ഡ്രൈവിംഗ് ലൈസൻസ് കാലാവധിയിൽ സംശയം വേണ്ട; എന്താണ് നിയമം? എംവിഡി പറയുന്നത് ഇങ്ങനെ
പലർക്കും ഇന്നും അറിയാത്ത ഒരു കാര്യമാണ് കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി എത്രയാണെന്നത്. ഇക്കാര്യം ഓർക്കാതെ ചിലപ്പോഴൊക്കെ ചെക്കിംഗ് വേളയിൽ ആയിരിക്കും നാം ലൈസൻസ് പുതുക്കേണ്ട സമയം കഴിഞ്ഞുവെന്ന് മനസിലാക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മുടെ ലൈസൻസുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ കാലാവധി കൃത്യമായി എങ്ങനെ മനസിലാക്കാം? ഉത്തരം മോട്ടോർ വാഹന വകുപ്പ് തന്നെ പറയും.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് എംവിഡി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. ലൈസൻസ് കാലാവധിയുമായി ബന്ധപ്പെട്ട സംശയങ്ങൾ എല്ലാം ദുരീകരിക്കുന്ന പോസ്‌റ്റ് ആണ് അവർ പങ്കുവച്ചിരിക്കുന്നത്. 2019 സെപ്റ്റംബർ 1ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കുമായിട്ടുള്ള നിർദ്ദേശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും സാധാരണഗതിയിൽ ലൈസൻസിന്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു. ഹെവി ലൈസൻസിന് 3 വർഷം ആയിരുന്നു കാലാവധി നിശ്ചയിച്ചത്. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണം. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണം.
ഇനി 2019 സെപ്റ്റംബർ 1ന് ശേഷമാണ് നിങ്ങൾ ലൈസൻസ് എടുത്തെങ്കിൽ 30 വയസിനുള്ളിലാണ് എടുക്കുന്നതെങ്കിൽ 40 വയസ് വരെയാണ് കാലാവധി. 30നും 50നും ഇടയിൽ പ്രായമായവർക്ക് 10 വർഷത്തേക്ക് ആണ് ലൈസൻസിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെയാണ്. 55 വയസിനു മുകളിൽ 5 വർഷം വീതമാണ് കാലാവധി. ഹെവി ലൈസൻസ് കാലാവധി 5 വർഷമാണ് പിന്നീട് ഓരോ 5 വർഷവും പുതുക്കണമെന്നും എംവിഡി ചൂണ്ടിക്കാണിക്കുന്നു.
എംവിഡിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......
2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : -
20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.
50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.
ഹെവി ലൈസൻസ് (Trans) - 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.
ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റംബർ 1ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : -
30 വയസിനുള്ളിൽ എടുത്താൽ- 40 വയസു വരെ കാലാവധി .
30നും50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.
50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെ.
55 വയസിനു മുകളിൽ 5 വർഷം വീതം.
ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം. പിന്നീട് ഓരോ 5 വർഷവും പുതുക്കണം.
ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം
എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications