ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം യാഥാര്‍ത്ഥ്യമാകുന്നു; പ്രവചനത്തില്‍ ഞെട്ടിച്ച് ഇന്ത്യന്‍ ജ്യോതിഷി
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ ലെബനന്‍ ആക്രമണം മേഖലയെ വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരിക്കുകയാണ്. യുഎന്‍ അടക്കമുള്ളവര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഹിസ്ബുല്ലയെ പൂര്‍ണമായും ഇല്ലാതാക്കാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.
അതേസമയം ഇറാന്‍ കൂടി യുദ്ധരംഗത്തേക്ക് എത്തിയതോടെ പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ചിരുന്നു ഇറാന്‍. 200 മുതല്‍ 400 മിസൈലുകള്‍ വരെ തൊടുത്തുവെന്നാണ് സൂചന. അതേസമയം മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്.

ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം, ഡേവിഡ്‌സ് സ്ലിംഗ്‌സ് എന്നിവയാണ് ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചത്. എന്നാല്‍ 90 ശതമാനം മിസൈലുകളും ഇസ്രായേലില്‍ പതിച്ചുവെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. അതേസമയം ഇന്ത്യന്‍ ജ്യോതിഷി കുശാല്‍ കുമാറിന്റെ പ്രവചനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
കുശാല്‍ കുമാര്‍ നേരത്തെ തന്നെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ കുറിച്ച് പ്രവചിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് അദ്ദേഹത്തെ യുഎസ് മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങളും വൈറലായിരിക്കുകയാണ്.
2024ന്റെ അവസാന മാസങ്ങളില്‍ യുഎസ്സിന് വെല്ലുവിളിയുയര്‍ത്തുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ യുഎസ്സിന് ഈ യുദ്ധം വലിയ തിരിച്ചടിയാണ്. ആഗോള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് കുശാല്‍ കുമാര്‍ പ്രവചിക്കുന്നത്.
യുഎസ്സിന് സംഘര്‍ഷങ്ങള്‍ കാരണം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കുശാല്‍ കുമാര്‍ പ്രവചിക്കുന്നു. യുഎസ്സിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് 2024ന്റെ അവസാന മൂന്ന് മാസങ്ങളില്‍ സംഭവിക്കുക. തന്ത്രപരമായ മറുപടിയാണ് യുഎസ്സ് നല്‍കേണ്ടത്. യുഎസ്സിന്റെ സഖ്യകക്ഷികളെ ഇത് ആശങ്കയിലാഴ്ത്തുമെന്നും ജ്യോതിഷി പറഞ്ഞു.
മൂന്നാം ലോകമഹായുദ്ധത്തിന്റെ സൂചനകള്‍ നേരത്തെ തന്നെ കുശാല്‍ കുമാര്‍ നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. യൂറോപ്പില്‍ റഷ്യ-യുക്രൈനും തമ്മിലുള്ള യുദ്ധവും ഉള്ളത് യുഎന്നിനെ വരെ ഭയപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ അടക്കം ഈ യുദ്ധം ചര്‍ച്ചയായിട്ടുണ്ട്. സാമ്പത്തികമായി ഇത് പല രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ഇപ്പോഴുള്ള സംഘര്‍ഷങ്ങള്‍ ലോകമഹായുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
കുശാല്‍ കുമാറിന്റെ പ്രവചനം നിരവധി പേര്‍ ഏറ്റെടുത്തതും ഇതേ ആശങ്ക കാരണമാണ്. ഇസ്രായേല്‍ ഇറാന്റെ എണ്ണ സംഭരണ-നിര്‍മാണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇറാന്റെ മിസൈല്‍ സെന്‍ട്രല്‍ ഇസ്രായേലിലും ദക്ഷിണ ഇസ്രായേലിലും പതിച്ചിട്ടുണ്ട്. ഇക്കാര്യം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ പതിച്ചത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.












Click it and Unblock the Notifications