സ്വന്തമായി ബിസിനസ് ആണോ ലക്ഷ്യം? സർക്കാർ ചെലവിൽ ഒരു മെഡിക്കൽ ഷോപ്പ് തുടങ്ങാം, ഈടില്ലാതെ വായ്‌പ
സാധാരണ ഓഫീസ് ജോലികൾ ചെയ്‌ത് ജീവിക്കുന്നവർക്കും, അല്ലാതെ മറ്റ് ജോലികൾ ചെയ്യുന്നവർക്കും സംരംഭകത്വത്തിൽ പലപ്പോഴും താൽപര്യമുണ്ടാവാറുണ്ട്. എന്നാൽ അവർക്ക് മുൻപിലെ ഏറ്റവും വലിയ വെല്ലുവിളി തുടക്കത്തിൽ ആവശ്യമായ മൂലധനം കണ്ടെത്തുക, തുടർ ചെലവുകൾ നടപ്പാക്കാനുള്ള ഫണ്ട് ശേഖരിക്കുക എന്നിവയാണ്. എങ്കിൽ വിഷമിക്കേണ്ട, നിങ്ങളെ കേന്ദ്ര സർക്കാർ സഹായിക്കും.
പക്ഷേ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർക്കായിരിക്കും ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. രാജ്യത്ത് സാധാരണക്കാർക്ക് കൂടുതൽ എളുപ്പത്തിൽ മരുന്നുകൾ ലഭിക്കാൻ നടപ്പിലാക്കി വരുന്ന ജൻ ഔഷധി പദ്ധതിയുടെ ഭാഗമായി ഇപ്പോൾ സർക്കാർ ഈടില്ലാത്ത വായ്‌പ അനുവദിക്കുന്നുണ്ട്. ഇത് വഴി ജൻ ഔഷധിയുടെ ഒരു മെഡിക്കൽ ഷോപ്പ് നിങ്ങൾക്കും തുടങ്ങാവുന്നതാണ്.

സിഡ്ബി മുഖേനയാണ് ഇത്തരത്തിൽ ഈടില്ലാത്ത വായ്‌പ ലഭ്യമാക്കുന്നത്. പ്രവർത്തന മൂലധമായി രണ്ട് ലക്ഷം രൂപയുടെ പ്രത്യേക വായ്‌പയും അവർക്ക് നിങ്ങൾക്ക് നൽകും. മെഡിക്കൽ സ്‌റ്റോറുകൾ തുടങ്ങുന്നതിനും അവ വിപുലീകരിക്കാനും ലോൺ തുക ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സ്വന്തം നാട്ടിൽ തന്നെ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാനുള്ള വഴിയും നിലവിലുണ്ട്.
എന്തുകൊണ്ട് വായ്‌പ?
രാജ്യത്തെ ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകളുടെ എണ്ണം ഉയർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാലാണ് ഇത്തരം പ്രത്യേക വായ്‌പകൾ അനുവദിക്കുന്നത്. മൊത്തം പദ്ധതി ചെലവിന്റെ 80 ശതമാനമാണ് വായ്‌പയായി ലഭിക്കുന്നത്. മൂന്ന് വർഷം വരെയാണ് ഈ ലോണിന്റെ തിരിച്ചടവ് കാലാവധി. ആറു മാസത്തെ മോറട്ടോറിയവും എടുക്കുന്നവർക്ക് ലഭിക്കും.
ജൻ ഔഷധി നടത്തിപ്പുകാർക്ക് സിഡ്ബിയുടെ ഈടുരഹിത വായ്‌പ ലഭ്യമാക്കുന്നതിനായി പ്രത്യേക വെബ്‌സൈറ്റും അവർ ആരംഭിച്ചിട്ടുണ്ട്. പുതുതായി ബിസിനസ് ആരംഭിക്കുന്നതിന് മാത്രമല്ല നിലവിലെ കച്ചവടം വിപുലീകരിക്കുന്നതിനും ജൻ ഔഷധി ലോൺ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവർത്തന മൂലധനമായാലും ടേം ലോണായാലും ഈട് മൈക്രോ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്‌റ്റ് ആണത് നൽകുന്നത്.
അതേസമയം എളുപ്പത്തിൽ ഇതിലൂടെ വായ്‌പ ലഭിക്കില്ല. വായ്‌പ ലഭിക്കാൻ ഓൺലൈനായിട്ടാണ് താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനായി എംഎസ്എംഎ ഉദ്യം രജിസ്ട്രേഷനും ആവശ്യമാണ് എന്ന കാര്യം മറക്കരുത്. janaushadhi.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ബന്ധപ്പെട്ട കേന്ദ്രം തുടങ്ങുവാനായി അപേക്ഷ സമർപ്പിക്കേണ്ടത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications