3168 കോടിയുടെ വരുമാനമുള്ള കമ്പനി ഉടമ, ഇന്ത്യയുടെ മദ്യരാജാവ് ലളിത് കെയ്താന്‍ സമ്പത്തിലും 'തമ്പുരാന്‍'
മദ്യവിപണി ഇന്ത്യയില്‍ അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ വിപണിയിലെ പുതിയ രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബിസിനസ് ഭീമനാണ് ലളിത് കെയ്താന്‍. റാഡിക്കോ കെയ്താന്‍ എന്ന കമ്പനിയുടെ ചെയര്‍മാനാണ് 80കാരനായ ലളിത്. ഏതാ ഈ കമ്പനിയെന്ന് ചോദിക്കുന്നുണ്ടെങ്കില്‍ ചില ഉല്‍പ്പന്നങ്ങളുടെ പേര് കേട്ടാല്‍ ഓര്‍മ വന്നേക്കും.
8പിഎം വിസ്‌കി, ഓള്‍ഡ് അഡ്മിറല്‍ ബ്രാണ്ടി, മാജിക് മൂമെന്റ്‌സ് വോഡ്ക, രാംപൂര്‍ സിംഗിള്‍ മാള്‍ട്ട് എന്നിവയൊക്കെ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളാണ്. എല്ലാം ഒന്നിനൊന്ന് ജനപ്രിയമായ ബ്രാന്‍ഡുകളാണ്. ലളിത് കെയ്താന്റെ കമ്പനിയുടെ മൂല്യം തന്നെ ഞെട്ടിക്കുന്നതാണ്.

380 മില്യണ്‍ യുഎസ് ഡോളറാണ് ഈ കമ്പനിയുടെ മൂല്യം. ഡല്‍ഹിയിലാണ് ഈ റാഡിക്കോ കെയ്താന്‍ കമ്പനി സ്ഥിതിത ചെയ്യുന്നത്. ഹിമാചലിലാണ് ഇവരുടെ മദ്യം നിര്‍മിക്കുന്നത്. റാഡിക്കോയെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമാണ് 2023. അവരുടെ ഓഹരികളില്‍ 50 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
പ്രധാന കാരണം അവരുടെ വില്‍പ്പനയിലെ വന്‍ വര്‍ധനവാണ്. പുത്തന്‍ മദ്യ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ചതും അവരുടെ നേട്ടങ്ങളില്‍ ഒന്നാണ്. ബോട്ടില്‍ ജിന്‍ എന്ന പുതിയ ഉല്‍പ്പന്നം അടുത്തിടെ അവര്‍ അവതരിപ്പിച്ചിരുന്നു. ഇത് വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ലളിത് കെയ്താന് റാഡിക്കോയില്‍ 40 ശതമാനം ഓഹരിയാണ് ഉള്ളത്.
അതേസമയം ലളിതിന്റെ ആസ്തി ഒരു ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യയുടെ ഏറ്റവും പുതിയ ശതകോടീശ്വരനാണ്. കൊല്‍ക്കത്തയില്‍ നിന്നാണ് ഇന്ത്യയുടെ മദ്യരാജാവ് കൂടിയായ കെയ്താന്റെ വളര്‍ന്ന് വന്നത്. അജ്മീറിലെ മായോ കോളേജിലും, കൊല്‍ക്കത്തയിലെ സെന്റ് സെവ്യേഴ്‌സ് കോളേജിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
1972-73ലാണ് റാഡിക്കോ കെയ്താന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്. ഒരുപാട് കടബാധ്യതകളുമായി തകര്‍ന്ന് കിടക്കുകയായിരുന്നു ഈ സമയം റാഡിക്കോ. എന്നാല്‍ ലളിത് കെയ്താന്റെ വരവോടെ ഈ കമ്പനി പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. ഏറ്റവും മികച്ച കോര്‍പ്പറേറ്റ് ഭരണമായിരുന്നു ലളിത് കാഴ്ച്ചവെച്ചത്. ഇതാണ് പല കമ്പനികളും പിന്നീട് മാതൃകയാക്കിയെടുത്തത്.
ഏറ്റവും സുതാര്യമായ ഇടപെടലായിരുന്നു റാഡിക്കോയില്‍ നടന്നത്. ഈ കമ്പനിയില്‍ വെറുമൊരു കുപ്പികളില്‍ മദ്യം നിറയ്ക്കുന്ന ജോലിക്കാരനായിട്ടായിരുന്നു ലളിത് കെയ്താന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് വന്‍ തോതില്‍ മദ്യം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1997ല്‍ ബ്രാന്‍ഡഡ് ബെവറേജുകള്‍ ഈ കമ്പനി നിര്‍മിക്കാന്‍ തുടങ്ങി.അദ്ദേഹത്തിന്റെ മകന്‍ അഭിഷേക് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് എല്ലാം വന്‍ തോതില്‍ വളരാന്‍ തുടങ്ങിയത്. യുനൈറ്റഡ് സ്പിരിറ്റ്‌സ് പോലുള്ളവ റാഡിക്കോയോട് മത്സരിക്കുന്നവയാണ്. വിജയ് മല്യയാണ് ഈ കമ്പനി ആരംഭിച്ചത്. പിന്നീടുള്ളവരെല്ലാം ചെറിയ കമ്പനികളാണ്.












Click it and Unblock the Notifications