യുഎസ് തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും? ബൈഡന് എതിരായി 2 കാര്യങ്ങള്‍; പ്രവചനം ഇങ്ങനെ
വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മത്സരം നടക്കാന്‍ പോവുകയാണ്. യുഎസ്സില്‍ പക്ഷേ നാല് വര്‍ഷം മുമ്പുള്ളത് പോലെയല്ല കാര്യങ്ങള്‍. നിരവധി പ്രശ്നങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ച പിന്നോട്ട് പോകുന്നതുമെല്ലാം അതില്‍ വരും.
തൊഴിലില്ലായ്മ അടക്കം രൂക്ഷമായി നില്‍ക്കുകയാണ് യുഎസ്സില്‍. അതുകൊണ്ട് ബൈഡന് ഇത്തവണ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബൈഡന് പരാജയപ്പെടുമോ? ഈ ആശങ്ക ചെറിയ തോതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടിയാണെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.

അതേസമയം ഇപ്പോള്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ആരാകും വിജയിക്കുകയെന്ന് പ്രവചിച്ചിരിക്കുകയാണ് അലന് ലിച്ച്റ്റ്മാന്‍. യുഎസ്സിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രവചിക്കുന്ന വ്യക്തിയാണ് അലന് ലിച്ച്റ്റ്മാന്‍. യുഎസ് തിരഞ്ഞെടുപ്പ് എപ്പോഴും കൃത്യമായി പ്രവചിക്കുന്നതില്‍ അദ്ദേഹം മിടുക്ക് കാണിക്കാറുണ്ട്.
കഴിഞ്ഞ പത്ത് തിരഞ്ഞെടുപ്പില്‍ ഒന്‍പതും കൃത്യമായി പ്രവചിച്ച ചരിത്രം ലിച്ച്റ്റ്മാനുണ്ട്. അലന് പ്രവചനത്തിനായി ഉപയോഗിക്കുന്ന രീതി പലപ്പോഴും പ്രശംസയ്ക്കും വിമര്‍ശനത്തിനും കാരണമാകാറുണ്ട്. 13 സൂചികകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവചനം നടത്താറുണ്ട്. പ്രവചനങ്ങളെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി എന്ന ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്.
യുഎസ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെതിരെ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നുണ്ടെങ്കിലും അത് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് യുഎസ് നോസ്ട്രഡാമസ് പറയുന്നു. ബൈഡന് തന്നെ യുഎസ്സില്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. നിലവില്‍ അനുകൂല സാഹചര്യം ബൈഡനുണ്ട് ഒരുപാട് മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ ട്രംപിന് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ.
1984 മുതലുള്ള തിരഞ്ഞെടുപ്പുകള്‍ കൃത്യമായി അദ്ദേഹം പ്രവചിക്കാറുണ്ട്. ഇതുവരെ അന്തിമമായ പ്രവചനം താന്‍ നടത്തിയിട്ടില്ല. പതിമൂന്നില്‍ ആറ് കാര്യങ്ങളോ അതില്‍ കൂടുതലോ എതിരായാല്‍ നിലവിലെ പ്രസിഡന്റ് തോല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ആറില്‍ കുറവാണെങ്കില്‍ വിജയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
നിലവില്‍ ജോ ബൈഡന് അനുകൂല സാഹചര്യമാണ്. രണ്ട് സൂചികകള്‍ മാത്രമാണ് ബൈഡന് പിന്നോട്ട് പോയിരിക്കുന്നത്. ഒരുപാട് കാര്യങ്ങളില്‍ പിന്നില്‍ ആയാല്‍ മാത്രമേ അദ്ദേഹം പരാജയപ്പെടാന്‍ സാധ്യതയുള്ളൂ. പ്രീ പോള്‍ സര്‍വേകളില്‍ എല്ലാം ട്രംപിനാണ് മുന്‍തൂക്കം. എന്നാല്‍ ഇത്തരം സര്‍വേകള്‍ എല്ലാം തെറ്റാകുമെന്ന് അദ്ദേഹം പറയുന്നു.
കാരണം തിരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ ഒരുപാര്ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ജയസാധ്യതയാണ് അവര്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് മാസങ്ങള്‍ക്ക് അപ്പുറമാണെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ട് പ്രീ പോളിന് യാതൊരു വിലയുമില്ലെന്നും ലിച്ച്റ്റ്മാന്‍ പറഞ്ഞു.
-
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications