Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ നല്‍കിയത് 170 പേര്‍ക്ക് ജോലി: ജോലിക്കാര്‍ സംസാരിക്കുന്നത് 15 ഭാഷകള്‍; ശമ്പളം ഞെട്ടിക്കും

മുംബൈ: ഇന്ത്യയില്‍ അടുത്താണ് ഔദ്യോഗികമായി ഒരു ആപ്പിള്‍ സ്‌റ്റോര്‍ നിലവില്‍ വന്നത്. മുംബൈയിലെ ബികെസിയിലും ദില്ലിയിലെ സാകേതിലുമായി ഈ സ്‌റ്റോറുകള്‍. വലിയ ആവേശമായിരുന്നു ഇതേ തുടര്‍ന്നുണ്ടായത്. വലിയ ഇവന്റും ആപ്പിള്‍ സംഘടിപ്പിച്ചിരുന്നു. പല ആരാധകരും ആപ്പിളിന്റെ മക്കിന്റോഷ് കമ്പ്യൂട്ടറും, വാട്‌നോട്ടുമെല്ലാം എടുത്ത് ഈ ചടങ്ങിനെത്തിയിരുന്നു.

ഇതെല്ലാം ആപ്പിളിന്റെ വളരെ പഴയ മോഡലാണ്. ഇപ്പോള്‍ ആപ്പിള്‍ ഇത് പുറത്തിറക്കുന്നില്ല. ആരും ഉപയോഗിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. എന്തായാലും ഈ പരിപാടി ഗംഭീരമായിരുന്നു. ആപ്പിളിന്റെ സിഇഒ ടിം കുക്ക് വരെ ഇന്ത്യയിലെത്തിയിരുന്നു. പക്ഷേ ഈ ആപ്പിള്‍ സ്റ്റോര്‍ രാജ്യത്തിന് വലിയൊരു സമ്പത്താണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം..

apple

ആപ്പിള്‍ സ്റ്റോര്‍ ചുമ്മാതല്ല

ആപ്പിള്‍ സ്റ്റോര്‍ വലിയൊരു തൊഴില്‍ മാര്‍ഗമാണ് ഇന്ത്യയിലെ യുവജനതയ്ക്കായി നല്‍കിയിരിക്കുന്നത്. അത് എങ്ങനെയാണെന്ന് പറഞ്ഞുതരാം. ഇന്ത്യയിലെ രണ്ട് ആപ്പിള്‍ സ്റ്റോറുകളിലായി ജോലി ചെയ്യുന്നത് 170 ജീവനക്കാരാണ്. ഇത്രയും പേര്‍ക്ക് ആപ്പിള്‍ ജോലി നല്‍കുന്നുണ്ട്.ഇത് ഇനിയും ഉയര്‍ന്നേക്കാം.

അത് മാത്രമല്ല, ഈ ജീവനക്കാരെല്ലാം ചേര്‍ന്ന് സംസാരിക്കുന്നത് 15 ഭാഷകളാണ്. അതൊരു സംഭവം തന്നെയാണ്. കാരണം പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ ജീവനക്കാര്‍. ഇവരെ ഒരു സംസ്ഥാനത്ത് നിന്ന് മാത്രം ജോലിക്കെടുത്തവരല്ല.

വിദ്യാഭ്യാസ യോഗ്യത ഞെട്ടിക്കും

ഇവിടെ ജോലി ചെയ്യുന്നവരൊന്നും ചില്ലറക്കാരല്ല. ഇവരുടെ വിദ്യാഭ്യാസ യോഗ്യത അമ്പരപ്പിക്കുന്നതാണ്. ഇതില്‍ പലര്‍ക്കും ബിടെക്കും, എംബിഎ ഡിഗ്രികളുണ്ട്. ചിലര്‍ വിദേശത്ത് പഠിച്ചവരുണ്ട്. കേംബ്രിഡ്ജിലും ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലുമൊക്കെ പഠിച്ചവരുണ്ട് ഇക്കൂട്ടത്തില്‍.

മാസ്റ്റേഴ്‌സ് ഓഫ് സയന്‍സ് ഇന്‍ ഇ ന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എംപി, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക്, കമ്പ്യൂട്ടര്‍ സയന്‍സ്, പാക്കേജിംഗ്, റോബോട്ടിക്‌സ്, ഓട്ടമേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ എല്ലാം വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇവര്‍.

ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്

ഇവരുടെ ശമ്പളം എത്രയാണ്

ആപ്പിളിന്റെ ഫ്‌ളോര്‍ ജീവനക്കാരാണ് ഇവരെല്ലാം. ഇവര്‍ എല്ലാം സമയവും സ്‌റ്റോറില്‍ തന്നെയുണ്ടും. ഇന്ത്യയിലെ റീട്ടെയില്‍ തൊഴില്‍ മേഖലയില്‍ ശരാശരി 20000 മുതല്‍ 25000 വരെയാണ് ശമ്പളം. എന്നാല്‍ ആപ്പിള്‍ നല്‍കുന്ന ശമ്പളം അമ്പരപ്പിക്കുന്നതാണ്. ആപ്പിള്‍ ഇതില്‍ നല്ലൊരു ഭാഗം ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപയാണ് മാസത്തില്‍ ശമ്പളം നല്‍കുന്നത്.

ഗ്ലോബല്‍ കസ്റ്റമര്‍ സര്‍വീസ് തലത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും വരെ ഉള്ളവര്‍ ഇവിടെ ജോലിക്ക് അപേക്ഷിച്ചവരിലുണ്ടായിരുന്നു. അവിടെ നിന്ന് ഇവിടെ ജോലിക്ക് പ്രവേശിച്ചവരുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+