Get Updates
Get notified of breaking news, exclusive insights, and must-see stories!

15,000 കോടി വിലയുള്ള അംബാനിയുടെ അന്റിലിയ പോലും ചെറുത്..; ഇന്ത്യയിലെ ഏറ്റവും വലിയ വീട്ടിൽ കഴിയുന്നത് ഇവർ...

ഇന്ത്യയിലെ ഏറ്റവും വലിയ വസതി എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക ശത കോടീശ്വരൻ മുകേഷ് അംബാനിയുടെ വീടായ അന്റിലിയ ആയിരിക്കും. കാരണം 15,000 കോടി മൂല്യമുള്ള ഈ ബഹുനില കെട്ടിടം മുംബൈയുടെ പ്രൗഡിയുമായി നില കൊള്ളുകയാണ്. എന്നാൽ അതല്ല ഇന്ത്യയിലെ ഏറ്റവും വലിയ വസതി എന്ന കാര്യം പലർക്കും അറിയില്ല. അതിന്റെ യഥാർഥ്യം അറിയണമെങ്കിൽ ലക്ഷ്‌മി വിലാസ് പാലസ് എന്തെന്ന് അറിയണം.

ബറോഡയിലെ ഗെയ്‌ക്‌വാദുകളുടെ ഉടമസ്ഥതയിലുള്ളതും ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നതുമായ ലക്ഷ്‌മി വിലാസ് പാലസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നായി നിലകൊള്ളുന്നു. ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം പാലസിന്റെ നാലിരട്ടി വലിപ്പമുള്ള ഇത് ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നു. ഒരു കാലത്ത് ബറോഡയുടെ ഭരണാധികാരികളായിരുന്നു ഗെയ്ക്വാദുകൾ, പ്രാദേശിക സമൂഹം ഇപ്പോഴും അവരെ ആ നിലയിൽ ബഹുമാനിക്കുന്നു.

laxmivilaspalace

നിലവിൽ എച്ച്ആർഎച്ച് സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദിന്റെയും ഭാര്യ രാധികരാജെ ഗെയ്‌ക്‌വാദിന്റെയും ഉടമസ്ഥതയിലാണ് ഇവിടം. ഈ കൊട്ടാരത്തിന് 3,04,92,000 ചതുരശ്ര അടി വിസ്‌തൃതിയുള്ളത്. ഹൗസിങ്.കോം പറയുന്നത് അനുസരിച്ച്, ഇത് 828,821 ചതുരശ്ര അടി വിസ്‌തൃതിയുള്ള ബക്കിംഗ്ഹാം പാലസിന്റെ വിസ്‌തീർണ്ണത്തിലും എത്രയോ മടങ്ങാണ് ഇത്. താരതമ്യപ്പെടുത്തുമ്പോൾ, ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമായ മുകേഷ് അംബാനിയുടെ ആന്റിലിയ പോലും 48,780 ചതുരശ്ര അടി വിസ്‌തീർണം മാത്രമാണുള്ളത്.

1978 ജൂലൈ 19ന് ജനിച്ച രാധികരാജെ ഗെയ്‌ക്‌വാദ് ഗുജറാത്തിലെ വാങ്കനേർ സ്വദേശിയാണ്. അവരുടെ പിതാവ് ഡോ. എംകെ രഞ്ജിത്‌സിൻഹ് ഝല ഒരു ഐഎഎസ് ഉദ്യോഗസ്ഥനായി കരിയർ തുടരാൻ രാജകീയ പദവി ഉപേക്ഷിക്കാൻ തീരുമാനിച്ച ആളാണ്. മധ്യപ്രദേശിലെ വനം-ടൂറിസം സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

നിലവിൽ ഈ പാലസിൽ കഴിയുന്ന രാധികരാജെ ഗെയ്‌ക്‌വാദ് ഡൽഹി സർവകലാശാലയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഇന്ത്യൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2002ൽ മഹാരാജ് സമർജിത് സിംഗ് ഗെയ്‌ക്‌വാദിനെ വിവാഹം കഴിക്കുന്നതിനുമുമ്പ് അവർ ഒരു പത്രപ്രവർത്തകയായി ജോലി നോക്കിയിരുന്നു. 2012ലാണ് ലക്ഷ്‌മി വിലാസ് കൊട്ടാരത്തിൽ നടന്ന ഒരു പരമ്പരാഗത ചടങ്ങിൽ ബറോഡ കിരീടം സമർജിത് സിംഗ് ഗെയ്‌ക്‌വാദിന് കൈമാറിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+