മെറ്റ് ഗാലയില്‍ റാണിയായി ഇഷാ അംബാനി, ഞെട്ടിച്ച ഫാഷന്‍; നെയ്‌തെടുത്തത് 10000 മണിക്കൂറില്‍

മെറ്റ ഗാലയില്‍ തിളങ്ങി ഇഷാ അംബാനി. ബിസിനസ് ലോകത്ത് നിന്ന് വന്ന് മെറ്റ ഗാലയാകെ ഞെട്ടിക്കുകയായിരുന്നു അവര്‍. ബോളിവുഡ് നടി ആലിയ ഭട്ട് അടക്കം ലോകശ്രദ്ധയാകര്‍ഷിച്ച മെറ്റഗാല 2024ല്‍ കസ്റ്റം മെയ്ഡ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇഷാ അംബാനി എത്തിയത്. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൂടി അവരുടെ വസ്ത്രങ്ങള്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്.

രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത സാരി ഗൗണാണിത്. ഫ്‌ളോറല്‍ ഫാന്റസി എന്നാണ് അംബാനി കുടുംബത്തിന്റെ ആരാധകര്‍ ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. ഫ്‌ളോറല്‍ മോട്ടിഫുകള്‍, പൂമ്പാറ്റകള്‍, ഡ്രാഗണ്‍ഫ്‌ളൈസ് എന്നിവയെല്ലാം പതിപ്പിച്ചൊരു ലുക്കായിരുന്നു ഈ വസ്ത്രത്തിന്. തീര്‍ത്തും ഒരു ഫാന്റസി ഘടകങ്ങള്‍ അടങ്ങിയതായിരുന്നു ഈ വസ്ത്രം.

isha-ambani-met-gala-2024-costume

ഏറെ പ്രത്യേകതകള്‍ ഈ വസ്ത്രത്തിനുണ്ടായിരുന്നു. പതിനായിരം മണിക്കൂറുകളോളം എടുത്താണ് ഈ വസ്ത്രം നെയ്‌തെടുത്തത്. രാഹുല്‍ മിശ്ര തന്നെ ഇക്കാര്യത്തില്‍ മാധ്യമങ്ങളെ സുപ്രധാന വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇഷയ്ക്ക് വേണ്ടി ഇത്തരമൊരു വസ്ത്രമൊരുക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് രാഹുല്‍ മിശ്ര പറഞ്ഞു.

ആഗോള ഫാഷന്‍ മേഖലയില്‍ ഇഷയ്ക്കുള്ള സ്വാധീനം കാരണം അവിടെ നിന്നുള്ള സ്റ്റൈലും അതോടൊപ്പം ഇന്ത്യന്‍ പാരമ്പര്യവും സമ്മിശ്രമായി ചേര്‍ത്താണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതെന്ന് മിശ്ര പറഞ്ഞു. സ്റ്റൈലിസ്റ്റായ അനൈത ഷ്‌റോഫ് അഡ്ജാനിയയും ഇവരോടൊപ്പം ചേര്‍ന്നിരുന്നു.

ഗാര്‍ഡന്‍ ഓഫ് ടൈം എന്ന തീമിലാണ് ഇഷാ അംബാനിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രകൃതിയുടെ ലൈഫ് സൈക്കിള്‍ എന്ന ആശയത്തെ ആഘോഷിക്കുന്നതിന്റെ സൂചകമാണ് ഈ വസ്ത്രം. ഈ വസ്ത്രത്തില്‍ ഒരു പൂന്തോട്ടമാണ് ഉള്ളത്. ഇതില്‍ പുഷ്പങ്ങള്‍ പൂക്കുന്നതും, സുഗന്ധം പരത്തുന്നതുമെല്ലാം ഉള്ളത്.

ഇതില്‍ അവസാനമില്ലാത്ത വളര്‍ച്ചയും അതുപോലെ ഇല്ലാതായ ശേഷം വീണ്ടും വളര്‍ന്നുവരുന്നതായ പ്രകൃതിയിലെ ചെടികളുടെയും മരങ്ങളുടെയും പ്രക്രിയകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ സൗന്ദര്യം ഈ ഗൗണില്‍ നിറഞ്ഞുനിന്നിരുന്നു. റിവര്‍ ഓഫ് ലൈഫ് അഥവാ ജീവന്റെ നദി എന്നാണ് ഈ തുണിത്തരത്തിനെ വിശേഷിപ്പിക്കുന്നത്.

പ്രകൃതിയിലെ ഉല്‍പ്പാദനവും അതുപോലെ നാശവും വീണ്ടും അവ വളര്‍ന്ന് വരുന്നതും ഇല്ലാതാവുന്നതുമെല്ലാം സൂചകമായി ഈ ഗൗണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷയുടെയും ക്ഷമയുടെയും സൂചകമായിട്ടാണ് ഇതിനെ ഡിസൈനര്‍മാര്‍ ഉയര്‍ത്തി കാണിച്ചിരിക്കുന്നത്. മിശ്രയുടെ തന്നെ മുന്‍ കളക്ഷനുകളിലെ എംബ്രോയിഡറികളും മോട്ടിഫുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഡിസൈനര്‍ എന്ന നിലയിലുള്ള വളര്‍ച്ച കൂടി പ്രകടമാക്കുന്നതായിരുന്നു ഈ ഡിസൈന്‍. അതിഗംഭീര ഫാഷന്‍ എന്നാണ് ഇതിനെ പലരും അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ പുരാതന ടെക്‌നിക്കുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങള്‍, അവിടെ ലഭിക്കുന്ന തൊഴില്‍, എന്നിവയെല്ലാം ഇതിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+