Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാള്‍സ് രാജാവിന് രഹസ്യ മകന്‍? നെറ്റ്ഫ്‌ളിക്‌സ് ഷോയില്‍ വരും; വെളിപ്പെടുത്തലുമായി ബ്രിട്ടീഷുകാരന്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗ ശേഷം ചാള്‍സ് രാജാവ് അധികാരം ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ വിവാദങ്ങളുടെ അകമ്പടിയാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബ്രിട്ടന്‍ മൊത്തം ഞെട്ടി വിറച്ചിരിക്കുകയാണ് ഒരു വെളിപ്പെടുത്തലില്‍. ചാള്‍സ് രാജാവിന് ഇതുവരെ ആരും അറിയാത്ത ഒരു മകന്‍ കൂടിയുണ്ടെന്നാണ് ഈ ബ്രിട്ടീഷുകാരന്റെ വെളിപ്പെടുത്തല്‍.

താനാണ് ആ മകന്‍ എന്നാണ് ഇയാളുടെ അവകാശവാദം. ഇതുവരെ ചാള്‍സ് തന്നെ മകനായി അംഗീകരിച്ചിട്ടില്ലെന്നും, അതിനായി ശ്രമിക്കുകയാണെന്നും ഇയാള്‍ പറയുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്തി തന്റെ വാദങ്ങളെ ബലപ്പെടുത്താനുള്ള നീക്കത്തിലാണ് ഇയാള്‍. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: Simon Charles Dorante-Day fb page

സൈമണ്‍ ഡോരാന്റെ എന്നയാളാണ് ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. താന്‍ ചാള്‍സിന്റെയും കമീലയുടെയും രഹസ്യ ബന്ധത്തിലെ മകനാണെന്ന് ഇയാള്‍ പറയുന്നു. തന്നെ ഇതുവരെ ചാള്‍സോ രാജകുടുംബമോ അംഗീകരിച്ചിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തി തന്റെ പിതൃത്വം തെളിയിക്കണമെന്നാണ് സൈമണ്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഡിഎന്‍എ ടെസ്റ്റ് നടന്നിട്ടില്ല. അതിനായി സമ്മര്‍ദം ചെലുത്തുകയാണ് സൈമന്‍. ബ്രിട്ടനിലാകെ വിവാദമായ സംഭവം പലപ്പോഴും രാജകുടുംബത്തെ വേട്ടയാടിയിട്ടുണ്ട്.

2

തന്റെ ജീവിതത്തില്‍ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയാണ് സൈമണ്‍ ഡോറാന്‍. നെറ്റ്ഫ്‌ളിക്സില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. തന്റെ കഥ ഒരു ഡോക്യുമെന്ററിയായി മാറ്റി ലോകം മുഴുവന്‍ കാണിക്കണമെന്നാണ് ഇയാള്‍ പറയുന്നത്. അതിലൂടെ എല്ലാവര്‍ക്കും തന്റെ കഥ മനസ്സിലാവുമെന്നും, പിതൃത്വം തെളിയിക്കാനുള്ള ശ്രമം അതിലൂടെ പലര്‍ക്കും അറിയാന്‍ സാധിക്കുമെന്നും സൈമണ്‍ പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ലോകം മുഴുവന്‍ കാണികളെ ഉണ്ടാക്കി തരുമെന്നാണ് സൈമണ്‍ പറയുന്നത്.

3

benefits of being single:സിംഗിളാണോ അതോ പ്രണയത്തിലോ? ഏറ്റവും നല്ലത് ഏതാണ്; ഇക്കാര്യങ്ങള്‍ പറയും അതിനുള്ള ഉത്തരം

കമീലയുമായുല്ല ബന്ധത്തില്‍ ഉണ്ടായ കുട്ടിയാണ് താനെന്നാണ് സൈമണ്‍ വകാശപ്പെടുന്നത്. ഇതിന് തെളിവായി ഓരോ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. തനിക്കും ചാള്‍സ് രാജകുമാരനും തമ്മില്‍ വലിയ സമാനതകള്‍ ഉണ്ടെന്ന് സൈണ്‍ അവകാശപ്പെടുന്നു. ക്യൂന്‍സ്ലാന്‍ഡിലാണ് സൈണ്‍ താമസിക്കുന്നത്. തന്നെ പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാക്കള്‍ സമീപിച്ചതായി സൈമണ്‍ പറഞ്ഞു. തന്റെ കുടുംബത്തെ കുറിച്ച് വലിയ രീതിയില്‍ പഠിച്ചിട്ടുണ്ടന്നും സൈമണ്‍ വ്യക്തമാക്കി. ഇതിലാണ് ഡോക്യുമെന്ററി നിര്‍മാതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.

4

തന്റെ പിതൃത്വം ഡോക്യുമെന്ററി പുറത്തുവന്നാല്ലെങ്കിലും അംഗീകരിക്കപ്പെടുമെന്നാണ് സൈമണ്‍ കരുതുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ തന്റെ പിതൃത്വത്തിനായുള്ള പോരാട്ടം ടെലികാസ്റ്റ് ചെയ്യാനാണ് സൈമണ്‍ ചര്‍ച്ചകള്‍ നടത്തുന്നത്. നിരവധി ഡോക്യുമെന്ററി സംവിധായകരും നിര്‍മാണ കമ്പനികളും തന്നെ സമീപിച്ചിട്ടുണ്ട്. എന്റെ കഥ അവരുമായി പങ്കുവെക്കാനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത് നടക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സൈണ്‍ പറയുന്നു. അവര്‍ മുന്നോട്ട് വെച്ച ഓഫറുകള്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

5

നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ തന്റെ കഥ വരുമെന്ന് ഇയാള്‍ പറയുന്നു. ചാള്‍സും കമീലയും തന്നെ മകനായി അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സൈമണ്‍ വാദിക്കുന്നത്. രണ്ട് പേരും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമ്മതിക്കണം. അതിനായി നിയമപരമായ രീതിയില്‍ തന്നെ പോകണം. വലിയൊരു ടിവി ഓഡിയന്‍സിലേക്ക് ഈ കഥ എത്തും. അതിലൂടെ ചാള്‍സും കമീലയും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാവുമെന്നാണ് കരുതുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലാണ് ഇയാള്‍ താമസിക്കുന്നത്. ബ്രിട്ടനിലേക്ക് ഉടന്‍ എത്തും. ചാള്‍സിനും കമീലയ്ക്കുമെതിരെ നിയമനടപടിയെടുക്കാനാണ് സൈമന്റെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+