Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാടിന്റെ വില ഒരു കോടി രൂപ, രാജസ്ഥാന്‍കാരനെ തേടിയെത്തി ആവശ്യക്കാര്‍, മറുപടി വൈറല്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ബക്രീദ് ദിനത്തില്‍ എല്ലായിടത്തും സംസാരം ഒരു ആടിനെ കുറിച്ചായിരുന്നു. ഇതിന്റെ വിലയറിഞ്ഞാണ് പലരും അത്ഭുതപ്പെട്ടത്. കേട്ടവരെല്ലാം ഒരു തവണ എങ്കിലും ഈ കുഞ്ഞാടിനെ കാണാന്‍ എത്തിയത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു ഇടയന്റെ കൈവശമാണ് ഈ ആടുള്ളത്. ഇതിന് വില പറഞ്ഞിരിക്കുന്നത് ഒരു കോടി രൂപയാണ്. മുസ്ലീങ്ങള്‍ ഇതിനെ വിശേഷപ്പെട്ടൊരു ബലിമൃഗമായിട്ടാണ് കാണുന്നത്.

ഇതിന്റെ വയറില്‍ ഒരു നമ്പറുണ്ടെന്നും, അതാണ് ഇവയെ വിശിഷ്ടമാക്കുന്നതെന്നും ചുരുവിലെ മുസ്ലീങ്ങള്‍ പറയുന്നു. നിരവധി പേരാണ് കോടികള്‍ നല്‍കാമെന്ന് പറഞ്ഞ് ഈ ഇടയനെ കാണാനെത്തിയത്. തുക ഇനിയും വര്‍ധിക്കുമെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.ബക്രീദിന്റെ മൃഗങ്ങളെ ബലി കൊടുക്കാറുണ്ട്. അതിനായി ഈ ആട്ടിന്‍ കുട്ടിയെ തേടിയാണ് പലരും എത്തിയത്. എന്നാല്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടും താന്‍ വില്‍ക്കുന്നില്ല എന്ന നിലപാടാണ് രാജു സിംഗ് എന്ന ആട്ടിടയന്‍ സ്വീകരിച്ചിരിക്കുന്നത്.

lamb

നിരവധി പേര്‍ ഈ ഗ്രാമത്തില്‍ മാത്രമല്ല, സമീപ ഗ്രാമങ്ങളിലുമെല്ലാം ചര്‍ച്ചയായി കഴിഞ്ഞു. മുസ്ലീം സമുദായം വിശ്വസിക്കുന്ന സംഖ്യകളെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് രാജു സിംഗ് പറയുന്നു. മുസ്ലീം സമുദായത്തിലെ കുറച്ച് അംഗങ്ങളുമായി ഇതിനെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ഈ ആടിനെ ശരീരത്തില്‍ 786 എന്ന് എഴുതി വെച്ചിട്ടുണ്ട്. ആടിനെ വിശിഷ്ടമാക്കുന്നതും ഈ നമ്പര്‍ കാരണമാണ്.

786 എന്ന നമ്പറിന് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ മേഖലയിലാണ് ഈ നമ്പറിന് വളരെയധികം പ്രാധാന്യമുള്ളത്. ഉര്‍ദുവിലായിരുന്നു 786 എന്ന് എഴുതിയിരുന്നത്. ഇസ്ലാമില്‍ വളരെ വിശുദ്ധമാണ് ഈ നമ്പര്‍ എന്ന് രാജു സിംഗ് സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയിരുന്നു. ദൈവത്തിന്റെ അനുഗ്രഹം വാങ്ങുന്നതിനായി രാജസ്ഥാനിലെ വിശ്വാസികള്‍ ഇടയ്ക്കിടെ ചൊല്ലാറുമുണ്ട് ഈ വാക്കുകള്‍.

എന്നാല്‍ ആരൊക്കെ വന്നിട്ടും തന്റെ ആട്ടിന്‍കുട്ടിയെ വില്‍ക്കാനില്ലെന്ന നിലപാടിലാണ് രാജു. മുസ്ലീങ്ങള്‍ക്ക് വിശ്വാസപരമായി നേരത്തെ പറഞ്ഞതെല്ലാം വലുതായിരിക്കും. എന്നാല്‍ അതിലേറെ പ്രിയപ്പെട്ടതാണ് തനിക്ക് ഈ ആട് എന്ന് രാജു വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷമാണ് ഈ ആട്ടിന്‍ കുട്ടി ജനിച്ചത്. ഒരു വര്‍ഷം കൊണ്ട് ഇവ സമീപ ജില്ലകളില്‍ അടക്കം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 70 ലക്ഷം രൂപയൊക്കെയാണ് ആദ്യം വന്ന ഓഫറുകള്‍. പിന്നീട് ഇതിന് മുകളിലേക്കുള്ള ഒരു തുകയുടെ ഓഫറുകളാണ് വന്നത്.

ഒരു കോടി രൂപ വരെ തുക എത്തിയിട്ടുണ്ട്. എന്നാല്‍ അതിനെ വില്‍ക്കാന്‍ മാത്രം ഞാന്‍ തയ്യാറല്ലെന്നും രാജു സിംഗ് പറഞ്ഞു. അതേസമയം ഇത്രയും വലിയ തുക ലഭിച്ചതോടെ വലിയൊരു ഹീറോയായി മാറിയിരിക്കുകയാണ് ഈ കുഞ്ഞന്‍ ആട്. പ്രത്യേക പരിഗണനയും ലഭിക്കുന്നുണ്ട്. പച്ചക്കറികള്‍, മാതളനാരങ്ങ, ധാന്യങ്ങള്‍, എന്നിവയെല്ലാം ആടിന്റെ കൂട്ടിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ സഹായിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+