ഇതാ ഒരു മെഗാ ചലഞ്ച്, അറബിയുടെ കുതിരയെ കാണാനില്ല; മരുഭൂമിയിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
ഈ ചിത്രം ഒരു പസിലാണ്. അത് ചലഞ്ചായി ഏറ്റെടുക്കുക. നിങ്ങളൊരു ജീനിയസാണെങ്കില്‍ ആ ചലഞ്ചില്‍ പൂപറിക്കുന്ന ലാഘവത്തോടെ വിജയിക്കാന്‍ സാധിക്കും.

സസ്‌പെന്‍സ് നിലനിര്‍ത്തുക എന്ത് കാര്യത്തിനും ചിലര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമാണ്. അതുപോലെയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ഈ വിഭാഗത്തിലുള്ള ഓരോ ചിത്രങ്ങളിലും സസ്‌പെന്‍സ് നിലനിര്‍ത്താറുണ്ട്. കാരണം ചിത്രം പരിശോധിക്കുന്ന ആര്‍ക്കും ഒന്നും പിടികിട്ടാന്‍ പാടില്ലെന്ന ഉദ്ദേശത്തിലാണ് ഇവ നിര്‍മിക്കുന്നത്. ഇവ നമ്മുടെ ചിന്താശേഷിയെ ശരിക്കും പരീക്ഷിക്കും.
പലരും പരാജയപ്പെട്ട് പോകുന്നതാണ് ഈ ചലഞ്ചുകള്‍. ഇവിടെ ജയിക്കണമെങ്കില്‍ ഈ ചലഞ്ചിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന ബുദ്ധിശക്തി നമുക്കുണ്ടാവണം. സ്ഥിരമായി ഈ ചലഞ്ചിനെ നേരിടുകയാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. അത്തരമൊരു ചിത്രം നമുക്കൊന്ന് പരിശോധിക്കാം...

ചിത്രം സൂപ്പറാണ് കേട്ടോ
image credit: Bright Side
സൂപ്പര്‍ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു അഡ്വഞ്ചര്‍ മോഡാണെന്ന് വേണമെങ്കില്‍ പറയാം. കാരണം ഒരു സഫാരി റൈഡിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. പക്ഷേ ഇതിലുള്ള അറബി ആകെ നിരാശനാണ്. അയാളുടെ വിലപ്പെട്ട എന്തോ കാണാതായിരിക്കുകയാണ്. അതിനെ അദ്ദേഹം തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. പക്ഷേ എത്ര തിരഞ്ഞിട്ടും അദ്ദേഹത്തിനത്ത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനെ കണ്ടെത്തുകയാണ് ചലഞ്ച്.

ജീനിയസാണെങ്കില്‍ ഒന്ന് തിരയൂ
ഈ ചിത്രം ഒരു പസിലാണ്. അത് ചലഞ്ചായി ഏറ്റെടുക്കുക. നിങ്ങളൊരു ജീനിയസാണെങ്കില്‍ ആ ചലഞ്ചില്‍ പൂപറിക്കുന്ന ലാഘവത്തോടെ വിജയിക്കാന്‍ സാധിക്കും. ഒന്ന് തിരഞ്ഞ് നോക്കുന്നത് എന്തായാലും നന്നായിരിക്കും. ചിത്രത്തില്‍ ഒരു അറബിയുണ്ടെന്ന് നേരത്തെ കണ്ടതാണ്. തൊട്ടപ്പുറം ഒരു ഒട്ടകത്തെയും നമുക്ക് കാണാന്‍ സാധിക്കും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന ചലഞ്ചാണ്.

കുതിരയുടെ പൊടിപോലും ഇല്ല
വേറീസ് ദ ഹോഴ്‌സ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. എത്ര നോക്കിയാലും നിങ്ങള്‍ക്ക് ആ കുതിരയെ മാത്രം കാണാനാവില്ല. മരുഭൂമിയില്‍ ഒട്ടകത്തെയും കൊണ്ട് ബുദ്ധിമുട്ടി നില്‍ക്കുകയാണ്. അറബിക്ക് ആ കുതിരയെ കണ്ടെത്തിയാല്‍ മാത്രമേ മുന്നോട്ട് പോകാനാവൂ. ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ തലപുകഞ്ഞ് ആലോചിച്ചിട്ടും കണ്ടെത്താന്‍ സാധിക്കാത്ത കാര്യമാണിത്. പക്ഷേ ഇവിടെ നിങ്ങള്‍ ചലഞ്ച് വിജയിക്കാനായിട്ടാണ് ശ്രമിക്കേണ്ടത്.

ചിത്രത്തിലൂടെയൊന്ന് കണ്ണോടിച്ച് നോക്കൂ
മരുഭൂമിയില്‍ ശരിക്കൊന്ന് കണ്ണോടിച്ച് നോക്കൂ. ചിലപ്പോള്‍ അവിടെ മറഞ്ഞിരിക്കുന്നുണ്ടാവും കുതിര. ഒരുപക്ഷേ കുറച്ച് ദൂരം നടന്നപ്പോള്‍ കുതിരയ്ക്ക് വഴി തെറ്റിയതുമാകാം. മരുഭൂമിയില്‍ കുതിരയ്ക്ക് അധിക നേരം പിടിച്ച് നില്‍ക്കാനാവില്ല. അറബി അതിന് വെള്ളവും തീറ്റയും വേഗം കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കൊടുംചൂടില്‍ അതിന് ജീവന്‍ തന്നെ നഷ്ടപ്പെടാം. വേഗത്തില്‍ തന്നെ അതിനെ കണ്ടെത്തേണ്ടത് അതുകൊണ്ട് അത്യാവശ്യമാണ്.

സമയം എപ്പോഴും ശ്രദ്ധിക്കണം
image credit: Bright Side
ഈ കുതിരയെ കണ്ടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് സമയത്തെ കുറിച്ചാണ്. വെറും 15 സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ കുതിരയെ കണ്ടെത്തിയിരിക്കണം. വളരെ സമര്‍ത്ഥനാണ് ആ കുതിര. ആരുടെ മുന്നിലേക്കും അത് വരില്ല. നമ്മള്‍ അതിനടുത്തേക്ക് പോവുകയാണ് വേണ്ടത്. ആരുടെ സഹായം വേണമെങ്കില്‍ ഇക്കാര്യത്തില്‍ തേടാം. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ആ അറബിയുടെ കൈകളിലേക്ക് നോക്കൂ. അവിടെ നമുക്ക് കുതിരയെ കാണാനാവും.












Click it and Unblock the Notifications