Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് രാഷ്ട്രീയത്തില്‍ വമ്പന്‍ മാറ്റം, ട്രംപിനെ കമല ഹാരിസ് വീഴ്ത്തും; ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

ന്യൂഡല്‍ഹി: യുഎസ് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കമലാ ഹാരിസ് വന്ന ശേഷം മത്സരം തീര്‍ത്തും അപ്രവചനീയമായിരിക്കുകയാണ്. ബൈഡന്‍ പിന്‍മാറിയതോടെ കമലയ്ക്ക് സാധ്യത കുറഞ്ഞുവെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അമ്പരപ്പിക്കുന്ന പിന്തുണയാണ് പാര്‍ട്ടിക്കുള്ളില്‍ കമലാ ഹാരിസ് കുറഞ്ഞ സമയം കൊണ്ട് നേടിയിരിക്കുന്നത്.

ഐകണ്‌ഠ്യേനയാണ് കമലയുടെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെട്ടത്. ഇതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുകളിലേക്ക് അപ്രൂവല്‍ റേറ്റിംഗ് എത്തിയിരിക്കുകയാണ് കമലയ്ക്ക്. ഇപ്പോഴിതാ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള ജ്യോതിഷിയുടെ പ്രവചനം വൈറലായിരിക്കുകയാണ്.

kamala-harris-prediction

ഇന്ത്യന്‍ ജ്യോതിഷിയായ കുശാല്‍ കുമാറാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ കുറിച്ച് വലിയ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് കുശാല്‍ കുമാര്‍ അറിയപ്പെടുന്നത്. നേരത്തെ മൂന്നാം ലോക മഹായുദ്ധമെല്ലാം അദ്ദേഹം പ്രവചിച്ചിരുന്നു. കമല ഹാരിസ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കുതിച്ചുയരുമെന്ന് കുശാല്‍ നേരത്തെ പ്രവചിച്ചിരുന്നു.

അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടി കമലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് അതിന് ശേഷമാണ്. വേദിക് ജ്യോതിഷപ്രകാരമാണ് ഇക്കാര്യങ്ങളെല്ലാം അദ്ദേഹം പ്രവചിക്കുന്നത്. ഒക്ടോബര്‍ മധ്യം മുതല്‍ നവംബര്‍ മധ്യം വരെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ യുഎസ്സിലുണ്ടാവുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

കരുത്തേറിയ ജനപ്രിയനായ ഒരു സ്ഥാനാര്‍ത്ഥി ഈ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമാകുമെന്നാണ് കുശാല്‍ കുമാര്‍ പ്രവചിക്കുന്നത്. യുഎസ്സിനെ രാഷ്ട്രീയമായി ഈ നേതാവ് കരുത്തുറ്റതാക്കുമെന്നാണ് കുശാല്‍ കുമാര്‍ പറയുന്നത്. കൂടുതല്‍ കരുത്തേറിയതും,. ഏറ്റവും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതുമായ ഒരു കാലം യുഎസ്സിന് ലഭിക്കും.

രാഷ്ട്രീയമായി യുഎസ്സിന് അതൊരു സമ്മാനമായിരിക്കുമെന്നും ജ്യോതിഷി പറയുന്നു. അതേസമയം കമലാ ഹാരിസിന്റെ പേര് പരാമര്‍ശിച്ചിട്ടേയില്ല. പക്ഷേ ഇതില്‍ പറയുന്ന നേതാവ് കമലയാണെന്ന് വ്യക്തമാണ്. സാമ്പത്തികമായു നിയമപരമായും കൂടുതല്‍ അറിവുള്ള നേതാവായിരിക്കും അമേരിക്കന്‍ രാഷ്ട്രീയത്തെ നയിക്കുകയെന്നാണ് പ്രവചനത്തിലുള്ളത്. ഇങ്ങനൊരു നേതാവ് കമല മാത്രമാണ്.

അതേസമയം യുഎസ് തിരഞ്ഞെടുപ്പില്‍ ഏതൊക്കെ രീതിയിലായിരിക്കും മുന്നേറ്റമെന്നത് ഇവരുടെ ജ്യോതിഷപ്രകാരം നോക്കി കൊണ്ട് മാത്രമേ പറയാനാവൂ. അത് വിശദമായി പഠിക്കേണ്ടതുണ്ടെന്നും കുശാല്‍ കുമാര്‍ പറയുന്നു.

കുശാല്‍ കുമാര്‍ നേരത്തെ മൂന്നാം ലോക മഹായുദ്ധം കൃത്യമായി പ്രവചിച്ചിരുന്നെങ്കിലും ആ ദിവസങ്ങള്‍ കൃത്യമായി വന്നിരുന്നില്ല. നിരവധി പേര്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നു. പക്ഷേ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് എത്തിയിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+