Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് നാളെ, ഒന്നാം സമ്മാനം എത്ര; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പൂജാ ബംബറോ ഓണം ബംബറോ അടിച്ചില്ലെങ്കില്‍ നിരാശപ്പെടേണ്ട. ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ ബിആര്‍ 95 ലോട്ടറി നിങ്ങള്‍ക്ക് അവസരമുണ്ട്. ക്രിസ്മസ് ന്യൂഇയര്‍ ബംബറിന്റെ ഫലം നാളെ അറിയാം. ജനുവരി 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം ഇരുപത് കോടി രൂപയാണ്. മുന്‍ വര്‍ഷം 16 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇത്തവണ പക്ഷേ അത് ഇരുപത് കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു. 400 രൂപയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റിരുന്നത്. അതേസമയം രണ്ടാം സമ്മാനവും ഇരുപത് കോടി രൂപയാണ്. എന്നാല്‍ ഒരു കോടി വീതം ഇരുപത് പേര്‍ക്കായിട്ടാണ് രണ്ടാം സമ്മാനം നല്‍കുക.

christmas-bumper-lottery

10 സീരീസില്‍ നിന്നും രണ്ട് പേര്‍ വീതം എന്ന കണക്കിലാണ് സമ്മാനം നല്‍കുക. മൂന്നാം സമ്മാനം മുപ്പത് പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുകയാണ്. നാലാം സമ്മാനം ഇരുപത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും, അഞ്ചാം സമ്മാനം ഇരുപത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ്.

ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ 9 അക്കമുള്ള മറ്റ് സീരീസിലെ ടിക്കറ്റ് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 3,02,460 സമ്മാനങ്ങള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. അതേസമയം കേരള ബമ്പര്‍ ലോട്ടറി ഫലങ്ങള്‍ www.keralalotteries.com, keralalotteryresult.net എന്നീ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാവുന്നതാണ്.

ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ തത്സമയ അപ്‌ഡേറ്റുകളും വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. നറുക്കെടുപ്പ് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളില്‍ ടിക്കറ്റുമായി ലോട്ടറി ആസ്ഥാനത്തെത്തണം. ഒരു ലക്ഷം രൂപ വരെയുള്ള തുക ജില്ല ലോട്ടറി ഓഫീസുകളില്‍ ലഭിക്കും. ആധാര്‍ കാര്‍ഡ് രേഖയായി നല്‍കിയാല്‍ മതി.

അതേസമയം ഒരു ലക്ഷത്തില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റുകളും അനുബന്ധ രേഖകളും സംസ്ഥാന ലോട്ടറി ഡയറക്ടറുടെ മുന്നില്‍ ഹാജരാക്കണം. കൃത്യമായ രേഖകള്‍ പരിശോധിച്ച ശേഷം സമ്മാനം നല്‍കും. ഫലം കേരള സര്‍ക്കാരിന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത്തവണ ടിക്കറ്റ് വില്‍പ്പനയും വലിയ തോതില്‍ നടന്നിരുന്നു.

അതേസമയം ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ട് കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബംപര്‍ വഴി സൃഷ്ടിക്കപ്പെടുക 23 കോടിപതികളാണ്. 312.50 രൂപയാണ് ടിക്കറ്റ് വില. 28 ശതമാനം ജിഎസ്ടിയും കൂടി ചേരുമ്പോഴാണ് 400 രൂപ വിലയാവുക. നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സെന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി എടുക്കുന്ന ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+