ഇന്ത്യയുടെ ഇടപെടല്‍ നിര്‍ണായകമാകും; മിഡില്‍ ഈസ്റ്റിലെ യുദ്ധം തീരുമോ? ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ
ന്യൂഡല്‍ഹി: ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷം ലോകത്താകെ വലിയ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ലെബനനില്‍ തുടര്‍ച്ചയായി ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഹിസ്ബുല്ലയെ പൂര്‍ണമായും തുടച്ചുമാറ്റുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. നിരവധി ലെബനീസ് പൗരന്മാരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ ഈ സംഘര്‍ഷം മഹായുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് യുഎന്‍ അടക്കമുള്ളവര്‍ ഭയപ്പെടുന്നത്. ഇസ്രായേല്‍ ദിനംപ്രതി ആക്രമണം നടത്തുന്നതും, ഇറാന് കഴിഞ്ഞ ദിവസം ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകള്‍ വര്‍ഷിച്ചതുമെല്ലാം പ്രശ്നങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. ഇറാന്റെ എണ്ണ സംഭരണശാലകളെ ഇസ്രായേല്‍ ലക്ഷ്യമിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന കുശാല്‍ കുമാറിന്റെ പ്രവചനങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ലോകം മുഴുവന്‍ സംഘര്‍ഷത്തിലായിരിക്കുന്ന സമയത്ത് ഇന്ത്യയുടെ ഇടപെടല്‍ നിര്‍ണായകമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. വൈകാതെ തന്നെ ഇന്ത്യ ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ ഭാഗമായി ഒരു ചേരിക്കൊപ്പം നില്‍ക്കേണ്ടി വരും.
ഇരുപക്ഷത്തെയും അനുനയ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ ഇടപെടല്‍ ഉപകരിക്കുമെന്നാണ് കുശാല്‍ കുമാര്‍ വൈറല്‍ പ്രവചനത്തില്‍ പറയുന്നത്. യുഎസ്സിന് പോലും ആക്രമണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇസ്രായേല്‍ ഉറപ്പുനല്‍കിയിട്ടില്ല. അതുകൊണ്ട് യുദ്ധം വഷളാവുമെന്ന് തന്നെയാണ് യൂറോപ്പ്യന്‍ രാജ്യങ്ങളും ഭയപ്പെടുന്നത്.
ഇറാന്റെ കുറച്ച് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. നിരവധി മിസൈലുകള്‍ തകര്‍ത്തതായിട്ടാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന കുശാല്‍ കുമാര്‍ വേദ ജ്യോതിഷ പ്രകാരമാണ് പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. 2024ന്റെ അവസാന മാസങ്ങളില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ കാണാനാവുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
നവംബറിനും ഡിസംബറിനും ഇടയില്‍ ഇന്ത്യ ആഗോള തലത്തില്‍ നിര്‍ണായക നിലപാട് എടുക്കേണ്ടി വരും. ഒരു രാജ്യത്തിന് ഇന്ത്യ പിന്തുണ നല്‍കേണ്ടി വരും. ഒന്നുകില്‍ ഇത് ആരോഗ്യ മേഖലയിലെ സഹായമോ അതല്ലെങ്കില്‍ സൈനിക ഇടപെടലോ ആയിരിക്കാമെന്നാണ് കുശാല്‍ കുമാര്‍ പറയുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഈ ഇടപെടല്‍ വലിയ നേട്ടമാകും. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീന ശക്തി പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരിക്കും ഇത്. ഉത്തരവാദിത്തമുള്ള ആഗോള ശക്തിയെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഇന്ത്യയെ ഈ ഇടപെടല്‍ സഹായിക്കുമെന്ന് ജ്യോതിഷി പറയുന്നു. ലോകത്താകെയുള്ള വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുടെ സേവനം വലിയ വഴിത്തിരിവായി മാറുമെന്നും കുശാല്‍ കുമാര്‍ പറഞ്ഞു.
ഒരുപക്ഷേ ഇന്ത്യക്ക് ചിലപ്പോള്‍ വലിയ നിക്ഷേപങ്ങള്‍ സഹായരൂപത്തില് നല്‍കേണ്ടി വരും. അതുപോലെ സുഹൃദ് രാജ്യങ്ങളെയും സഹായിക്കേണ്ടി വരും. നവംബര്‍ പത്തിനും ഡിസംബര്‍ പന്ത്രണ്ടിനും ഇടയിലുള്ള ദിവസങ്ങള്‍ ഇന്ത്യക്ക് സുപ്രധാനപ്പെട്ടതായിരിക്കുമെന്നും ജ്യോതിഷി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications