ശ്രീകൃഷ്‌ണ ജയന്തി ദിനം ഇതാ വന്നെത്തി; പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാം, ഐതിഹ്യവും അറിയാം
ശ്രീകൃഷ്‌ണ ജയന്തി എന്നാൽ ആഘോഷങ്ങളുടെ ദിനമാണ്, നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം. ഈ ദിവസത്തെ പറ്റി ഓർക്കുമ്പോൾ എല്ലാവർക്കും മനസിൽ ആദ്യം ഓടിയെത്തുക മയിൽപീലി അണിഞ്ഞ ഉണ്ണിക്കണ്ണന്മാർ അണി നിരക്കുന്ന ശോഭാ യാത്രകളുടെ കാഴ്‌ചകളാണ്. കാലമെത്ര പിന്നിട്ടാലും ആ കാഴ്‌ച ഒളിമങ്ങാതെ അങ്ങനെ തന്നെ നിലനിൽക്കും.
ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്‌ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്‌ണ ജയന്തിയായി നാം കൊണ്ടാടുന്നത്. ഗോകുലാഷ്‌ടമി, ശ്രീകൃഷ്‌ണ ജയന്തി, കൃഷ്‌ണാഷ്‌ടമി, കൃഷ്‌ണ ജന്മാഷ്‌ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടാറുണ്ട്. പൊതുവെ അഷ്‌ടമി റോഹിണി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്.

ഈ ദിനം വിവിധ ആഘോഷങ്ങളാൽ നമ്മുടെ നാടെങ്ങും മുഖരിതമാവാറുണ്ട്. ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നുന്ന രംഗം അനുകരിക്കുന്ന കുരുന്നുകളും യശോദമാരെ പോലെ അണിഞ്ഞൊരുങ്ങുന്ന അമ്മമാരെയും ഗോപികമാരെയും ഒക്കെ തെരുവോരങ്ങളിൽ നമുക്ക് കാണാം. ഈ ദിനം പ്രിയപ്പെട്ടവർക്ക് നേരാനുള്ള ആശംസകൾ ഇതാ.
ഈ ജന്മാഷ്‌ടമി ദിനത്തില്‍ ശ്രീകൃഷ്‌ണന്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ
നിങ്ങള്‍ക്കും കുടുംബത്തിനും ജന്മാഷ്‌ടമി ആശംസകള്‍
എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍
വനമാലി വാസുദേവ ജഗന്‍ മോഹന രാധാ രമണ, ശശി വദന സരസിജ നയന ജഗന്‍ മോഹന്‍ രാധാ രമണ
നിങ്ങളുടെ ഹൃദയവും വീടും സന്തോഷവും സമാധാനവും കൊണ്ട് നിറയട്ടെ, ആശംസകള്‍
കണ്ണന്റെ പ്രിയപ്പെട്ട പുലാങ്കുഴലിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ ഈണം പകർന്നു കിട്ടട്ടെ, ആശംസകൾ
ശ്രീകൃഷ്‌ണ ജയന്തിയുടെ ഐതിഹ്യം:
മഹാവിഷ്‌ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്‌ണന്‍ ലോകത്തെ അസുരശക്തികളില്‍ നിന്നും തിന്മകളില്‍ നിന്നും രക്ഷിക്കാനായി പിറവിയെടുത്തു എന്നാണ് വിശ്വാസം. കൃഷ്‌ണന്റെ ജനനവും ജീവിതവും എല്ലാം ഉദ്വേഗം നിറഞ്ഞ കഥ സന്ദർഭങ്ങളാൽ നിറഞ്ഞതാണ്. പ്രതാപ ശാലിയും സത്യസന്ധനുമായ ഉഗ്രസേനന്‍ രാജാവിന്റെ മക്കളായിരുന്നു കംസനും ദേവകിയും. എന്നാൽ കംസൻ വ്യത്യസ്‌തനായിരുന്നു.

സഹോദരി ദേവകിയെ വസുദേവരുമായുള്ള ശേഷം യാത്രയാക്കുന്നതിനിടെ കംസന്‍ ഒരു അശരീരി കേട്ടുവെന്നാണ് കഥ. വസുദേവര്‍ക്കും ദേവകിയ്ക്കുമുണ്ടാകുന്ന എട്ടാമത്തെ പുത്രന്‍ കംസന്റെ ജീവനെടുക്കുമെന്നായിരുന്നു അതിൽ പറഞ്ഞത്. ഇതോടെ ദേവകിയെ വധിക്കാൻ ശ്രമിച്ച കംസന്റെ കാൽക്കൽ ഇരുവരും വീഴുകയായിരുന്നു. അങ്ങനെയാണ് അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത്.
കാരാഗ്രഹത്തില്‍ വെച്ച് വസുദേവര്‍ക്കും ദേവകിക്കും പിറന്ന ഏഴ് കുഞ്ഞുങ്ങളേയും കംസന്‍ കൊല്ലുകയായിരുന്നു. എട്ടാമത്തെ കുഞ്ഞായി ജനിച്ച കണ്ണനെ വസുദേവര്‍ ആരുമറിയാതെ മാറ്റി. പകരം വൃന്ദാവനത്തിലെ നന്ദഗോപര്‍ക്കും യശോദയ്ക്കും പിറന്ന പെൺകുഞ്ഞിനെ അവിടെ എത്തിക്കുകയും ചെയ്‌തു. എന്നാൽ പെൺകുഞ്ഞായതിനാൽ മടങ്ങിയ കംസന് പിന്നീട് കൃഷ്‌ണൻ ഘാതകനായ എന്നതാണ് ഐതിഹ്യം.

കേരളത്തിലെ ആഘോഷങ്ങൾ
അഷ്‌ടമിരോഹിണി ദിനത്തില്‍ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടത്തി വരാറുണ്ട്. കൂടാതെ ശോഭാ യാത്രകൾ പലയിടത്തും കാണാനും കഴിയും. കൃഷ്‌ണന്റെ ലീലകൾ മനോഹരമായി അവതരിപ്പിക്കുന്ന ഫ്ളോട്ടുകളുടെ അകമ്പടിയോടെയാണ് കൂടുതൽ ഇടങ്ങളിലും ശോഭാ യാത്രകൾ ഉണ്ടാവാറുള്ളത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications