നിത അംബാനിയുടെ കമ്മല്‍ അണിഞ്ഞ് ഇഷാ അംബാനി, 45 ക്യാരറ്റ് വജ്രങ്ങള്‍; വിലയറിയുമോ?
ഇഷാ അംബാനി ആഡംബരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ല. പ്രധാനമായും ഫാഷന്റെ കാര്യത്തില്‍ അവര്‍ അംബാനി കുടുംബത്തിലെ എല്ലാവരെയും പിന്നിലാക്കാറുണ്ട്. പല ചടങ്ങുകള്‍ക്കും ഇഷ ധരിക്കുന്ന വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. നേരത്തെ മെറ്റ് ഗാലയില്‍ അവര്‍ ധരിച്ച വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രകൃതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന തീമിലായിരുന്നു ഈ വസ്ത്രങ്ങള്‍ നെയ്‌തെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇഷ നമ്മളെല്ലാം ചെയ്യുന്ന ഒരു കാര്യം ചെയ്താണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അമ്മ നിതാ അംബാനിയില്‍ നിന്ന് ഇഷ ഇപ്പോള്‍ ഒരു സാധനം കടമെടുത്തിരിക്കുകയാണ്. ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗിലാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.

നിത അംബാനിയില്‍ നിന്ന് ആഡംബര കമ്മലുകളാണ് ഇഷാ അംബാനി കടമെടുത്തിരിക്കുന്നത്. ആനന്ദിന്റെ പ്രീ വെഡ്ഡിംഗിന് ഇഷ ഈ കമ്മലുകളാണ് ധരിച്ചത്. ഇതിന്റെ വില 85 ലക്ഷത്തില്‍ അധികമാണ്. പ്രീ വെഡ്ഡിംഗിന്റെ സമയത്ത് ഇഷയുടെ ലുക്കാണ് എല്ലാവരെയും ഞെട്ടിച്ചിരുന്നത്.
കാറ്റി പെറിയുടെ സംഗീത നിശയുടെ സമയത്താണ് ഇവ എല്ലാവരുടെയും ശ്രദ്ധയില്‍ പതിഞ്ഞത്. കാറ്റി പെറിയുടെ ഗാനങ്ങള്‍ക്കിടെ പ്രശസ്തമായ വോഗ് മാഗസിന്‍ എടുത്ത ചിത്രങ്ങളിലാണ് ഇഷയുടെ കമ്മലുകളും അതുപോലെ നിത അംബാനിയുടെ വസ്ത്രങ്ങളും അടക്കം വൈറലായത്. പൂര്‍ണമായും വിദേശ സ്റ്റൈലില്‍ ഉള്ളതായിരുന്നു ഇവരുടെ ലുക്ക്.
ഈ കമ്മലുകള്‍ മാത്രമല്ല, ചുവന്ന നിറത്തിലുള്ള സ്ട്രാപ്പി ഗൗണ്‍ ആണ് ഇഷ ധരിച്ചിരുന്നത്. ഹാഫ് ടൈഡ് ലുക്കിലുള്ളതായിരുന്നു ഇഷയുടെ ഹെയര്‍സ്റ്റൈല്‍. ഇഷയുടെ ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വജ്രങ്ങള്‍ പതിപ്പിച്ച എമറാള്‍ഡ് ചോക്കറാണ് ഇതിനൊപ്പം ഇഷ ധരിച്ചത്. ഇതിനൊപ്പം മാച്ചിംഗായി വജ്രം പതിപ്പിച്ച കമ്മലുകളും ഇഷ അണിഞ്ഞിരുന്നു.
പിയര്‍ ഷേപ്പിലുള്ള ഡയമണ്ട് മോതിരവും ഇഷയുടെ ഭംഗി വര്‍ധിപ്പിക്കുന്നതായിരുന്നു. ഇതിനൊക്കെ പുറമേ വളരെ വലിപ്പമേറിയ ഒരു വജ്ര മോതിരവും ഇഷ അണിഞ്ഞിരുന്നു. ഇത് അമേരിക്കന്‍ ഡിസൈനറായ ലോറെയിന്‍ ഷ്വാര്‍ട്‌സ് ആണ് ഡിസൈന്‍ ചെയ്തത്. 85 ലക്ഷം മുകളിലാണ് ഇതിന് വില.
നിരവധി സെലിബ്രിറ്റികളുടെ ഇഷ്ട ഡിസൈനറാണ് ലോറെയിന്‍. ബിയോണ്‍സ്, ബ്ലേക് ലൈവ്‌ലി പോലുള്ളവര്‍ ലോറെയിന്റെ ആഭരണങ്ങളാണ് അണിയാറുള്ളത്. ഇഷാ അംബാനി മുമ്പും ഷ്വാര്‍ട്‌സിന്റെ ആഭരണങ്ങള്‍ ധരിച്ചിട്ടുണ്ട്. ഇഷയ്ക്കും വളരെ പ്രിയപ്പെട്ടതാണ് ലോറെയിന്റെ ഡിസൈനുകള്‍.
വജ്രങ്ങള്‍ പതിപ്പിച്ച ബെല്‍റ്റും ഇതോടൊപ്പം ഇഷ അണിഞ്ഞിട്ടുണ്ടായിരുന്നു. അതേസമയം ഇതേ കമ്മലുകള്‍ തന്നെയാണ് നിത അംബാനി ആദ്യ പ്രീവെഡ്ഡിംഗില്‍ ധരിച്ചിരുന്നത്. റിഹാനയുടെ സംഗീത നിശയുടെ സമയത്തായിരുന്നു ഇവ നിത അംബാനി അണിഞ്ഞത്.












Click it and Unblock the Notifications